കോണ്‍ഗ്രസുമായി എഎപി സൗഹൃദത്തിലേക്ക്? കര്‍ണാടകയ്ക്ക് സഹായവുമായി പഞ്ചാബ്, കാരണം ഇതാണ്
ദില്ലി: കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സൗഹൃദത്തിന് സാധ്യത. കര്‍ണാടകയെ സഹായിക്കാന്‍ പഞ്ചാബ് തീരുമാനിച്ചതാണ് ഇതിന് കാരണം. പഞ്ചാബില്‍ നിന്നുള്ള നിര്‍ണായക സഹായം കര്‍ണാടകയ്ക്ക് ലഭിക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കുമെന്ന പ്രഖ്യാപിച്ച അരി നല്‍കാമെന്ന് പഞ്ചാബ് അറിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് കേന്ദ്രത്തില്‍ നിന്നുള്ള അരിവിഹിതം നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതോടെ വാഗ്ദാനം നടപ്പാക്കാനാവുമോ എന്ന സംശയത്തിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍. അതേസമയം തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതിരുന്നാല്‍ അത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിക്കുമായിരുന്നു. ഇവിടെയാണ് പഞ്ചാബ് സര്‍ക്കാര്‍ രക്ഷകരായിരിക്കുന്നത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് അധികമായി 5 കിലോ അരി അന്ന ഭാഗ്യ പദ്ധതി പ്രകാരം ജൂലായ് ഒന്ന് മുതല്‍ നല്‍കുമെന്നായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം പ്രകാരം ഭക്ഷ്യ കോര്‍പ്പറേഷനില്‍ നിന്ന് 2.28 ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാരിന് ആവശ്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കേന്ദ്ര തീരുമാനം തിരിച്ചടിയായിരുന്നു.
ജൂണ്‍ 13 മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അരിവില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. ഭക്ഷ്യ കോര്പ്പറേഷന് കര്‍ണാടകയ്ക്ക് അരി വില്ക്കാന് തീരുമാനിച്ചതിന്റെ അടുത്ത ദിവസമായിരുന്നു കേന്ദ്ര പ്രഖ്യാപനം.കേന്ദ്രം പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പക്ഷേ ക്ഷേമ പദ്ധതികള്‍ക്കുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലാണ് ഇവ വരിക. അതുകൊണ്ട് ജൂലായ് ഒന്നിന് മുതല്‍ ഇത്രയും അരി കകണ്ടെത്തണമായിരുന്നു. ജൂലായ് ഒന്ന് മുതല്‍ ഈ പദ്ധതി നടപ്പാക്കി തുടങ്ങുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതാണ്. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്തിക്കാനായിരുന്നു കര്‍ണാടകയുടെ ശ്രമം. എന്നാല്‍ ഇത്രയും വലിയ അളവില്‍ അരി വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ സഹായിക്കാമെന്നേറ്റത്.
കര്‍ണാടകയില്‍ നിന്നുള്ള ടീം ഈ ഓഫര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, സിദ്ധരാമയ്യയുമായി ഫോണിലൂടെ സംസാരിച്ചു. ഗതാഗത ചെലവും, സംഭരണ ചെലവും കര്‍ണാടക വഹിക്കേണ്ടി വരും. എന്നാല്‍ നിര്‍ണായക സമയത്ത് സഹായിച്ചത് കൊണ്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ മാറുമെന്ന് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ വിശ്വസിക്കുന്നുണ്ട്.
പ്രതിപക്ഷ ഐക്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വൈരം മറക്കേണ്ടതുണ്ട്. പരസ്പരമുള്ള ആക്രമണത്തില്‍ നിന്ന് ഇരുടീമുകളും വിട്ടുനില്‍ക്കണമെന്നാണ് നേതാക്കള്‍ പറുയന്നത്. നിതീഷ് കുമാര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications