Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ക്ക് ദുര്‍ബലനായ മുഖ്യമന്ത്രിയെ ആണ് വേണ്ടത്, നിങ്ങള്‍ക്കോ?; ഗാന്ധി കുടുംബത്തിനിട്ട് കൊട്ടി സിദ്ദു

ചണ്ഡീഗണ്ഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. ഞായറാഴ്ച ലുധിയാനയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിദ്ദു നേതൃത്വത്തിന് മേല്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമാക്കി. തങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദുര്‍ബ്ബല മുഖ്യമന്ത്രിയെയാണ് 'മുകളിലുള്ള ആളുകള്‍' ആഗ്രഹിക്കുന്നതെന്ന് സിദ്ദു പ്രചരണ യോഗത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ദുവിന്റെ പ്രതികരണം.

'പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ഇത്തവണ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. മുകളില്‍ ഉള്ള ആളുകള്‍ക്ക് വേണ്ടത് അവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ഒരു ദുര്‍ബ്ബലനായ മുഖ്യമന്ത്രിയെയാണ്. നിങ്ങള്‍ക്ക് അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ വേണോ?' സിദ്ദു ചോദിച്ചു. സിദ്ദുവിന്റെ വാക്കുകള്‍ മുദ്രാവാക്യം വിളിച്ചും കൈയടിച്ചുമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ എതിരേറ്റത്. ഗാന്ധി കുടുംബത്തിനും ഹൈക്കമാന്റിനും തക്കതായ സന്ദേശം നല്‍കുന്നതാണ് സിദ്ദുവിന്റെ പ്രതികരണം.

1

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ നാളായി കാത്തിരിക്കുകയാണ് സിദ്ദു. സെപ്റ്റംബറില്‍ പാര്‍ട്ടി തന്റെ എതിരാളിയായ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കിയപ്പോള്‍ തന്നെ സിദ്ദു അതിനോട് അടുത്തെത്തിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ ചരണ്‍ജിത് ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ സിദ്ദുവിന്റെ കണക്കുകൂട്ടല്‍ തെറ്റി. കൂടാതെ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിദ്ദുവിന്റെ നിലപാടില്‍ ഹൈക്കമാന്റിനും അവമതിപ്പ് തോന്നി തുടങ്ങി. ഇതോടെയാണ് കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തത്.

2

ഫെബ്രുവരി 20-ന് നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് മണ്ഡലങ്ങളിലാണ് ചന്നിയെ മത്സരിപ്പിക്കുന്നത്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടേക്കാമെന്നതിന്റെ സൂചനയാണിത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ചന്നി ക്യാംപും സിദ്ദു ക്യാംപും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വടംവലി തുടങ്ങി. അതേസമയം ഹൈക്കമാന്റ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

3

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തിന് സമാനമായി പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനങ്ങളുടെ അഭിപ്രായം തേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മൂന്ന് ഓപ്ഷനുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചരണ്‍ജിത് സിംഗ് ചന്നി, നവജ്യോത് സിദ്ദു എന്നിവരാണ് ആദ്യ രണ്ട് ഓപ്ഷന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമോ എന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു കോള്‍ പഞ്ചാബിയില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം പ്ലേ ചെയ്യുന്നു. ശേഷം മൂന്ന് ഓപ്ഷനുകളില്‍ നിന്ന് വോട്ടുചെയ്യാന്‍ ഒരു കീ അമര്‍ത്താന്‍ ആളുകളോട് പറയുന്നതാണ് ടെലി വോട്ടിംഗ് രീതി.

4

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ല്‍ ആകെയുള്ള 117 സീറ്റില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പി മൂന്ന് സീറ്റും നേടി. ശിരോമണി അകാലിദള്‍ ഇത്തവണ ബി എസ് പി-ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. ബി ജെ പിയും അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും സഖ്യത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+