Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു; ആഗോള വിപണിയില്‍ കുറഞ്ഞു, ഇതെന്ത് മറിമായം എന്ന് ഉപഭോക്താക്കള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം ഉയരുകയും വൈകീട്ട് 4000 രൂപയില്‍ അധികം ഇടിയുകയും ചെയ്ത പിന്നാലെയാണ് ഇന്നത്തെ നേരിയ മുന്നേറ്റം. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്.

ഖത്തര്‍, തുര്‍ക്കി പാകിസ്താനൊപ്പം ചേരും? സൗദി മോഡല്‍ കരാര്‍, ഖവജ ആസിഫ് നല്‍കുന്ന സൂചന
ഖത്തര്‍, തുര്‍ക്കി പാകിസ്താനൊപ്പം ചേരും? സൗദി മോഡല്‍ കരാര്‍, ഖവജ ആസിഫ് നല്‍കുന്ന സൂചന

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പുതിയ മാറ്റത്തിന് കാരണം. രൂപ മൂല്യം ഇടിയുമ്പോള്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരിക്കും. ആഗോള വിപണിയില്‍ ഡോളറുമായി രൂപ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ഈ അവസ്ഥയാണ് ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും കേരളത്തില്‍ വില ഉയരാന്‍ കാരണം. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണം വില കുറയും. അതിന് സാധ്യത കാണുന്നില്ല.

gold-price-kerala-1

ഡോളര്‍ സൂചിക 98.50 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം എക്കാലത്തെയും വലിയ ഇടിവിലേക്ക് എത്തി. 95.76 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസം 4700 ഡോളറിന് മുകളിലായിരുന്നു. ഇന്ന് 4675ലേക്ക് ഇടിഞ്ഞു. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം പവന്‍ വില 119040
18 കാരറ്റ് സ്വര്‍ണം പവന്‍ വില 97800
14 കാരറ്റ് സ്വര്‍ണം പവന്‍ വില 76160
9 കാരറ്റ് സ്വര്‍ണം പവന്‍ വില 49080

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14880
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12225
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9520
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6135.

ഇന്നലെ രാവിലെ 10400 രൂപ ഉയര്‍ന്ന് 123120 രൂപയായി പവന്‍ വില വര്‍ധിച്ചിരുന്നു. ഉച്ചയ്ക്ക് 118800 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ന് 119040 രൂപയിലേക്ക് കയറുയും ചെയ്തു. ഇന്നലെ സംഭവിച്ച വര്‍ധനവ് ഇനിയുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമക്കിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഞെട്ടിക്കുന്ന വര്‍ധനവുണ്ടായത്.

കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം
കുവൈത്ത് ദ്വീപ് പിടിക്കാന്‍ ഇറാന്‍; സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട്, അശാന്തം

ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളര്‍ സൂചിക വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ബാരലിന് ഇന്ന് 106 ഡോളറാണ് വില. വൈകാതെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1.29 ലക്ഷം രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ 1.18 ലക്ഷത്തിന് മുകളില്‍ ലഭിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+