Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിയ്ക്ക് പഠിക്കണം, വേശ്യയാക്കുമെന്ന് അച്ഛന്‍'

Rape
സോനിപത്: കൂട്ടബലാത്സംഗത്തിന്റെ ഭീതിയില്‍ നിന്ന് മോചിതായാകും മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് സ്വന്തം അച്ഛനില്‍ നിന്നും ലൈംഗിക പീഡനം. കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതിന് പുറമെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിയ്ക്കുകയും ചെയ്തു. എന്റെ അച്ഛനെന്ന ബലാത്സംഗം ചെയ്തു. എനിയ്ക്ക് അയാളോടൊപ്പം ജീവിയ്ക്കണ്ട. അയാളെ ശിക്ഷിയ്ക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയാണിത്.

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് സോനീപത് സ്വദേശിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. നാട്ടിലെ തന്നെ ഒരു സംഘം ചെറുപ്പക്കാര്‍ രണ്ട് തവണയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പീഡിപ്പിച്ചവരെല്ലാം തന്നെ പൊലീസ് പിടിയിലായി.

അപ്പോഴാണ് സ്വന്തം അച്ഛന്‍ തന്നെ പീഡിപ്പിയ്ക്കുന്ന വിവരം പെണ്‍കുട്ടി പൊലീസിനോട് പറയുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി. തനിയ്ക്ക് പഠിയ്ക്കാനായിരുന്നു ആഗ്രഹം എന്നാല്‍ അച്ഛന്‍ തന്നെ ലൈംഗിക വൃത്തിയ്ക്ക് നിര്‍ബന്ധിയ്ക്കുകയായിരുന്നെന്നും കുട്ടി.

ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് അച്ഛന്റെ ക്രൂരതകള്‍ കുട്ടി പൊലീസില്‍ പറഞ്ഞത്. മകള്‍ പീഡനത്തിന് ഇരയായ വിവരം തനിയ്ക്കറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ. കുറ്റക്കാരനായ തന്റെ ഭര്‍ത്താവിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+