കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര നേതാക്കളെ അപമാനിച്ചു; ഗെലോട്ടിന്റെ എതിര്‍പ്പില്‍ രാഹുലിന് കലിപ്പ്, നടപടി ഇവര്‍ നേരിട്ടേക്കും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ പ്രതിസന്ധിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത എതിര്‍പ്പ്. ഗെലോട്ട് പക്ഷം നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്നത്. കേന്ദ്ര നിരീക്ഷകരായി സംസ്ഥാനത്തെത്തിയ നേതാക്കളെ ഗെലോട്ട് പക്ഷം അപമാനിച്ചുവെന്നാണ് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നത്.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള കടുത്ത നീരസത്തിലാണ്. ഗെലോട്ട് അറിയാതെ ഇങ്ങനൊരു വിമത നീക്കം സംസ്ഥാന നടക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ തന്റെ കൈയ്യില്‍ അല്ല ഒന്നും ഉള്ളതെന്നാണ് ഗെലോട്ട് പറയുന്നത്. പ്രതിസന്ധിയുടെ വിശദമായ വിവരങ്ങളിലേക്ക്.....

1

ഗെലോട്ടിന്റെ ഭിന്നതാല്‍പര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസിലെ പൊതു അഭിപ്രായം. 90 എംഎല്‍എമാരെ കാണിച്ച് അദ്ദേഹം നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ രാഹുലും സോണിയയും പ്രിയങ്കയും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രോഷത്തിലാണ്. ഗെലോട്ടിനോടാണ് രോഷം മുഴുവന്‍. എംഎല്‍എമാരെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പൊതുമധ്യത്തില്‍ ഗെലോട്ട് നാണംകെടുത്തിയെന്നാണ് ഗാന്ധി കുടുംബം പറയുന്നത്. നാളെയാണ് ഗെലോട്ട് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കാനായി നാമനിര്‍ദേശ പത്രിക നല്‍കുന്നത്.

2

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ സാഹര്യങ്ങള്‍ അജയ് മാക്കനുമായും കെസി വേണുഗോപാലുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. സച്ചിന്‍ തന്നെ വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍. വേണുഗോപാലിനെ കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് അയച്ചിരുന്നു രാഹുല്‍. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സീനിയര്‍ നേതാവ് കമല്‍നാഥ് രാജസ്ഥാനിലെത്തിയിട്ടുണ്ട്. അശോക് ഗെലോട്ട് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെയും അജയ് മാക്കനെയും ദില്ലിയിലേക്ക് പോകും മുമ്പ് കണ്ടിട്ടുണ്ട്. പ്രശ്‌നം എന്നിട്ടും പരിഹരിച്ചിട്ടില്ല.

3

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കുംമാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

എംഎല്‍എമാരില്‍ പ്രമുഖര്‍ക്കെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. ചിലര്‍ക്ക് മന്ത്രിസ്ഥാനവും നഷ്ടമായേക്കും. ഗെലോട്ടിനെ പിന്തുണയ്ക്കുന്നവരാണ് കൂട്ടരാജി ഭീഷണി ഉയര്‍ത്തിയത്. സച്ചിന്‍ പൈലറ്റിനെ എന്ത് വന്നാലും അംഗീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനുമായും മല്ലികാര്‍ജുന്‍ ഗാര്‍ഗെയുമായി സംസാരിക്കാനും ഇവര്‍ തയ്യാറായില്ല. സോണിയാ ഗാന്ധി അയച്ചതാണ് ഇവരെ. ഇത് ഇവരെയും ഹൈക്കമാന്‍ഡിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളെ ടീം ഗെലോട്ട് അപമാനിച്ചുവെന്നാണ് ആരോപണം.

4

ഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

അശോക് ഗെലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രിയായി തുടരുന്നത് ഭിന്നതാല്‍പര്യമാണ്. അദ്ദേഹത്തിന് ആരാകണം മുഖ്യമന്ത്രി എന്ന് നിര്‍ദേശിക്കാം. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ അച്ചടക്കലംഘനമാണെന്നും മാക്കന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിനുള്ള സ്വാധീനം നഷ്ടമാകുന്നു എന്ന് ഇതോടെ വ്യക്തമാണ്. അതേസമയം ഗെലോട്ടിന്റെ ജനപ്രീതിയും പാര്‍ട്ടിയിലെ ആധിപത്യവും ഹൈക്കമാന്‍ഡ് കണക്ക് കൂട്ടിയത് പോലെയല്ലെന്ന് നേതാക്കള്‍ പറയുന്നു. അദ്ദേഹത്തെ മാറ്റാനുള്ള നീക്കം കൈകാര്യം ചെയ്തത് മോശമായിട്ടാണെന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്.

English summary
rahul and sonia gandhi upset with ashok gehlot, central leaders says gehlot camp insult them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X