എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെങ്ങനെ? കോടതിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്...
ഗാന്ധി നഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെ മോദി എന്ന് വന്നു എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു ഈ പരാമര്‍ശം. ബിജെപി നേതാക്കള്‍ ഒന്നടങ്കം രാഹുലിനെതിരെ രംഗത്തുവന്നു.
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംഎല്‍എ പര്‍ണേഷ് മോദി കോടതിയെ സമീപിച്ചു. ഇതോടെ വിവാദം കൂടുതല്‍ കത്തി. ഇന്ന് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ ഭാഗം വിശദീകരിച്ചു. അതിങ്ങനെ...

ആ വാക്ക് ഒരു സര്‍ക്കാസം
ആ വാക്കുള്‍ ഒരു സര്‍ക്കാസമായിരുന്നു എന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രസംഗത്തിലെ വാക്കുകളാണത്. ഏതെങ്കലും സമുദായത്തെ ലക്ഷ്യമിട്ട് പറഞ്ഞതല്ല. അതേ കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു.

കോടതി പറഞ്ഞത്
പര്‍ണേഷ് മോദി എംഎല്‍എ അപകീര്‍ത്തി കേസ് ആണ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. മോദി സമുദായത്തെ മൊത്തമായി രാഹുല്‍ ഗാന്ധി അപമാനിച്ചു എന്നാണ് പരാതിയിലെ ഉള്ളടക്കം. പ്രഥമദൃഷ്ട്യാ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപകീര്‍ത്തിപരമാണ് എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

രണ്ടാംതവണ
2019 ഒക്ടോബറില്‍ രാഹുല്‍ കോടതിയില്‍ ഹാജരായിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. പിന്നീട് ഇന്നാണ് വീണ്ടും കോടതിയില്‍ ഹാജരായത്. ആക്ഷേപ രീതിയിലുള്ള പരിഹാസം അല്ലെങ്കില്‍ കുത്തുവാക്ക് മാത്രമായിരുന്നുവെന്നും ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും രാഹുല്‍ ബോധിപ്പിച്ചു.

എവിടെയായിരുന്നു ആ പ്രസംഗം
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് കേസിന് ഇടയാക്കിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവരുടെ എല്ലാവരുടെ പേരിലും എങ്ങനെ മോദി എന്ന് വന്നു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്നും രാഹുല്‍ പറഞ്ഞു എന്നാണ് ആരോപണം.

കേസ് ജൂലൈ 12ലേക്ക്
സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഎന്‍ ദേവ് ആണ് കേസ് പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായി അന്തിമ മൊഴി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇന്ന് അദ്ദേഹം സൂറത്തിലെത്തിയത്. രാഹുലിന്റെ മൊഴി കേട്ട കോടതി കേസ് ജൂലൈ 12ലേക്ക് മാറ്റിവച്ചു.

രണ്ടിടത്ത് മല്‍സരിച്ച രാഹുല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മല്‍സരിച്ചത്. സിറ്റിങ് മണ്ഡലമായ യുപിയിലെ അമേഠിയിലും കേരളത്തിലെ വയനാട്ടിലും. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റു. ഇവിടെ ബിജെപി നേതാവ് സ്മൃതി ഇറാനിയാണ് ജയിച്ചത്. അതേസമയം, വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചു.

അധ്യക്ഷ പദവി ഒഴിഞ്ഞു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു രാഹുല്‍ ഗാന്ധി. അന്ന് അദ്ദേഹം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി രാജിവച്ചു. ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി വീണ്ടും ചുമതലയേറ്റു. രാഹുല്‍ അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications