കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികള്‍ക്ക് നേരെ വ്യാപക ആക്രമണം; താഴ്‌വരയില്‍ പ്രതിഷേധം, പോലീസ് നോക്കിനില്‍ക്കെ അക്രമം

Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്ക് നേരെ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണം നടക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കശ്മീരികള്‍ സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വാനം ചെയ്തു. കശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കശ്മീരില്‍ പ്രതിഷേധം നടക്കുന്നത്.

914

ഉത്തരാഖണ്ഡിലെ ഡെറാഡൂളില്‍ കശ്മീരി വിദ്യാര്‍ഥികളെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടത് വിവാദമായിരുന്നു. ഇവരോട് ഉടമകള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടായി. ബിഹാറിലെ പട്‌നയില്‍ കശ്മീരി വ്യാപാരികള്‍ക്ക് നേരെ ആക്രമണമുണ്ടായി.

പട്‌നയില്‍ വ്യാപാരിയായ ബഷീര്‍ അഹമ്മദിന്റെ കട അക്രമികള്‍ തകര്‍ത്തു. പുല്‍വാമ ആക്രമണത്തെ കുറിച്ച് താന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഒരുകൂട്ടം ആളുകള്‍ വടികളുമായി തന്റെ കടയ്ക്ക് മുമ്പില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയും കട തകര്‍ക്കുകയുമായിരുന്നുവെന്ന് ബഷീര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

കഴിഞ്ഞ 35 വര്‍ഷമായി പട്‌നയില്‍ വ്യാപാരിയാണ് ബഷീര്‍ അഹമ്മദ്. ഇതുവരെ പ്രശ്‌നമുണ്ടായിട്ടില്ല. വര്‍ഷത്തില്‍ പകുതിയും താന്‍ പട്‌നയിലാണ് താമസിക്കുന്നത്. ഒരു രാഷ്ട്രീയവും തനിക്കില്ല. തിരക്കായതിനാല്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലെന്നും ബഷീര്‍ അഹമ്മദ് പറഞ്ഞു.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

പഞ്ചാബിലെ അംബാലയിലും കശ്മീരികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇവിടെയുള്ള പഞ്ചായത്ത് ഭരണകൂടം കശ്മീരികളെ പുറത്താക്കണമെന്ന എല്ലാവരോടും ആവശ്യപ്പെട്ടുവത്രെ. 24 മണിക്കൂറിനകം കശ്മീരി വിദ്യാര്‍ഥികളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കണമെന്നാണ് പഞ്ചായത്ത് നിര്‍ദേശിച്ചത്.

ജമ്മുവില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍ ഇതിനിടയിലും അക്രമം വ്യാപിക്കുന്നുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമികള്‍ അഴിഞ്ഞാടുന്ന വേളയില്‍ പോലീസ് കണ്ടുനില്‍ക്കുകയാണ്. കശ്മീരികളെയാണ് ജമ്മുവില്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

ജമ്മുവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാനിപൂരിലെ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണ് ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കശ്മീരില്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

English summary
Amid Reports Of Harassment Of Kashmiris After Pulwama, Shutdown In Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X