നഴ്‌സറി മുതല്‍ ഡോക്ടറേറ്റ് വരെ പെണ്‍കുട്ടികളുടെ പഠനം സൗജന്യമെന്ന് മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികളെയും പഠനത്തിലേക്ക് നയിക്കാന്‍ പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. നഴ്‌സറി ക്ലാസ് മുതല്‍ സംസ്ഥാനത്തെ ഡോക്ടറേറ്റ് വരെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും പഠനം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചു.

ഇവ കൂടാതെ നഴ്‌സറി മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ടെക്സ്റ്റ് ബുക്കുകളും നല്‍കും. 13,000 പ്രൈമറി സ്‌കൂളുകള്‍ക്കും 48 സര്‍ക്കാര്‍ കോളേജുകള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

cbse

സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. ഇതുവഴി രക്ഷിതാക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവുമൊരുക്കുന്നുണ്ട് സര്‍ക്കാര്‍. ഓരോ വിദ്യാഭ്യാസ ബ്ലോക്കിലും രണ്ട് വീതം പ്രൈമറി, മിഡില്‍, ഹൈസ്‌കൂള്‍ വീതം ഇംഗ്ലീഷ് മീഡിയത്തില്‍ തുടങ്ങും. ഗുരുദാസ് പൂരിലും മന്‍സയിലും സൈനിക സ്‌കൂള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകവഴി സംസ്ഥാനത്തെ രാജ്യത്തെ മുന്‍നിരയിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.


English summary
Punjab girls to get free education up to doctorate; five new colleges this fiscal: CM
Please Wait while comments are loading...