പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഭണ്ഡാരം തുറന്നു..! ആദ്യ കാഴ്ചയില്‍ തന്നെ അമ്പരപ്പ്, ഇനി എണ്ണിതിട്ടപ്പെടുത്തണം
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഭണ്ഡാരമായ രത്നഭണ്ഡര്‍ 46 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു ഭണ്ഡാരം തുറന്നത്. ഒഡീഷ സര്‍ക്കാര്‍ രൂപീകരിച്ച 11 അംഗ കമ്മിറ്റിയിലെ അംഗങ്ങള്‍ ഉച്ചയോടെ ഭണ്ഡാരം വീണ്ടും തുറക്കാനായി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
മുന്‍ ഒഡിഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷന് (എസ്ജെടിഎ) ചീഫ് അഡ്മിനിസ്ട്രേറ്റര്‍ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡി ബി ഗഡനായക്, പുരിയിലെ രാജാവായിരുന്ന ഗജപതി മഹാരാജാവിന്റെ പ്രതിനിധി എന്നിവരാണ് ഭണ്ഡാരം വെച്ച അറയിലേക്ക് പ്രവേശിച്ചത്. രത്ന ഭണ്ഡാരത്തില് പ്രവേശിച്ചവരില്‍ പട്ജോഷി മൊഹാപത്ര, ഭണ്ഡാര്‍ മെക്കാപ്പ്, ചധൗകരണ, ദേലികരന് എന്നീ നാല് ക്ഷേത്ര സേവകരും ഉള്‍പ്പെടുന്നു.

രത്ന ഭണ്ഡാരം വീണ്ടും തുറക്കുന്നതിനുള്ള അനുമതി തേടുന്ന 'അഗ്ന്യ' ചടങ്ങ് രാവിലെ പൂര്‍ത്തിയായി. നൂറ്റാണ്ടുകളായി ഭക്തരും പഴയ രാജാക്കന്മാരും സംഭാവന ചെയ്ത സഹോദര ദേവതകളായ ജഗന്നാഥന്, സുഭദ്ര, ബലഭദ്രന് എന്നിവരുടെ വിലയേറിയ ആഭരണങ്ങള്‍ രത്ന ഭണ്ഡാരത്തില് ഉണ്ട്. ഇതിനെ ബാഹ്യ അറ (ബഹാര ഭണ്ഡാര്‍), അകത്തെ അറ (ഭിതാര ഭണ്ഡാര്‍) എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഭക്തര്‍ ഭഗവാന് ജഗന്നാഥന് അര്‍പ്പിക്കുന്ന വിലപിടിപ്പുള്ള സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ ഈ ട്രഷറിയിലാണ്. ഒഡീഷ മാഗസിന് പറയുന്നതനുസരിച്ച് ഒഡീഷയിലെ രാജാവ് അനംഗഭീമ ദേവ് ഭഗവാന് ആഭരണങ്ങള്‍ തയ്യാറാക്കാന്‍ 2.5 ലക്ഷം മഠം സ്വര്‍ണ്ണം സംഭാവന ചെയ്തിരുന്നു. പുറത്തെ ട്രഷറിയില്‍ ഭഗവാന് ജഗന്നാഥന്റെ സുന മുകുടവും 120 തോല വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ്ണ മാലകളും (ഹരിദകാന്തി മാലി) ഉണ്ടെന്ന് ഒഡീഷ മാഗസിന് പറയുന്നു.
ഭണ്ഡാരത്തില് 74 സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. ഓരോന്നിനും 100 തോലിലധികം ഭാരമുണ്ട്. സ്വര്‍ണ്ണം, വജ്രം, പവിഴങ്ങള്‍, മുത്തുകള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പ്ലേറ്റുകളും കൂടാതെ 140 ലധികം വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തില് സൂക്ഷിച്ചിട്ടുണ്ട് എന്നാണ് മാഗസിനില്‍ പറയുന്നത്. വാര്‍ഷിക രഥയാത്രയില്‍ സുനഭേശ (സ്വര്‍ണ്ണ വസ്ത്രം) ചടങ്ങ് പോലെയുള്ള അവസരങ്ങളില്‍ 12-ാം നൂറ്റാണ്ടിലെ ശ്രീകോവിലിന്റെ പുറത്തെ അറ തുറക്കപ്പെടാറുണ്ട്.
1978-ലാണ് ഭണ്ഡാരത്തിന്റെ അകത്തേ അറ അവസാനമായി തുറന്നത്. അറ തുറന്ന് പരിശോധിക്കുന്നതിന് വേണ്ട മൂന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ ഉണ്ടാക്കിയിരുന്നു. 'മൂന്ന് എസ്ഒപികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് രത്നഭണ്ഡാര്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് താത്കാലിക രത്നഭണ്ഡാരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ളതാണ്.
മൂന്നാമത്തേത് വിലപിടിപ്പുള്ള വസ്തുക്കളുടെ ഇന്വെന്ററിയുമായി ബന്ധപ്പെട്ടതാണ്,' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇന്‍വെന്ററി ജോലികള്‍ ഇന്ന് ആരംഭിക്കില്ല. മൂല്യനിര്‍ണ്ണയക്കാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, മറ്റ് വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ഇത് ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രത്നഭണ്ഡറിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഡിജിറ്റല്‍ കാറ്റലോഗ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. താക്കോല്‍ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറയാണ് ഇന്ന് തുറന്നത്. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഹാജരാക്കാന്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ക്ക് ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയര്‍മാനായ ഉന്നതതല സമിതി നിര്‍ദേശം നല്‍കിയിരുന്നു.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഭണ്ഡാരം തുറന്നു പരിശോധിക്കണം എന്നാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിയമാവലിയില്‍ അനുശാസിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒഡീഷയിലെ വിവാദ വിഷയമായിരുന്നു ഈ ഭണ്ഡാരം. അധികാരത്തിലെത്തിയാല്‍ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്ന് ബി ജെ പി പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications