കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തിരഞ്ഞെടുപ്പ്: പ്രചാരണം വൈകിട്ട് 6 - ന് അവസാനിക്കും; വോട്ടർമാരെ സ്വാധീനിക്കരുതെന്ന് ഇസി

Google Oneindia Malayalam News

ഡൽഹി: 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും. ഫെബ്രുവരി 20 നാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ തിരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. ഇനി അവശേഷിക്കുന്ന 2 ദിവസം വീടുതോറുമുള്ള നിശബ്ദ പ്രചാരണം നടത്താം.

വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതായ പ്രവർത്തികൾ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഹോട്ടലുകൾ, ലോഡ്ജുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, മറ്റ് സ്ഥലങ്ങളും പരിശോധിക്കണം. പുറത്ത് നിന്നുള്ളവരെയും വോട്ടർമാരല്ലാത്തവരെയും മാറ്റാൻ പഞ്ചാബ് പോലീസിനും കേന്ദ്ര അർദ്ധ സൈനിക സേനാംഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

elec

അതേസമയം, സംസ്ഥാനത്തെ 117 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഫെബ്രുവരി 20 ന് നടക്കുക. രാവിലെ 8 നും വൈകുന്നേരം 6 നും ഇടയിലാണ് വേട്ടെടുപ്പ്. സംസ്ഥാനത്തിന്റെ 23 ജില്ലകളിലെ ക്രമസമാധാനം, ചെലവ്, പൊതു ആവശ്യങ്ങൾ എന്നിവ പരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. പോളിംഗ് ദിവസം വോട്ടർമാരോട് മണ്ഡലത്തിൽ തുടരാൻ ഇസി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടി ഓഫീസിനും ഇസിയെ അനുവദിച്ച സ്ഥലങ്ങളിലും മാത്രമേ സഞ്ചരിക്കാൻ പാടുളളൂ.

അതേസമയം, മറ്റ് തിരഞ്ഞടുപ്പ് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷമാണ് വിലക്കുകൾ പ്രബല്യത്തിൽ വരിക. ടെലിവിഷൻ ചാനലുകൾ, റേഡിയോ, പത്രങ്ങൾ എന്നിവയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.

"വോട്ടർമാരെ സ്വാധീനിക്കുന്നതോ സ്ഥാനാർത്ഥികളെ കുറിച്ചോ രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ സംസാരിക്കുന്നത് വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് അനുവദിക്കില്ല," ഇസി ഓഫീസർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ സർട്ടിഫിക്കേഷൻ ഇല്ലാത്ത പരസ്യങ്ങൾ ഒന്നും ഫെബ്രുവരി 19, 20 തീയതികളിൽ പ്രസിദ്ധീകരിക്കരുത്. അതേസമയം, സമൂഹ മാധ്യമങ്ങൾ വഴിയുളള തിരഞ്ഞെടുപ്പ് പ്രചരണത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ക്രമസമാധാനം നിലനിത്താൻ ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സേനകളെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ഫെബ്രുവരി 20 - ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ എഎപിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ രംഗത്ത് എത്തി. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന് പ്രധാന വെല്ലുവിളിയായി ആം ആദ്മി പാർട്ടി ഉയരുകയാണ്. 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നിരുന്നു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയ 117 മണ്ഡലങ്ങളിൽ 77 സീറ്റുകൾ നേടി. എന്നാൽ, ആം ആദ്മി പാർട്ടി മത്സരിച്ച 112 സീറ്റുകളിൽ 20 എണ്ണം വിജയം നേടിയിരുന്നു. 2017 - ൽ കോൺഗ്രസ് 38.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ എഎപിക്ക് 23.72 ശതമാനം വോട്ടും എസ്എഡി 25.24 ശതമാനം വോട്ടും ബിജെപിക്ക് 5.39 ശതമാനം വോട്ടും ലഭിച്ചു.

ഇന്ത്യയുടെ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി നേപ്പാൾ; അറിയാംഇന്ത്യയുടെ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി നേപ്പാൾ; അറിയാം

അതേസമയം, ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ എസ്എഡിയും കോൺഗ്രസും ബിജെപിയും ഒന്നിച്ചെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നത്. ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയാൽ ഈ പാർട്ടികൾ നടത്തിക്കൊണ്ടിരുന്ന കൊള്ളയടിക്ക് അറുതി വരുമെന്ന് ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടികളും കൂട്ടുനിൽക്കുയാണ്. എന്നാൽ, അവരുടെ കൊള്ളയുടെയും അഴിമതിയുടെയും പരാജയപ്പെടുത്താൻ വോട്ടർന്മാർ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Karnataka: Chaos in some colleges as burqa-clad students denied entry

English summary
punjab assembly election 2022: election campaign will end at 6 pm today, This Is What EC Directs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X