കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ മാറും, പ്രിയങ്ക നേതാവാകും, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ സോണിയ മല്‍സരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മല്‍സരിച്ചേക്കും. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ സോണിയ മല്‍സരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കാന്‍ പ്രിയങ്ക നടത്തിയ നീക്കങ്ങള്‍ അവരുടെ സംഘടനാ പാടവം തെളിയിക്കുന്നതായിരുന്നു. സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അമരത്തേക്ക് പ്രിയങ്കയെത്തും. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് വളരെ ആവേശത്തോടെയാണ് കാണുന്നത്.

രാഹുലിനേക്കാള്‍ തിളങ്ങും

ദേശീയതലത്തില്‍ എടുത്തു കാണിക്കാന്‍ ഗാന്ധി കുടുംബത്തില്‍ നിന്നു ഇനി പ്രിയങ്കയായിരിക്കും ഉണ്ടാവുക. രാഹുല്‍ ഗാന്ധിയേക്കാള്‍ ഇവര്‍ തിളങ്ങുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്ക്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക പ്രിയങ്കയായിരിക്കും. അവര്‍ നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ഇതിന് പിന്നാലെ അവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപോര്‍ട്ട്.

പട്ടേലിന്റെത് വെറുംവാക്കല്ല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹ്മദ് പട്ടേല്‍ തന്നെയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. സാധാരണ മറ്റു നേതാക്കളെ പോലെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ലാത്ത പട്ടേലിന്റെ വാക്കുകള്‍ വെറുംവാക്കല്ലെന്നാണ് അണികള്‍ കരുതുന്നത്.

കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലങ്ങള്‍

1999ല്‍ സോണിയാ ഗാന്ധി ആദ്യമായി മല്‍സര രംഗത്തിറങ്ങിയത് അമേത്തി മണ്ഡലത്തിലായിരുന്നു. 2004 മുതല്‍ റായ്ബറേലിയിലേക്ക് കളം മാറി. ശേഷം അമേത്തിയില്‍ മകന്‍ രാഹുല്‍ ഗാന്ധിയാണ് മല്‍സരിച്ചത്.

ഇന്ദിരയുടെ റായ്ബറേലി

ഗാന്ധി കുടുംബത്തിന്റെ കുത്തക സീറ്റാണ് അമേത്തി, റായ്ബറേലി മണ്ഡലങ്ങള്‍. 1999 മുതല്‍ ഇവിടുത്തെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. ഇന്ദിരാ ഗാന്ധി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നതും റായ്ബറേലിയെയാണ്. അതുകൊണ്ടാണ് പ്രിയങ്കക്ക് ഈ മണ്ഡലം കൈമാറാന്‍ ആലോചിക്കുന്നത്.

പ്രിയങ്ക കോണ്‍ഗ്രസ് ഉപാധ്യക്ഷയാവും?

സോണിയാ ഗാന്ധി രാഷ്ട്രീയം വിടുമ്പോള്‍ രാഹുല്‍ ഗാന്ധിയാവും പാര്‍ട്ടി അധ്യക്ഷന്‍. ഈ സമയം ഉപാധ്യക്ഷ സ്ഥാനം ചിലപ്പോള്‍ പ്രിയങ്ക ഏറ്റെടുത്തേക്കും. അല്ലെങ്കില്‍ യുപിയില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം അവര്‍ക്കാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഹുല്‍ പറഞ്ഞു, പ്രിയങ്ക ഇറങ്ങി

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക രംഗത്തിറങ്ങണമെന്ന് സഹോദരന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഗുലാം നബി ആസാദിനെ മാത്രം ഇറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രിയങ്ക കൂടി വേണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് എഐസിസി വക്താവ് അജോയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായും ഭാര്യ ഡിംപിളുമായും പ്രിയങ്കയ്ക്ക് നല്ല ബന്ധമാണ്. ഇതുപയോഗപ്പെടുത്തിയാണ് പ്രിയങ്ക കരുക്കള്‍ നീക്കിയത്. സോണിയക്ക് ശേഷം രാഹുലും പ്രിയങ്കയും ഒരുമിച്ച് പാര്‍ട്ടിയെ നയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

ഇപ്പോള്‍ എല്ലാം പ്രിയങ്കയാണ്

രാഹുല്‍ ഗാന്ധി ഇപ്പോള്‍ പല കാര്യങ്ങളിലും പ്രിയങ്കയുടെ ഉപദേശം തേടുന്നുണ്ട്. സോണിയ പൊതുപരിപാടികളില്‍ നിന്നു വിട്ട നിന്ന ശേഷം പാര്‍ട്ടിയുടെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും പ്രിയങ്കയാണ്. രാഹുലിന്റെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ പോലും നിയന്ത്രിക്കുന്നത് പ്രിയങ്കയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

English summary
Just a day after the political launch of Priyanka Gandhi, talk gathered momentum in Congress circles that her growing organisational footprint may culminate with her contesting the Lok Sabha polls in 2019 from Rae Bareli in place of her mother, Sonia, who has been forced to scale down her political engagements due to indifferent health. On Monday, Congress officially acknowledged Priyanka's role in party affairs+ by crediting her with the successful conclusion of alliance talks with SP, which sources described as the precursor to her formal entry in politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X