Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖ്ബീര്‍ സിംഗ് ബാദല്‍ ജലാലാബാദ് സീറ്റില്‍ മുന്നില്‍

അമൃത്സര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ലീഡ് ചെയ്യുന്നു. ജലാലാബാദ് സീറ്റില്‍ നിന്നാണ് സുഖ്ബീര്‍ സിംഗ് ബാദല്‍ മത്സരിച്ചിരുന്നത്. 2017ലും (ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2019-ല്‍ രാജിവെച്ചു) 2012-ലും ഇവിടെ നിന്ന് വിജയിച്ച ബാദലിന്റെ കോട്ടയും പരമ്പരാഗത സീറ്റുമാണ് ജലാലാബാദ്.

എഎപി ജഗ്ദീപ് കാംബോജിനെ മത്സരിപ്പിച്ചപ്പോള്‍ മോഹന്‍ സിംഗും പുരുണ്‍ ചന്ദ്രയുമാണ് കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍. അതേസമയം കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ശിരോമണി അകാലിദള്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നായിരുന്നു പ്രചരണം.

BADAL

അതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ തള്ളിക്കളഞ്ഞിരുന്നു. ഫെബ്രുവരി 20 ന് ബഹുമുഖ തിരഞ്ഞെടുപ്പ് മത്സരത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിരവധി എക്‌സിറ്റ് പോള്‍ പ്രവചിച്ചതിന് പിന്നാലെയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം.

എക്സിറ്റ്പോളുകള്‍ ഇപ്പോള്‍ ഒരു അഴിമതിയാണ്. അത് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പിനെ അട്ടിമറിക്കും.ജനാധിപത്യത്തെ അട്ടിമറിക്കുന്നത് തടയാന്‍ ഇസി ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ബാദല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി (ബിഎസ്പി) സഖ്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഡി പഞ്ചാബില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹം, അധികാരത്തിലെത്തിയ ശേഷം സഖ്യത്തിന്റെ പ്രഥമ പരിഗണന ആരോഗ്യ മേഖലകളും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലകളും നവീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളില്‍ 80ലും എസ് എ ഡി-ബി എസ് പി സഖ്യം വിജയിക്കുമെന്ന് ബാദല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ബി ജെ പിയോടൊപ്പം സഖ്യം ചേര്‍ന്ന് മത്സരിച്ച ശിരോമണി അകാലിദള്‍ ഇത്തവണ ബി എസ് പിയ്‌ക്കൊപ്പമാണ് മത്സരിക്കുന്നത്. ഇത്തവണ 60 മുതല്‍ 100 വരെ സീറ്റ് നേടി ആം ആദ്മി പഞ്ചാബില്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. വന്‍ വിജയമാണ് മിക്ക സര്‍വ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്. 2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടുമെന്നാണ് പ്രവചനം.

ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6, ന്യൂസ് എക്സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26, ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24,

എബിപി ന്യീസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26, ഇടിജി റിസര്‍ച്ച് ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13, ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19, എബിപി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പി-9-13, കോണ്‍ഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദള്‍ 20-26 എന്നിങ്ങനെയാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+