കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ കടന്നാക്രമണമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്നത്. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നുവെന്ന് ആദ്യം ആരോപണം ഉന്നയിച്ച നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. കുടിയേറ്റക്കാരുടെ വിഷയത്തിലും അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശം വളരെ പ്രധാനമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം നേരിടാന്‍ പോകുന്ന വെല്ലുവിളികളും രാഹുല്‍ ഗാന്ധി പ്രവചിച്ചിരുന്നു.

രാഷ്ട്രീയ ആരോപണം എന്ന പേരില്‍ ഇതെല്ലാം തള്ളുകയാണ് ബിജെപി ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റഷ്യയേക്കാള്‍ കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമായി ഇന്ത്യ മാറി. രോഗികള്‍ കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ പ്രതികരണം. വിശദാംശങ്ങള്‍....

മോദിയുടെ പരിഷ്‌കാരം രാഹുലിന്റെ പരാജയം

മോദിയുടെ പരിഷ്‌കാരം രാഹുലിന്റെ പരാജയം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പരാജയങ്ങളായി രാഹുല്‍ ഗാന്ധി എണ്ണിപ്പറഞ്ഞിരിക്കുകയാണ് മൂന്ന് കാര്യങ്ങള്‍. ഇവ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന പരിഷ്‌കാരങ്ങളാണ് എന്നതാണ് ഏറെ രസകരം. മോദി സര്‍ക്കാര്‍ പ്രധാന പരിഷ്‌കാരമായി കാണുന്ന പദ്ധതികളാണ് രാഹുല്‍ പരാജയമായി പറയുന്നത്.

രാഹുല്‍ പറയുന്ന മൂന്ന് കാര്യങ്ങള്‍

രാഹുല്‍ പറയുന്ന മൂന്ന് കാര്യങ്ങള്‍

നോട്ട് നിരോധനമാണ് രാഹുല്‍ ഗാന്ധി പറയുന്നതില്‍ ആദ്യത്തേത്. ചരക്ക് സേവന നികുതി അഥവാ ജിഎസ്ടിയാണ് രണ്ടാമത്തേത്. കൊറോണ പ്രതിരോധത്തിലെ വീഴ്ചയാണ് മൂന്നാമത്തേത്. ഇവ അമേരിക്കയിലെ ഹര്‍വാഡ് ബിസിനസ് സ്‌കൂള്‍ പ്രത്യേക പഠനവിധേയമാക്കണമെന്നും രാഹുല്‍ പറയുന്നു.

കൂടെ മോദിയുടെ വീഡിയോ, ഗ്രാഫ്

കൂടെ മോദിയുടെ വീഡിയോ, ഗ്രാഫ്

മോദി സര്‍ക്കാരിന്റെ മൂന്ന് പരാജയങ്ങള്‍ എന്ന് എണ്ണി പറഞ്ഞ ട്വീറ്റിനൊപ്പം രാഹുല്‍ ഗാന്ധി ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയില്‍. കൂടാതെ കൊറോണ രോഗം രാജ്യത്ത് ഉയര്‍ന്നവന്നത് കാണിക്കുന്ന ഒരു ഗ്രാഫും രാഹുല്‍ പങ്കുവച്ചു.

കോണ്‍ഗ്രസ് ചെയ്തത്

കോണ്‍ഗ്രസ് ചെയ്തത്

കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ആദ്യ വേളകളില്‍ തന്നെ കോണ്‍ഗ്രസ് ഒട്ടേറെ മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട പദ്ധതികളും സമര്‍പ്പിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ സാമ്പത്തിക ഉത്തേജനത്തിന് വേണ്ട പദ്ധതികളും തയ്യാറാക്കി നല്‍കി.

പ്രധാന നിര്‍ദേശങ്ങള്‍

പ്രധാന നിര്‍ദേശങ്ങള്‍

കൊറോണ പരിശോധന ശക്തിപ്പെടുത്തണം, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പണം നേരിട്ട് കൈയ്യില്ലെത്തിക്കണം, കുടയേറ്റ ജോലിക്കാരെ നാട്ടിലെത്തിക്കണം, സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കണം, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യണം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്.

Recommended Video

cmsvideo
Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam
ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത്

ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത്

കോണ്‍ഗ്രസ് മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും സര്‍ക്കാര്‍ നേരത്തെ ആലോചിക്കുകയും നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, കൊറോണ പ്രതിരോധത്തില്‍ കേന്ദ്രീകൃത നീക്കം നടത്തിയ മോദി സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് എന്നതാണ് പ്രധാന വിമര്‍ശനം.

വളരെ വൈകിപ്പോയി

വളരെ വൈകിപ്പോയി

സംസ്ഥാനങ്ങളെ കൂടി പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൊറോണ പ്രതിരോധ രംഗത്ത് വിപരീത ഫലമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ വൈകിയാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

പ്രമുഖരുമായി ചര്‍ച്ച

പ്രമുഖരുമായി ചര്‍ച്ച

കൊറോണയെ പ്രതിരോധിക്കാന്‍ കൃത്യമായ പദ്ധതി സര്‍ക്കാരിനില്ലെന്നതിന്റെ തെളിവാണ് അതിവേഗമുള്ള രോഗ വ്യാപനമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അദ്ദേഹം സാമ്പത്തിക, ആരോഗ്യ വിദഗ്ധരുമായും കുടിയേറ്റ തൊഴിലാളികളുമായും ചര്‍ച്ച നടത്തി വീഡിയോ പരസ്യമാക്കുകയും ചെയ്തിരുന്നു.

പ്രധാന വിഷയം

പ്രധാന വിഷയം

രാഹുല്‍ ഗാന്ധി പ്രധാനമായും ഇന്ന് കുറ്റപ്പെടുത്തിയ ഒരു വിഷയം നോട്ട് നിരോധനമാണ്. 2018ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വന്‍ പരിഷ്‌കാരമായിരുന്നു അത്. കള്ളപ്പണം ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ കണക്കിലുള്ള എല്ലാ പണവും ബാങ്ക് വഴി തിരിച്ചെത്തിയതോടെ കള്ളപ്പണം എവിടെ എന്ന ചോദ്യമുയര്‍ന്നു.

ഇത് തങ്ങളുടെ ജിഎസ്ടിയല്ല

ഇത് തങ്ങളുടെ ജിഎസ്ടിയല്ല

ജിഎസ്ടി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. പക്ഷേ നടപ്പാക്കിയത് മോദി സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ തങ്ങള്‍ ആവിഷ്‌കരിച്ച ജിഎസ്ടിനിരക്കല്ല നടപ്പാക്കിയതെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അതേസമയം, മോദി സര്‍ക്കാര്‍ അടുത്തിടെ പല വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് കുറച്ചിരുന്നു.

രാഷ്ട്രീയ ലക്ഷ്യത്തോടെ

രാഷ്ട്രീയ ലക്ഷ്യത്തോടെ

അതേസമയം, കോണ്‍ഗ്രസിന്റെ പല വിമര്‍ശനങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം ബിജെപി ഉന്നയിക്കുന്നു. ലഡാക്കിലെ ചൈനീസ് കൈയ്യേറ്റ വിഷയത്തിലും കോണ്‍ഗ്രസ് ശക്തമായ കടന്നാക്രമണമാണ് മോദി സര്‍ക്കാരിനെതിരെ നടത്തിയത്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ബിജെപി പറയുന്നു.

English summary
Rahul Gandhi again targets Narendra Modi Government over Demonetisation, GST, Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X