കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; റായ്ബറേലി എംഎല്‍എയുടെ അയോഗ്യത റദ്ദാക്കി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഉത്തര്‍ പ്രദേശ് നിയമസഭാ സ്പീക്കര്‍ തള്ളി. കോണ്‍ഗ്രസ് എംഎല്‍എമാരായ അതിഥി സിങ്, രാകേഷ് സിങ് എന്നിവരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശ് നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദിക്ഷിതിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. അതേസമയം, നിധിന്‍ അഗര്‍വാളിനെ അയോഗ്യനാക്കണമെന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യത്തില്‍ സ്പീക്കര്‍ പിന്നീട് തീരുമാനമെടുക്കും.

C

Recommended Video

cmsvideo
Sachin cant betray congress, says DK sivakumar

കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന എംഎല്‍എയാണ് അതിഥി സിങ്. റായ്ബറേലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. മാത്രമല്ല, കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അതിഥി സിങ് പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കെ ആയിരുന്നു അതിഥി സിങ് സമ്മേളനത്തില്‍ പങ്കെടുത്തതും യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചതും.

നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴിനെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലു എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കൃത്യമായ മറുപടിയും എംഎല്‍എ നല്‍കിയില്ല. തുടര്‍ന്നാണ് അതിഥി സിങിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. ഇത് സ്പീക്കര്‍ തള്ളിയിരിക്കുകയാണിപ്പോള്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിയെ അതിഥി സിങ് പുകഴ്ത്തിയിരുന്നു.

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

English summary
Raebareli Rebel Congress MLA Aditi Singh Disqualification Plea rejected by Uttar Pradesh Assembly Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X