ഐഎസ്ഐഎസ് അനുഭാവികളെന്ന് സംശയം; കേരളം അടക്കം 60 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്
കഴിഞ്ഞവർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കട കോട്ടമേട് ഈശ്വരൻ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീൻ സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചത്.

ചെന്നൈ: കോയമ്പത്തൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കർണാടകയിലെ 45 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. എറണാകുളത്ത് മട്ടാഞ്ചേരിയിലും ആലുവയിലും പരിശോധന നടത്തുന്നതയാണ് വിവരം.
കഴിഞ്ഞവർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കട കോട്ടമേട് ഈശ്വരൻ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീൻ സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധംഉണ്ടെന്നാണ് എൻഐഎ പറയുന്നത്.
മുബീന് സ്‌ഫോടക വസ്തുക്കൾ വാങ്ങാൻ സഹായിച്ച ആറുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികൾ സ്‌ഫോടകവസ്തുക്കൾ വാങ്ങിയതെന്നും എൻഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡിൽ ഇവരുടെ കേന്ദ്രത്തിൽ നിന്നും സ്‌ഫോടകവസ്തുക്കൾ, ഐഎസ് പതാക, ലഘുലേഖകൾ തുടങ്ങിയ കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications