Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ കോൺഗ്രസിന് വൻ ബൂസ്റ്റ്; ആപ്പിനെ ഞെട്ടിച്ച് എംഎൽഎ കോൺഗ്രസിൽ

ദില്ലി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ആം ആദ്മി പാർട്ടി കാഴ്ചവെച്ചത്. 20 സീറ്റുകൾ വരെയായിരുന്നു ആദ്യ പോരാട്ടത്തിൽ തന്നെ ആപ് നേടിയത്. ഇത്തവണ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും കർഷക സമരങ്ങളുടേയുമെല്ലാം പശ്ചാത്തലത്തിൽ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ഇതിനിടയിൽ നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി പാർട്ടി എം എൽ എ രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. വിശദമായി വായിക്കാം

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

1

പഞ്ചാബിൽ പ്രതീക്ഷ ഏറിയ നിലയിലാണ് ഇത്തവണ ആം ആദ്മി പാർട്ടി. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനവുമെല്ലാം മുതലെടുത്ത് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി ജെ പിക്കൊപ്പം സഖ്യം പ്രഖ്യാപിച്ചെങ്കിലും കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ആ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്നും ആം ആദ്മി കരുതുന്നുണ്ട്.

2


ഇതോടെ വമ്പൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സംസ്ഥാന ഭരണം പിടിക്കാനപള്ള ഒരുക്കത്തിലാണ് ആം ആദ്മി. അതിനിടയിലാണ് നേതൃത്വത്തിന് പ്രഹരമായി എം എൽ എ രാജി വെച്ചത്. ആം ആദ്മി ബട്ടിൻഡ റൂറൽ എംഎൽഎയും വനിതാ നേതാവുമായ രൂപീന്ദർ കൗർ റൂബിയാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ട്വിറ്ററിലൂടെയായിരുന്നു റൂബി രാജിക്കാര്യം വ്യക്തമാക്കിയത്.

3


പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുകയാണെന്നും തന്റെ രാജി സ്വീകരിക്കണമെന്നും എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ, പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ ഭഗവന്ദ് മന്ന് എന്നിവരെ
ടാഗ് ചെയ്ക് റൂബി കുറിച്ചു.കഴിഞ്ഞ കുററച്ച് നാളുകളായി നേതൃത്വത്തവുമായി അകൽച്ചയിലായിരുന്നു അവർ. അതിന് പിന്നിലായാണ് രാജിവെച്ചിരിക്കുന്നത്.

4


അതേസമയംപഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി, പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു എന്നിവർ റൂബിയെ കോൺഗ്രസിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ 50 ദിവസങ്ങളിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിന്റെ മികച്ച പ്രകടനം ഡൽഹിയിലെ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ സർക്കാരിനേക്കാൾ വളരെ മികച്ചതാണെന്ന് റൂബി പ്രതികരിച്ചു.

5


ആം ആദ്മി പാർട്ടി കൺവീനർ കെജ്‌രിവാളിന്റെ അവകാശവാദത്തിന് വിരുദ്ധമായി യഥാർത്ഥ അർത്ഥത്തിൽ 'ആം ആദാമി'യുടെ പാർട്ടി കോൺഗ്രസ് ആണ്. പാർട്ടിയിൽ ചേരാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ട്, റൂബി പറഞ്ഞു. അതേസമയം ഇത്തവണ മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് റൂബി പാർട്ടിവിട്ടതെന്ന് എഎ പി നിയമസഭാ കക്ഷി നേതാവ് ഹർപാൽ സിങ് ചീമ പ്രതികരിച്ചു.

7


രൂപീന്ദർ റൂബി തങ്ങളുടെ ഇളയ സഹോദരിയാണ്. അവർ ഏത് പാർട്ടിയിലായാലും സന്തോഷത്തോടെ ഇരിക്കട്ടെയെന്ന് ചീമ പറഞ്ഞു. അതേസമയം ചീമയ്ക്കെതിരെ റൂബി ആഞ്ഞടിച്ചു. പാർട്ടി വേണ്ടി സംസാരിക്കുന്നത് അവസാനിപ്പിച്ച് ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കൂവെന്ന് റൂബി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മത്സരിക്കാനും അവർ ചീമയെ വെല്ലുവിളിച്ചു.

8


ഇത്തവണ ശക്തമായ നിയമസഭ പോരാട്ടത്തിനായിരിക്കും പഞ്ചാബ് വേദിയാകുക. ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും ഭരണം നിലനിർത്താനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിന് സമാനമായി തന്ത്രങ്ങൾ മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

9

ദളിത് വിഭാഗങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രിയെ തന്നെ നിയമിച്ചതും പാർട്ടിക്ക് ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നു. അതേസമയം മറുവശത്ത് കോൺഗ്രസ് വിട്ടെത്തിയ അമരീന്ദറുമായി സഖ്യത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആം ആദ്മിയും ശിരോമണി-ബിഎസ്പി സഖ്യവും ശക്തമായി തന്നെ രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+