പഞ്ചാബില്‍ അന്തിമ ഫലത്തില്‍ ഞെട്ടി ബിജെപി; കോണ്‍ഗ്രസ് നിലംവിട്ടു പറന്നു!! ആഞ്ഞടിച്ച് രാഹുല്‍ ഇഫക്ട്

ഛാണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറിയത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തുവരവെ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഫലമാണ് പഞ്ചാബിലുണ്ടായിരിക്കുന്നത്. ആദ്യഫല സൂചനകള്‍ ശനിയാഴ്ച വൈകീട്ടോടെ വന്നിരുന്നെങ്കിലും തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ഫലം പുറത്തുവിട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് മുന്നേറ്റം

കോണ്‍ഗ്രസ് മുന്നേറ്റം

പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇവിടെ ശിരോമണി അകാലിദള്‍-ബിജെപി സഖ്യവും എഎപിയുമാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികള്‍. ഇവരെ ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവച്ചത്.

അന്തിമ ഫലം പുറത്തുവിട്ടു

അന്തിമ ഫലം പുറത്തുവിട്ടു

ഈ മാസം 19നായിരുന്നു പഞ്ചാബില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഫലം ശനിയാഴ്ച പുറത്തുവന്നു തുടങ്ങി. ഞായറാഴ്ച വൈകീട്ടാണ് സമ്പൂര്‍ണഫലം വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം പ്രസിദ്ധപ്പെടുത്തി. 354 ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടന്നത്.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്

22 ജില്ലാ പഞ്ചായത്തിലേക്കും 150 പഞ്ചായത്ത് സമിതികളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. വിവിധ ജില്ലാ പഞ്ചാത്തുകളിലായി 33 സ്ഥാനാര്‍ഥികളെയും പഞ്ചായത്ത് സമിതികളിലെ 369 പേരെയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ജില്ലാ പഞ്ചാത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരി

ജില്ലാ പഞ്ചാത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരി

വോട്ടെടുപ്പ് നടന്ന 335 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 331ലും കോണ്‍ഗ്രസ് മികച്ച വിജയം നേടി. രണ്ടാംസ്ഥാനത്തെത്തിയ ശിരോമണി അകാലിദളിന് 18 സീറ്റാണ് നേടാനായത്. ബിജെപിക്ക് വെറും രണ്ടു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എഎപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

പഞ്ചാത്ത് സമിതികളില്‍ ഇങ്ങനെ

പഞ്ചാത്ത് സമിതികളില്‍ ഇങ്ങനെ

150 പഞ്ചായത്ത് സമിതികളിലെ 2899 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 2351 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. 353 സീറ്റുകളില്‍ ശിരോമണി അകാലിദളും 63 സീറ്റുകളില്‍ ബിജെപിയും 20 സീറ്റുകളില്‍ എഎപിയും ജയിച്ചു. സിപിഐക്ക് ഒരു സീറ്റ് ലഭിച്ചു. ശിരോമണി അകാലിദള്‍ (അമൃതസര്‍), സിപിഎം എന്നീ കക്ഷികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം കിട്ടി. 107 സീറ്റുകള്‍ സ്വതന്ത്രരും നേടി.

മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ പ്രതികരണം

കോണ്‍ഗ്രസില്‍ ജനം വിശ്വാസ്യത അര്‍പ്പിക്കുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അട്ടിമറി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജനങ്ങള്‍ തങ്ങളെ തള്ളിയെന്ന് തോറ്റവര്‍ പറയുമോ. പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

വിഭഗീയ രാഷ്ട്രീയം

വിഭഗീയ രാഷ്ട്രീയം

വിഭഗീയ രാഷ്ട്രീയമാണ് ശിരോമണി അകാലിദളും ബിജെപിയും മുന്നോട്ട് വച്ചത്. അത് ജനം തള്ളിയിരിക്കുന്നു. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മതനിരക്ഷേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

10 വര്‍ഷത്തിന് ശേഷം ആദ്യം

10 വര്‍ഷത്തിന് ശേഷം ആദ്യം

പഞ്ചാബില്‍ കോണ്‍ഗ്രസ് വേരുറപ്പിക്കുന്ന കാഴ്ചയാണിപ്പോള്‍. 10 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച വിജയം നേടുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് തീര്‍ത്തും അടിപതറിയെന്ന് വേണം പറയാന്‍.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

എഎപി ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ പ്രകടനം നന്നേ മോശമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഓരോ ഗ്രാമങ്ങളും അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തുവരവെയാണ് പഞ്ചാബിലെ ഫലം കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്.

വ്യാപക സംഘര്‍ഷത്തിനിടെ

വ്യാപക സംഘര്‍ഷത്തിനിടെ

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിടെ അട്ടിമറി നടത്തിയെന്നാണ് ശിരോമണി അകാലിദളിന്റെയും ബിജെപിയുടെയും ആരോപണം. വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു. വോട്ടില്‍ തിരിമറി നടത്തിയാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് അകാലിദള്‍ ആരോപിച്ചു. ബൂത്തുകള്‍ കൈയ്യേറിയും കായിക ശക്തി കാണിച്ചുമാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. ഈ മാസം 19ന് നടന്ന വോട്ടെടുപ്പില്‍ 58 ശതമാനമായിരുന്നു പോളിങ്.

ഇനി വരാന്‍ പോകുന്നത്

ഇനി വരാന്‍ പോകുന്നത്

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം ഇനി തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്. ഇവിടെയും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. ഇതില്‍ മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+