വിഷപ്പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക; വീഡിയോ വൈറല്‍, ഭയത്തോടെ ജനങ്ങള്‍... പ്രചാരണത്തിനിടെ
Recommended Video
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ ഓരോ അനക്കങ്ങളും വാര്‍ത്തകളാണ്. പ്രത്യേകിച്ചും വ്യത്യസ്തമായ എന്തെങ്കിലും അവര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍. അങ്ങനെ ഒരു അനുഭവമാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധി പാമ്പാട്ടികളെ കണ്ടപ്പോള്‍ വിളിച്ചുവരിത്തുകയും പാമ്പുകളെ കൈയ്യിലെടുക്കുകയും ചെയ്തു. പലരും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും യാതൊരു പ്രശ്‌നവുമില്ലെന്ന് പ്രിയങ്ക മറുപടിയും പറഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. രസകരമായ അനുഭവമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രിയങ്ക സമ്മാനിച്ചിരിക്കുന്നത്.....

വ്യത്യസ്തമായ അനുഭവം
കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. രാജ്യത്തുടനീളം പ്രചാരണം നടത്തുന്നുണ്ടെങ്കിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് യുപിയില്‍ തന്നെയാണ്. യുപിയിലെ പ്രചാരണത്തിനിടെയാണ് വ്യത്യസ്തമായ അനുഭവം.

റായ്ബറേലിയിലെ പ്രചാരണം
റായ്ബറേലിയില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. യുപിയില്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണിത്. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും പ്രിയങ്ക പ്രധാന പ്രചാരകയാണ്.

പാമ്പാട്ടികളെ കണ്ടു
റായ്ബറേലിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് പ്രിയങ്ക് പാമ്പാട്ടികളെ കണ്ടത്. ഉടനെ അവര്‍ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം അവര്‍ക്കടുത്തായി ഇരുന്നാണ് ഓരോ പാമ്പുകളെയും കണ്ടത്.

ശ്രദ്ധിക്കണമെന്ന് ചിലര്‍
പാമ്പുകളെ കുറിച്ചും അവയുടെ സ്വഭാവത്തെ പറ്റിയുമെല്ലാം പ്രിയങ്ക പാമ്പാട്ടികളോട് ചോദിച്ചറിഞ്ഞു. അതിനിടെയാണ് പാമ്പുകളെ കൈയ്യിലെടുത്തത്. ശ്രദ്ധിക്കണമെന്ന് ചിലര്‍ പ്രിയങ്കയെ ഉണര്‍ത്തുന്നുണ്ടായിരുന്നു.

കാര്യമാക്കേണ്ട എന്നു മറുപടി
എന്നാല്‍ ഇതൊന്നും യാതൊരു പ്രശ്‌നവുമല്ലെന്നും കാര്യമാക്കേണ്ട എന്നുമാണ് പ്രിയങ്ക സൂക്ഷിക്കണമെന്ന് ഉപദേശിച്ചവര്‍ക്ക് നല്‍കിയ മറുപടി. ശേഷം പാമ്പുകളെ കൈയ്യിലെടുത്തു. ഇഴഞ്ഞുതുടങ്ങിയ ഒന്നിനെ പിടിക്കുകയും ചെയ്തു.

വീഡിയോ വൈറല്‍
ഒടുവില്‍ പാമ്പുകളെ പിടിച്ച് കുട്ടയിലാക്കുന്ന വേളയില്‍ പ്രിയങ്ക സഹായിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും ഫോട്ടോയും പകര്‍ത്തുകയായിരുന്നു ഒട്ടേറെ പേര്‍. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുകയും ചെയ്തു.

ശേഷം ജനങ്ങളോട്
പ്രദേശത്തുകാരെ കുറിച്ചും അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നതുസംബന്ധിച്ചുമെല്ലാം പ്രിയങ്ക ശേഷം ജനങ്ങളോട് ചോദിച്ചറിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി അമേഠിയിലും റായ്ബറേലിയിലുമാണ് പ്രിയങ്ക പ്രചാരണം നടത്തുന്നത്.

റായ്ബറേലിയെ കുറിച്ച്
കഴിഞ്ഞ 15 വര്‍ഷമായി തന്റെ അമ്മ സോണിയാ ഗാന്ധി റായ്ബറേലി എംപിയാണെന്നും അവര്‍ നടത്തിയ വികസനങ്ങള്‍ മികച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മാതൃകയാക്കാമെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിയുടെ വോട്ട് കുറയ്ക്കും
ബിജെപിയുടെ വോട്ട് കുറയ്ക്കുന്നതിനും മഹാസഖ്യത്തെ സഹായിക്കുന്നതുമാണ് തങ്ങളുടെ നീക്കമെന്ന് കഴിഞ്ഞദിവസം പ്രിയങ്ക പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയുമായി എസ്പി നേതാവ് അഖിലേഷ് രംഗത്തുവന്നു.

വിശ്വസിക്കില്ലെന്ന് അഖിലേഷ്
പ്രിയങ്കയുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. മഹാസഖ്യത്തിന്റെ വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഭിന്നിപ്പിക്കുക എന്ന് അഖിലേഷ് പറയുന്നു. ഇതിന് പ്രിയങ്ക മറുപടി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

ശത്രു ബിജെപി മാത്രം
തങ്ങളുടെ ശത്രു ബിജെപിയാണെന്നും മഹാസഖ്യത്തെ എതിരിടുക ലക്ഷ്യമല്ലെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയ്ക്ക് മോദിയോട് മല്‍സരിക്കാന്‍ ഭയമാണെന്ന ബിജെപി പ്രചാരണത്തിനും അവര്‍ മറുപടി പറഞ്ഞു. ധൈര്യമില്ലെങ്കില്‍ താന്‍ വീട്ടിലിരിക്കില്ലേ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
#WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP
— ANI UP (@ANINewsUP) 2 May 2019












Click it and Unblock the Notifications