കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് 6000 അതിഥികള്‍; മമതയും കെജ്രിവാളും എത്തും, രാഹുല്‍ പങ്കെടുക്കുമോ

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ തീരുമാനം. രാജ്യത്തിന് അകത്തും പുറത്തുമുള്ള 6000 പേരാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ക്കും ക്ഷണമുണ്ട്. രാഹുല്‍ ഗാന്ധി പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. എല്ലാ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ഗവര്‍ണര്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, രാഷ്ട്രപതിമാര്‍ എന്നിവരെ എല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Modi

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ദില്ലിയില്‍ ചടങ്ങ്. കാര്‍മികത്വം വഹിക്കുന്നത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആയിരിക്കും. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്റ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുമെത്തും.

അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്

മോദിയുടെ മന്ത്രിസഭാംഗങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറായി എന്നാണ് അറിയുന്നത്. ചൊവ്വാഴ്ച മോദിയും അമിത് ഷായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പഴയ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇത്തവണയും മന്ത്രിമാരാകും. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അമിത് ബിജെപി അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷാ മന്ത്രിസഭയിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Prominent Opposition Leaders Invited for Modi's Swearing ceremony, 6000 Guest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X