കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ മണ്ണിലേക്കിറക്കി കോണ്‍ഗ്രസ്, ചിന്തന്‍ ശിവിറില്‍ യാത്ര ട്രെയിനില്‍, ജനകീയനാക്കാന്‍ പ്ലാന്‍

Google Oneindia Malayalam News

ദില്ലി: ചിന്തന്‍ ശിവിറിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെ നേതാക്കളെ കളത്തിലിറക്കാന്‍ പുതിയ പ്ലാനുമായി കോണ്‍ഗ്രസ്. അടിമുടി സിംപിളായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കാനാണ് നീക്കം. രാഹുലും നാല്‍പ്പത് കോണ്‍ഗ്രസ് നേതാക്കളും ദില്ലിയില്‍ നിന്ന് രാജസ്ഥാനിലേക്ക് ഉദയ്പൂരിലേക്ക് ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ അമ്പരപ്പിക്കുന്ന നീക്കമാണിത്.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

1

വിമാനത്തിലിറങ്ങി ജനങ്ങളെ അറിയിക്കാതെ സമ്മേളന വേദിയിലേക്ക് എത്തുന്ന രീതി കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നു എന്ന് വ്യക്തം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍ രാജസ്ഥാനിലെ ഉദയ്പൂരിലാണ് നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അടക്കം കോണ്‍ഗ്രസിനെ ശക്തമാക്കി മാറ്റാനുള്ള മാറ്റങ്ങളാണ് ഇതിലുണ്ടാവുക.

1

സാധാരണ ജനങ്ങളുമായി കോണ്‍ഗ്രസിനെയും നേതാക്കളെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ട്രെയിന്‍ യാത്രയ്ക്കുള്ളത്. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭത്തിലാണ് കോണ്‍ഗ്രസ്. വിലക്കയറ്റത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇന്ധന വില കുതിച്ച് കയറിയതും, അവശ്യ സാധനങ്ങളും വില താങ്ങാവുന്നതില്‍ അധികമായതും സാധാരണക്കാരെ വലിയ തോതില്‍ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങുന്നത്. ഈ വിഷയങ്ങളെല്ലാം ജനങ്ങളിലെത്തിക്കാന്‍ അവരെ അറിയുന്ന നേതാക്കളെ കോണ്‍ഗ്രസിന് ആവശ്യമാണ്. പുതിയ രീതി ക്ലിക്കായാല്‍ അതിന്റെ ക്രെഡിറ്റ് പ്രശാന്ത് കിഷോറിന് കൂടിയുള്ളതാണ്.

2

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇങ്ങനൊരു നിര്‍ദേശം ഉയര്‍ന്നത്. നേരത്തെ പ്രശാന്ത് കിഷോറും രാഹുലിനെ ജനകീയനായി അവതരിപ്പിക്കാന്‍ ഇതുപോലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ചിന്തന്‍ ശിവിര്‍ ആരംഭിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് ജനങ്ങള്‍ അറിയാനും, നേതാക്കളുമായി ബന്ധപ്പെടാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് നേതാക്കളില്‍ പലരും പരാതിപ്പെടുന്നുണ്ട്. ഇത് പരിഹരിക്കപ്പെടുകയും ചെയ്യും. മെയ് പന്ത്രണ്ടിന് വൈകീട്ട് ദില്ലിയില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.

3

പന്ത്രണ്ടിനാണ് യാത്രയെങ്കില്‍ രാത്രി മുഴുവന്‍ ട്രെയിനിലാവും. മെയ് പതിമൂന്നിന് രാവിലെ ഉദയ്പൂരിലെത്താം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാഹുലിനൊപ്പമുണ്ടാവും. ഇതിന് പുറമേ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് നേതാക്കളും ഉണ്ടാവും. വിശദവിവരങ്ങള്‍ അവസാന നിമിഷം മാത്രം പുറത്തുവിടാനാണ് സാധ്യത. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാത്ര ചെയ്യാനായി രണ്ട് ട്രെയിന്‍ കോച്ചുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ചിന്തന്‍ ശിവിറില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തന്നെയാണ് ചര്‍ച്ചയാവുക. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും, വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും ചിന്തിന്‍ ശിവിറിന്റെ ഭാഗമാവും.

4

സോണിയ ഗാന്ധി നേരത്തെ രൂപീകരിച്ച ആറ് കോര്‍ഡിനേഷന്‍ പാനലിന്റെ നിര്‍ദേശങ്ങളും ചിന്തന്‍ ശിവിറില്‍ പരിശോധിക്കും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം സോണിയ പറഞ്ഞിരുന്നു. കഠിനാധ്വാനത്തിലൂടെ മാത്രമേ പാര്‍ട്ടിയെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കൂ എന്നും സോണിയ അറിയിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് നേരിടുന്ന സംഘടനാപരമായ, തിരഞ്ഞെടുപ്പ് സംബന്ധമായ, രാഷ്ട്രീയപരമായ വെല്ലുവിളികളെ കുറിച്ചാണ് പ്രധാനമായി ചര്‍ച്ചകള്‍ നടക്കുക. നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊരു ശക്തനായ നേതാവുണ്ട് എന്ന് കാണിക്കേണ്ടത് അത്യാവശ്യമാണ്.

5

കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുക്കുന്ന 422 പേരില്‍ 50 ശതമാനം 50 വയസ്സിന് താഴെയുള്ളവരാണ്. 30 മുതല്‍ 35 ശതമാനം വരെയുള്ളവര്‍ നാല്‍പത് വയസ്സിന് താഴെയുള്ളവരാണ്. കോണ്‍ഗ്രസില്‍ സീനിയോറിറ്റിയും യൂത്തും ആവശ്യത്തിനുണ്ടെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സംസ്ഥാന അധ്യക്ഷന്മാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍, മന്ത്രിമാര്‍ വനിതാ വിംഗിന്റെ നേതാക്കള്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ആളുകള്‍ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുക്കുന്ന 50 പേരും ഇതോടൊപ്പമുണ്ടാവും. കോണ്‍ഗ്രസിന്റെ വരുമാനം അടക്കമുള്ള കാര്യങ്ങളും ഇതില്‍ ചര്‍ച്ചയാവും.

ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വിലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
rahul gandhi and 40 other leaders travel to udaipur via train, congress new plan to chintan shivir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X