കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെംഡെസിവിറിന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിച്ചു; സംസ്ഥാനങ്ങൾക്കുള്ള വിഹിതം കേന്ദ്രം നിർത്തലാക്കും

Google Oneindia Malayalam News

ദില്ലി: സംസ്ഥാനങ്ങള്‍ക്കുള്ള റെംഡെസിവര്‍ മരുന്നിന്റെ വിഹിതം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. റെംഡെസിവിറിന്റെ ഉത്പാദനം ആവശ്യകതയെ മറികടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഏപ്രില്‍ 11 നും മെയ് 29 നും ഇടയില്‍ പ്രതിദിനം 33,000 കുപ്പികളില്‍ നിന്ന് പ്രതിദിനം 3.5 ലക്ഷം കുപ്പികളായി റെംഡെസിവിര്‍ ഉത്പാദനം 10 തവണ വര്‍ധിപ്പിച്ചതായി കേന്ദ്ര രാസവള-വളം സഹമന്ത്രി മന്‍സുഖ് മണ്ഡാവിയ പറഞ്ഞു.

താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

covid

'ക്ലബ്ബ്ഹൗസ്' വന്ന വഴി... ലോകം കീഴടക്കുന്ന ആപ്പിന്റെ ഇന്ത്യൻ ബന്ധം, ഹൃദയത്തെ തൊടുന്ന പിന്നാന്പുറ കഥ'ക്ലബ്ബ്ഹൗസ്' വന്ന വഴി... ലോകം കീഴടക്കുന്ന ആപ്പിന്റെ ഇന്ത്യൻ ബന്ധം, ഹൃദയത്തെ തൊടുന്ന പിന്നാന്പുറ കഥ

20 പ്ലാന്റുകള്‍ക്ക് പകരം ഇപ്പോള്‍ 60 പ്ലാന്റുകള്‍ റെംഡെസിവിര്‍ ഉത്പാദിപ്പിക്കുന്നുണ്ട്, ഇവയെല്ലാം മരുന്നിന്റെ മിച്ച ഉല്‍പാദനത്തിന് കാരണമായി. രാജ്യത്തുടനീളം മരുന്നിന്റെ ലഭ്യത സംബന്ധിച്ച് നിരീക്ഷിക്കും. അടിയന്തരമായി ആവശ്യം വന്നാല്‍ 50 ലക്ഷം കുപ്പികളുടെ ശേഖരം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാമുകി ഇല്ലായിരുന്നെങ്കിൽ റിതു മന്ത്രയെ വിവാഹം കഴിക്കുമോ, അനൂപിന്റെ ഞെട്ടിക്കുന്ന മറുപടി; ചോദ്യങ്ങൾ വൈറൽകാമുകി ഇല്ലായിരുന്നെങ്കിൽ റിതു മന്ത്രയെ വിവാഹം കഴിക്കുമോ, അനൂപിന്റെ ഞെട്ടിക്കുന്ന മറുപടി; ചോദ്യങ്ങൾ വൈറൽ

ഏപ്രിലില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്ന സമയത്ത്, രാജ്യത്തുടനീളം റെംഡെസിവീറിന്റെ കടുത്ത ക്ഷാമം ഉണ്ടായിരുന്നു. ഗുരുതരമായി കേസുകളില്‍ മാത്രം ഉപയോഗിക്കേണ്ട മരുന്ന് പൂഴ്ത്തിവച്ചതും കരിഞ്ചന്തയിലെത്തിയതും ക്ഷാമത്തിന് കാരണമായി. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഏപ്രില്‍ 11 ന് റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. ഏപ്രില്‍ മൂന്നാം വാരം മുതല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് റെംഡെസിവിര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
The tourism center will also be shifted from Kerala | Oneindia Malayalam

English summary
Production of Remdesivir has surpassed the demand, Center stop allocating to the states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X