Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഫ്റ്റ് കൊടുത്തശേഷം കൊല്ലും, കാൽതൊട്ട് ക്ഷമ ചോദിക്കും;11 പുരുഷന്മാരെ കൊന്ന സീരിയൽ കില്ലർ പിടിയിൽ

ഡൽഹി: കഴിഞ്ഞ 18 മാസത്തിനുള്ളിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. ഹോഷിയാർപൂരിലെ ഗർഷങ്കറിലെ ചൗര ഗ്രാമത്തിൽ നിന്നുള്ള രാം സരൂപ് എന്ന 33 കാരനാണ് പിടിയിലായത്. പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിൽ നിന്നാണ് ഇയാളെ അധികൃതർ പിടികൂടിയത്.

യുവാക്കളെയാണ് ഇയാൾ ലക്ഷ്യമിടാറ്. രാത്രി ലിഫ്റ്റ് വാ​ഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം ലൈം​ഗികമായി ദുരുപയോ​​ഗം ചെയ്ത് കൊള്ളയടിച്ച് കൊലപ്പെടുത്തും. പഞ്ചാബിൽ സെക്യൂരിറ്റി ​ഗാർഡായി ജോലി ചെയ്തിരുന്ന മുൻ സൈനികൻ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

death

കൊല്ലപ്പെട്ടട സെക്യൂരിറ്റി ഗാർഡിൻ്റെ മൃതദേഹത്തിന് പിന്നിൽ 'ധോക്കെബാസ്' ( വഞ്ചകൻ) എന്ന് എഴുതിയിരുന്നു. ആഗസ്റ്റ് 18ന് ടോൾ പ്ലാസ മോഡ്രയിൽ ജോലി ചെയ്തിരുന്ന 37 കാരനെ കൊലപ്പെടുത്തിയ കേസിലാണ് സരൂപിൻ്റെ പ്രാഥമിക അറസ്റ്റ്. ചോദ്യം ചെയ്യലിൽ 10 പേരെ കൂടി കൊലപ്പെടുത്തിയതായി സരൂപ് സമ്മതിച്ചു. ഈ കുറ്റസമ്മതങ്ങളിൽ അഞ്ചെണ്ണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ശേഷിക്കുന്ന കേസുകൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പോലീസ് അന്വേഷണത്തിൽ കൊലപാതകം നടത്താൻ സരൂപ് പ്രയോഗിച്ച ക്രൂരമായ രീതികൾ കണ്ടെത്തി. മിക്ക സന്ദർഭങ്ങളിലും, അയാൾ തൻ്റെ ഇരകളെ ഒരു തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ചിലരുടെ തലയ്ക്ക് മാരകമായ പരിക്കുകൾ സംഭവിച്ചു. രൂപ്‌നഗർ, ഹോഷിയാർപൂർ, ഫത്തേഗഡ് ജില്ലകളിൽ ഉടനീളം ഇയാൾ കൊല നടത്തിയിട്ടുണ്ട്.

ഇയാൾ തിരഞ്ഞെടുത്ത പുരുഷന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്താറുള്ളത്. ഏപ്രിൽ 5 ന് 34 കാരനായ ട്രാക്ടർ റിപ്പയർ ചെയ്യുന്നയാളെ തല്ലിക്കൊന്നിരുന്നു. ജനുവരി 24 ന് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെയും കൊന്നത് ഇയാൾ തന്നെയാണ്.

"ഞങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധികാരികൾ പറയുന്നതനുസരിച്ച്, സരൂപിൻ്റെ കുറ്റകൃത്യം ചെയ്യുന്നതിന മുമ്പ് മയക്കുമരുന്നിന് ഉപയോ​ഗിക്കാറുണ്ട്. കൂടാതെ മരണാനന്തരം ഇരകളുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കാറുണ്ടെന്നും പ്രതി പറയുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ സരൂപിനെ സ്വവർഗരതി കാരണം രണ്ട് വർഷം മുമ്പ് കുടുംബം ഉപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+