പഞ്ചാബിലും സംപൂജ്യര്‍ ആവുമോ ബിജെപി; ഒരു കക്ഷി പോലൂം കൂട്ടിനില്ല, നയിക്കാനും ആളില്ല
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പഞ്ചാബില്‍ ശക്തമായ ചതുഷ്കോണ മത്സരം ഉണ്ടാവുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ബിജെപിയുടെ സാധ്യതകള്‍ അടഞ്ഞതാണെന്നും അതിനാല്‍ ത്രികോണ മത്സരത്തിനാണ് കൂടുതല്‍ സാധ്യതയുമെന്നാണ് മറ്റൊരു വിഭാഗം രാഷ്ട്രീയ നീരീക്ഷകര്‍ അഭിപ്രയാപ്പെടുന്നത്. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യം വേര്‍പിരിഞ്ഞത് കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ടെങ്കിലും സമീപകാലത്ത് പാര്‍ട്ടിയില്‍ ഉണ്ടായ പടലപ്പിണക്കങ്ങള്‍ അവര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

2017 ലെ തിരഞ്ഞെടുപ്പില്‍ 38.5 ശതമാനം വോട്ടും 77 സീറ്റുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ആദ്യമായി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടി 20 സീറ്റുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. അവരുടെ സഖ്യത്തില്‍ മത്സരിച്ച ലോക് ഇന്‍സാഫ് പാര്‍ട്ടിക്ക് രണ്ട് സീറ്റുകളുമായിരുന്നു ലഭിച്ചത്.

ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എന്‍ഡിഎയ്ക്കായിരുന്നു. അധികാരത്തിലുള്ള ശിരോമണി അകാലിദളിന് ലഭിച്ചത് 15 സീറ്റുകള്‍ മാത്രമായിരുന്നു. ഏറെ പ്രതീക്ഷയോടെ സഖ്യത്തിന്‍റെ ഭാഗമായി 23 സീറ്റില്‍ മത്സരിച്ച 3 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഇത്തവണ ശിരോമണി അകാലിദള്‍ കൂടി ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വിവാദ കാർഷിക നിയമം നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് ശിരോമണി അകാലിദള്‍ ബിജെപിയെ തള്ളിയത്. തള്ളാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സംസ്ഥാനത്ത് നില്‍ക്കാനും കഴിയില്ലായിരുന്നു. ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് അകാലി ദള്‍ ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. ഇടത് പാര്‍ട്ടികളും ഈ സഖ്യത്തിന്‍റെ ഭാഗമായേക്കാം.

കാല്‍നൂറ്റാണ്ടിന് ശേഷമാണ് സഖ്യമൊന്നും ഇല്ലാതെ ബിജെപി പഞ്ചാബില്‍ മത്സരിക്കാന്‍ പോവുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപി സഖ്യത്തിലേക്ക് ഒരു കക്ഷിയും വരാനും സാധ്യതയുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാന്‍ കഴിയില്ല.

മുന്നില്‍ നിന്ന് നയിക്കാന്‍ സിഖ് സമൂഹത്തിലെ ആരെയെങ്കിലും കിട്ടുമോയെന്ന അന്വേഷണത്തിലാണ് ബിജെപി. വലിയ വാഗ്ദാനങ്ങള്‍ നല്‍കികൊണ്ട് സിഖ് സമൂഹത്തിലെ ബുദ്ധിജീവികളെയും അക്കാദമിക്കുകളെയും പാർട്ടിയിലേക്ക് സ്വീകരിക്കുന്ന തിരക്കിലാണ്. 1997 മുതലുള്ള ശിരോമണി അകാലിദള്‍ സഖ്യം പിരിഞ്ഞത് സിഖ് സമൂഹത്തെ മൊത്തത്തില്‍ ബിജെപിയില്‍ നിന്നും അകറ്റി.

കര്‍ഷക സമരത്തെ പിന്തുണച്ച മുൻ മന്ത്രി കൂടിയായ അനിൽ ജോഷി എംഎൽഎയെ ബിജെപി അടുത്തി 6 വർഷത്തേക്ക് പുറത്താക്കിയിരുന്നു. സംസ്ഥാനത്ത് 35 വര്‍ഷമായുള്ള ബിജെപി മുഖമായിരുന്നു അനില്‍ ജോഷി. 117 സീറ്റിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ മുന്നില്‍ നിന്ന് ആര് നയിക്കും എന്ന് പോലും ഇതുവരെ നിശ്ചയിക്കാന‍് ബിജെപിക്ക് സാധിച്ചിട്ടില്ല.

അതേസമയം, അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും ഗ്രൂപ്പ് തര്‍ക്കങ്ങളെ നിസാരമായി തള്ളിക്കളായാന്‍ കഴിയില്ല. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സിദ്ധു പിസിസി അധ്യക്ഷനായി വന്നെങ്കിലും കാര്യങ്ങള്‍ സുഖകരമല്ല. ഒറ്റക്കെട്ടായി നിന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാന‍് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു പ്രധാന ശക്തി ആംആദ്മിയാണ്. എന്നാല്‍ 2017 ലെ അത്ര കരുത്തരല്ല അവര്‍ നിലവില്‍.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍












Click it and Unblock the Notifications