Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് നിങ്ങളൊന്നും മിണ്ടാത്തത്? പെഗാസസില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഇസ്രയേലുമായുള്ള കരാറിന്റെ ഭാഗമായി 2017ല്‍ പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും ചാരപ്പണി ചെയ്യാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അവര്‍ ഭരണ-പ്രതിപക്ഷ നേതാക്കളുടേയും കോടതിയുടേയും ഫോണുകള്‍ ചോര്‍ത്തി. ഇത് രാജ്യദ്രോഹമാണ്, മോദി സര്‍ക്കാര്‍ രാജ്യദ്രോഹിയാണ്, രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളും കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തി. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധായുധം പ്രയോഗിക്കുകയും ചെയ്തതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ മിലിട്ടറി ഗ്രേഡ് സ്പൈവെയറുകള്‍ ഉപയോഗിച്ചുവെന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് പുറത്തായതെന്ന് മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശക്തി സിന്‍ഹ് ഗോഹില്‍ ആരോപിച്ചു. എന്തുകൊണ്ടാണ് നരേന്ദ്ര മോദി ഇത്ര നിശബ്ദനായിരിക്കുന്നതെന്നും കാര്യങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയുടെ പ്രധാനമന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ സര്‍ക്കാരിന്റെ അറിവോട് കൂടിയാണ് എന്‍ എസ് ഒ നിര്‍മിത സോഫ്‌റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി 2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2017 ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

3

ഇസ്രയേലിന്റെ സുഹൃദ് രാജ്യങ്ങള്‍ക്ക് പെഗാസസ് വില്‍ക്കാനായിരുന്നു ആദ്യം പദ്ധതി. ഇതിനായി ഇസ്രയേല്‍ സര്‍ക്കാര്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ നല്‍കിയിരുന്നെങ്കിലും അമേരിക്ക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സോഫ്റ്റ്വെയര്‍ നല്‍കാനുള്ള ലൈസന്‍സ് എന്‍എസ് ഒക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്‌റ്റ്വെയര്‍ വിറ്റു. സൗദി അറേബ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്വെയര്‍ വാങ്ങിയതിനെക്കുറിച്ചും അത് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Recommended Video

cmsvideo
    Why didn't the BJP give tickets to Muslim candidates? CM Yogi responded
    4

    നേരത്തെ ഇന്ത്യയില്‍ നിരവധി പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ആര്‍ വി. രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു. സമിതിയുടെ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്. ഇസ്രയേല്‍ സര്‍ക്കാരും നേരത്തെ പെഗാസസ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+