ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാന വ്യാപക ക്യാമ്പെയിനുകൾക്ക് കോൺഗ്രസ്,29 മുതൽ റാലികൾക്ക് തുടക്കമാകും
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്തംബർ 29 മുതൽ സംസ്ഥാനത്ത് നിരവധി റാലികളും നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ മീററ്റിലാണ് റാലികൾക്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങളും ഇതിന് മുന്നോടിയായി കോൺഗ്രസ് പ്രഖ്യാപിക്കും.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യം രൂപീകരിച്ചുകൊണ്ടാണ് മത്സരിച്ചത്. എന്നാൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയതോടെ സഖ്യം പരാജയപ്പെട്ടു. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ എസ്പി 47 സീറ്റുകൾ നേടിയപ്പോൾ ഏഴ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

സെപ്തംബർ 19 ന് പ്രിയങ്ക ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരാണസി ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കാൻ സന്നദ്ധതയറിയിച്ചതായി കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം വിളിച്ചുചേർത്തത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രതിനിധാനം ചെയ്ത ലോക്സഭാ സീറ്റായ ഗോരഖ്പൂിലും പ്രിയങ്ക പ്രചാരണത്തിനെത്തും.

"വാരാണസിയിലെ തിരഞ്ഞെടുപ്പ് റാലി ഒക്ടോബർ 2-3 തിയ്യതികളിലേക്ക് നിശ്ചയിച്ചേക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. 2022 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും 75,000 മണിക്കൂർ സംസ്ഥാനത്തെ 75 ജില്ലകളിലുടനീളമുള്ള 75,000 ഗ്രാമങ്ങളിൽ ചെലവഴിക്കും. കോൺഗ്രസ് നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2022 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ നിക്ഷേപമായി നൽകണമെന്ന് വ്യക്തമാക്കിയ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബർ 25 നകം അപേക്ഷ സമർപ്പിക്കാനാണ് നിർദേശം.












Click it and Unblock the Notifications