Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദറിനെ സൈഡാക്കി രാഹുലും പ്രിയങ്കയും, ബിജെപിയെ പൂട്ടാന്‍ പഞ്ചാബില്‍ പ്ലാനുമായി കോണ്‍ഗ്രസ്

ദില്ലി: അമരീന്ദര്‍ സിംഗിനെ ടാര്‍ഗറ്റ് ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പഞ്ചാബില്‍ ഇത്തരമൊരു പ്രചാരണത്തിലേക്ക് ഗാന്ധി സഹോദരങ്ങള്‍ മാറിയതിന് പിന്നില്‍ കൃത്യമായി തന്ത്രമുണ്ട്. ഭരണവിരുദ്ധ വികാരം ബിജെപിക്കും ക്യാപ്റ്റനുമായി നല്‍കാനുള്ള നീക്കമാണ്. തങ്ങള്‍ അറിയാതെ ഇവര്‍ തമ്മിലുള്ള ധാരണയിലാണ് പഞ്ചാബില്‍ എല്ലാ ജനവിരുദ്ധ കാര്യങ്ങളും നടപ്പാക്കിയതെന്നാണ് രാഹുല്‍ പറയാതെ പറയുന്നത്.

വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള

ഇതറിഞ്ഞ അന്ന് തന്നെ ക്യാപ്റ്റനെ മാറ്റിയെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ജനപ്രിയ പദ്ധതികള്‍ക്കെല്ലാം തുരങ്കം വെച്ചത് ക്യാപ്റ്റനാണെന്നും ഇവര്‍ ഉന്നയിച്ച് കഴിഞ്ഞു. ഇത് വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

1

ചില പ്രശ്‌നങ്ങള്‍ നേതൃത്വത്തിലുണ്ടായിരുന്നു. ഭരണം ശരിയായ രീതിയില്‍ അല്ലെന്ന് പോകുന്നത് തോന്നിയിരുന്നു. മോശമായി എന്ന് തോന്നിയപ്പോള്‍ തന്നെ മുമ്പുള്ള മുഖ്യമന്ത്രിയെ മാറ്റിയെന്നായിരുന്നു. പ്രിയങ്കയുടെ വിമര്‍ശനം. എന്നാല്‍ ഒരിക്കല്‍ പോലും അമരീന്ദറിന്റെ പേര് ഒരിക്കല്‍ പോലും പ്രിയങ്ക പറഞ്ഞില്ല. മുമ്പുള്ള മുഖ്യമന്ത്രിക്ക് ബിജെപിയുമായ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നും, അതിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പ്രിയങ്ക പറഞ്ഞു. ഈ അവസരത്തില്‍ മുഖ്യമന്ത്രിയെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഞങ്ങള്‍ക്കൊപ്പം ചരണ്‍ജിത്ത് സിംഗ് ചന്നിയുണ്ടായിരുന്നു. അദ്ദേഹം നിങ്ങളിലൊരാളാണ്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാവുമെന്നും ചന്നി പറഞ്ഞു.

2

അമരീന്ദറിന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ വിമര്‍ശനം. വൈദ്യുത പ്രശ്‌നം പരിഹരിക്കാന്‍ അമരീന്ദറിന് താല്‍പര്യമില്ലായിരുന്നു. കമ്പനികളുമായി കരാറുണ്ടെന്നാണ് അമരീന്ദര്‍ പറഞ്ഞത്. പഞ്ചാബിലെ ജനങ്ങളുമായി നിങ്ങള്‍ക്ക് കരാറുണ്ടെന്ന് മറന്നുപോയെന്നും അമരീന്ദറിനോട് രാഹുല്‍ പറഞ്ഞു. ഞാന്‍ ചരണ്‍ജിത്ത് സിംഗ് ചന്നി സാബിനോട് ഇതേ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനാവുമോ എന്ന് ചോദിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹമത് പരിഹരിച്ചുവെന്നും രാഹുല്‍ പറഞ്ഞു. അമരീന്ദര്‍ സിംഗ് ഇത്രയും കാലം ഭരിച്ചിട്ട് സാധിക്കാത്തത് നാല് മാസം കൊണ്ട് ചന്നി സാധിച്ചെടുത്തെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

3

ക്യാപ്റ്റനെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴ്ത്തി കെട്ടാനാണ് രാഹുലും പ്രിയങ്കയും ശ്രമിച്ചത്. അതിന് കാരണം ഇപ്പോള്‍ അമരീന്ദര്‍ ഒപ്പമില്ല എന്നതാണ്. മറ്റൊന്ന് ബിജെപിയുമായി അമരീന്ദര്‍ സഖ്യത്തിലാണ് എന്നതാണ്. അമരീന്ദറിനും ബിജെപിക്കും സീറ്റുകള്‍ ലഭിച്ചാല്‍ പഞ്ചാബില്‍ പഴയ അവസ്ഥ തിരിച്ചുവരുമെന്ന് രാഹുല്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുകയാണ്. നിലവില്‍ ക്യാപ്റ്റന്റെ സാന്നിധ്യം കളത്തിലുണ്ടെങ്കിലും, അത് വോട്ടായി മാറാനുള്ള സാധ്യതയില്ല. അദ്ദേഹത്തിന്റെ പ്രചാരണത്തിന് പഴയ പവറും ലഭിക്കുന്നില്ല. കോണ്‍ഗ്രസിന്റെ കോര്‍ വോട്ടര്‍മാര്‍ അമരീന്ദറിനെ കൈവിട്ട അവസ്ഥയാണ്. ഇത് ബിജെപിയെയും ബാധിക്കുമെന്ന അവസ്ഥയാണ്. ക്യാപ്റ്റനെ മുന്നില്‍ വെച്ച് വോട്ട് തേടാനുള്ള അവരുടെ നീക്കം പഞ്ചാബില്‍ വിജയിക്കാനും സാധ്യത തീര്‍ത്തും കുറവാണ്.

4

അതേസമയം പ്രതിപക്ഷത്തിന്റെ അതേ വാക്കുകളാണ് ഇപ്പോള്‍ രാഹുലും പറയുന്നത്. അകാലിദളും ആംആദ്മി പാര്‍ട്ടിയും ഇതേ വാദങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമരീന്ദര്‍ ബിജെപിയുടെ ഏജന്റാണെന്ന് അകാലിദള്‍ ആരോപിച്ചിരുന്നു. മോദിയുടെ അജണ്ട പ്രകാരമാണ് അമരീന്ദര്‍ ഭരിക്കുന്നതെന്നും പറഞ്ഞിരുന്നു. കര്‍താര്‍പൂര്‍ ഇടനാഴിയോ തീവ്രവാദ ഭീഷണിയോ എന്തുമാകട്ടെ, അമരീന്ദര്‍ ബിജെപിയുടെ വഴിയേയാണ് പോകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും അമരീന്ദര്‍ പറഞ്ഞിട്ടില്ലെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞിരുന്നു. അമരീന്ദര്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് തുടര്‍ച്ചയായി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു.

5

2015ലെ മതഗ്രന്ഥ കേസ്, മയക്കുമരുന്നിനെ തൂത്തെറിയുക, മണല്‍ മാഫിയക്കെതിരെ നടപടിയെടുക്കുക, കാര്‍ഷിക വായ്പ എഴുതി തള്ളുക, എന്നീ വാഗ്ദാനങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് പാലിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ട്. ഇതിനെല്ലാം കാരണം അമരീന്ദറാണെന്ന് നേരത്തെ തന്നെ സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍ അഴിമതിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഗാന്ധി കുടുംബമാണ് തടസ്സമായതെന്നാണ് അമരീന്ദര്‍ പറഞ്ഞത്. 40 അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക ഞാന്‍ സോണിയയെ കാണിച്ചിരുന്നു. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസിന് പാര്‍ട്ടി പോലുമുണ്ടാവുമായിരുന്നില്ല. സോണിയ പക്ഷേ ഒന്നും പറഞ്ഞില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

6

പക്ഷേ അമരീന്ദറിന്റെ തലയില്‍ കുറ്റം ചാര്‍ത്തി ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടാനാണ് ഇപ്പോഴത്തെ നീക്കം. അമരീന്ദറിന് നടപ്പാക്കാത്ത പറ്റാത്ത കാര്യമെല്ലാം ചന്നി നടപ്പാക്കി കഴിഞ്ഞു. അത് കോണ്‍ഗ്രസിന് കൂടുതല്‍ ഗുണകരമാണ്. അമരീന്ദറായിരുന്നു തടസ്സമെന്നും ചന്നി വന്നതോടെ അതെല്ലാം മാറിയെന്നും, ഇനി പ്രശ്‌നങ്ങളില്ലെന്ന് അവസാന നിമിഷം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും ഇത് കോണ്‍ഗ്രസിനെ സഹായിക്കും. പ്രിയങ്കയും രാഹുലും ലക്ഷ്യമിട്ടതും അത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+