ഫോട്ടോ ഷോപ്പ് ചതിച്ചളിയാ.... എവറസ്റ്റ് വാദം പൊളിഞ്ഞു, പോലീസ് ദമ്പതികള്‍ വകുപ്പിന് പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

പൂനെ: വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന അവകാശപ്പെട്ട പോലീസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. ദിനേഷ് റാത്തോഡ്, താരകേശ്വരി റാത്തോഡ് എന്നിവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് എവറസ്റ്റ് കീഴടക്കിയെന്ന് അവകാശപ്പെട്ട് ഫോട്ടോ പ്രചരിപ്പിച്ച ദമ്പതികളുടെ കള്ളം പൊളിഞ്ഞതോടെയാണ് നടപടി. നേരത്തെ നവംബറില്‍ ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ‍് ചെയ്ത പൂനെ പോലീസ് തിങ്കളാഴ്ചയാണ് പോലീസ് സേനയില്‍ നിന്ന് പുറത്താക്കുന്നത്.

എവറസ്റ്റ് സമ്മിറ്റില്‍ പങ്കെടുത്ത് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ദമ്പതികളെന്ന അപൂര്‍വ്വ നേട്ടത്തിന്റെ ഉടമകളായെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാല്‍ പോലീസ് കോണ്‍സറ്റബിള്‍മാരായ ഇരുവര്‍ക്കും ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ചില പര്‍വ്വതാരോഹകരാണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തങ്ങളോടൊപ്പം ഇക്കുറി എവറസ്റ്റ് സമ്മിറ്റില്‍ ഇരുവരും പങ്കെടുത്തിട്ടില്ലെന്നും പര്‍വ്വതാരോഹകര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചത്.

everest

വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതു വഴി മഹാരാഷ്ട്ര പോലീസിന് അപമാനിച്ചുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ജോലിയ്ക്ക് ഹാജരായിരുന്നില്ലെന്നും കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരെയും സേനയില്‍ നിന്ന് പുറത്താക്കിയതായും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച മുതല്‍ പ്രാബല്യലത്തില്‍ വരുമെന്നും പൂനെ എസിപി സഹേബ്ര പാട്ടീല്‍ വ്യക്തമാക്കി. മോര്‍ഫ് ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു ഇതെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍ നിന്നുള്ള പര്‍വ്വതാരോഹകന്‍ സത്യരൂപ് സിദ്ധാനന്തയാണ് ഇരുവരുടേയും വാദം തെറ്റാണെന്നതിന് തെളിവുകളുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ജൂണിലാണ് ഇരുവരും എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന അവകാശവാദവുമായി ദമ്പതികള്‍ രംഗത്തെത്തിയത്. ഇവരുടെ വാദം തെറ്റാ​ണെന്ന് അവകാശപ്പെട്ട് പല പര്‍വ്വതാരോഹകരും രംഗത്തെത്തിയിരുന്നു. സംഭവത്തോടെ ആഗസ്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇരുവര്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പത്തുവര്‍ഷത്തേയ്ക്കാണ് വിലക്ക്.

English summary
Suspended Pune police constable couple Dinesh Rathod and Tarkeshwari Rathod, who lied about climbing the Mount Everest and circulated morphed photos of their 'mountaineering feat' in May last year, have been dismissed from the force, a senior official said on Monday.
Please Wait while comments are loading...