കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇന്ന് ബംഗാളില്‍; ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം, കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്ന്

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തിയിലെത്തും. മോദിയുടെ സന്ദര്‍ശത്തിനോട് അനുബന്ധിച്ച് നിരവധി റാലികള്‍ക്കാണ് പശ്ചിംമബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം തന്നെ പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

മരട് ഫ്ലാറ്റ് പൊളിക്കല്‍; മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും, നാളെയും 2 സ്ഫോടനങ്ങള്‍മരട് ഫ്ലാറ്റ് പൊളിക്കല്‍; മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും, നാളെയും 2 സ്ഫോടനങ്ങള്‍

17 ഇടത് പാര്‍ട്ടികളും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളും മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി കൊല്‍ക്കത്തിയില്‍ എത്തുന്നത്. വിമാനത്താവള പരിസരത്ത് വെച്ചു തന്നെ പ്രതിഷേധക്കാര്‍ മോദിയുടെ പാത തടഞ്ഞേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കരിങ്കൊടികളുമായിട്ടായിരിക്കും മോദിയെ ബംഗാള്‍ സ്വീകരിക്കുകയെന്ന് ഇടത് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 modi6

പ്രതിഷേധം കണക്കിലെടുത്ത് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്ടറിലായിരിക്കും പ്രധാനമന്ത്രി സഞ്ചരിക്കുക. ഇതിനായി വ്യോമസേന ഹെലികോപ്ടര്‍ തയ്യാറാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. വിവിധ ഇടങ്ങളിലായി ഉദ്ഘാടന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്

അതേസമയം കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പും ജെഎന്‍യു സംഘര്‍ഷം, പൗരത്വ നിയമ ഭേദഗതിയിലെ തുടര്‍പ്രക്ഷേഭം എന്നിവയും യോഗം ചര്‍ച്ച ചെയ്തേക്കും. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണംഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

English summary
protest against narendra modi's kolkata visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X