• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്

  • By Vidyasagar

ദില്ലി: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ നീക്കങ്ങള്‍ തയ്യാറാക്കി രാഹുല്‍ ഗാന്ധി. ടീമിനുള്ളില്‍ പുതിയ വിഭാഗത്തെ കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹം. ഇവര്‍ക്ക് തന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസിന്റെ യൂത്ത് വിംഗുകളില്‍ നിന്നുള്ള നേതാക്കളാണ് എത്തുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളൊന്നും പുതിയ കമ്മിറ്റിയില്‍ ഇല്ല. പൂര്‍ണമായും യുവാക്കളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് അങ്കത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകള്‍ക്ക് മാത്രമാണ് മുതിര്‍ന്ന നേതാക്കളെ ഉപയോഗിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ പുതിയ സംവിധാനത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നതില്‍ അവര്‍ക്കും പരാതിയുണ്ട്. പക്ഷേ ഇത് കാര്യമാക്കേണ്ടെന്നാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ടെക്‌നിക്കല്‍ മേഖലയിലും ബൂത്ത് തല പ്രവര്‍ത്തനത്തിലും ഒരേപോലെ തിളങ്ങുന്ന നേതാക്കളെയാണ് കമ്മിറ്റിയുടെ ഭാഗമാക്കുന്നത്. ഇതുവഴി പ്രാദേശിക രാഷ്ട്രീയത്തെ മനസ്സിലാക്കിയ നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

സന്ദേശ് വരുന്നു

സന്ദേശ് വരുന്നു

പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള വിഭാഗമാണ് സന്ദേശ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഇത് രൂപീകരിച്ചത്. ഇതില്‍ നൂതനമായ ആശയങ്ങളും പരീക്ഷിക്കുന്നുണ്ട്. യുവനേതാക്കള്‍ക്ക് പ്രചാരണം എങ്ങനെ വേണമെന്ന് പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. അതേസമയം ഒരുപാര്‍ട്ടി പോലും പരീക്ഷിക്കാത്ത കാര്യമാണ് ഇത്. സന്ദേശ് വിഭാഗം ഇപ്പോള്‍ തന്നെ ഓരോ വിഭാഗങ്ങളായി തരംതിരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

രാഹുലിന്റെ നിയമനം

രാഹുലിന്റെ നിയമനം

രാഹുല്‍ വമ്പനൊരു നിയമനമാണ് സന്ദേശില്‍ നടത്തിയിരിക്കുന്നത്. ഈ സമിതിയുടെ അധ്യക്ഷനായി സച്ചിന്‍ റാവുവിനെ നിയമിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ അറിയപ്പെടുന്ന ടെക്‌നിക്കല്‍ വിദഗ്ദനാണ് അദ്ദേഹം. പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാഗസിന്‍ തരത്തില്‍ വിശദീകരിക്കുന്ന പദ്ധതിയാണ് ആദ്യമായി സച്ചിന്‍ റാവു ഒരുക്കിയിരിക്കുന്നത്. ഇതുവഴി ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ളവ ഏതെന്ന് വിശദീകരിക്കാനും സാധിക്കും.

രാഹുലിന്റെ സ്ട്രാറ്റജിക് അഡൈ്വസര്‍

രാഹുലിന്റെ സ്ട്രാറ്റജിക് അഡൈ്വസര്‍

രാഹുല്‍ ഗാന്ധിയുടെ സ്ട്രാറ്റജിക് അഡൈ്വസറായിരുന്നു സച്ചിന്‍ റാവു. അധികം ആരും അറിയാത്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ രാഹുലിന്റെ ശൈലിയിലും തന്ത്രങ്ങളിലും വന്ന മാറ്റം സച്ചിന്റെ ഉപദേശത്തെ തുടര്‍ന്നാണ്. യുവാക്കളെ കൂടുതലായി രാഹുല്‍ സമീപിക്കാന്‍ തുടങ്ങിയത് സച്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറ്റുമെന്ന് സച്ചിന്‍ രാഹുലിനെ അറിയിച്ചിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് വിജയിക്കുകയും ചെയ്തു.

ആരാണ് സച്ചിന്‍ റാവു

ആരാണ് സച്ചിന്‍ റാവു

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തന രീതി അണിയറിയില്‍ ഇരുന്ന് നിയന്ത്രിക്കുന്ന നേതാവാണ് സച്ചിന്‍ റാവു. കോര്‍പ്പറേറ്റ് സ്ട്രാറ്റജിയില്‍ എംബിഎ ഉണ്ട് അദ്ദേഹത്തിന്. ഇന്റര്‍നാഷണല്‍ ബിസിനസ് ഫ്രം മിഷിഗണ്‍ ബിസിനസ് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ അണിയറ നീക്കങ്ങളും സച്ചിനാണ് നോക്കി നടത്തുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി രാഹുലിനെ അദ്ഭുതപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ തീരുമാനിച്ചത്.

യുവനേതാക്കള്‍ വരും

യുവനേതാക്കള്‍ വരും

പാര്‍ട്ടിയുടെ യുവജന സംഘടനകളില്‍ നിന്ന് യുവനേതാക്കളെ സന്ദേശിലെത്തിക്കാനാണ് രാഹുലിന്റെ തീരുമാനം. സച്ചിനാണ് ഇത് നിര്‍ദേശം. ഇതിലൂടെ മികച്ച ഏകോപനം ഉണ്ടാക്കാന്‍ സാധിക്കും. മുതിര്‍ന്ന നേതാക്കളെ സഖ്യ ചര്‍ച്ചകള്‍ക്കായി ഉപയോഗിക്കണമെന്നാണ് സച്ചിന്റെ നിര്‍ദേശം. കര്‍ണാടകത്തില്‍ ഇത്തരം നീക്കം ഫലിച്ചത് കൊണ്ടാണ് ഇതേ രീതി പരീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രമുഖ പാര്‍ട്ടി നേതൃത്വവുമായി അടുപ്പമുണ്ടാകും. പക്ഷേ ഇവര്‍ പ്രചാരണ സമിതിയുടെ ഭാഗമായാല്‍ പഴഞ്ചന്‍ രീതികളാണ് പിന്തുടരുകയെന്ന് യുവനേതാക്കള്‍ പറയുന്നു.

മേഖലകളുടെ കണക്കെടുക്കുന്നു

മേഖലകളുടെ കണക്കെടുക്കുന്നു

കാര്‍ഷിക മേഖല, നഗരവല്‍കൃത മേഖല, ചെറുനഗര മേഖല, വ്യാപാര മേഖല, എന്നിങ്ങനെ തരംതിരിച്ചാണ് രാഹുലിന്റെ ടീം പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പ്രാദേശിക നേതാക്കള്‍ക്കാണ് സന്ദേശ് ചുമതല നല്‍കിയിരിക്കുന്നത്. സച്ചിന്‍ റാവു ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയും അദ്ദേഹത്തിന്റെ പരിധിയില്‍ വരും. കാര്‍ഷിക മേഖലയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ഗ്രാമീണ മേഖലയിലെ ജലദൗര്‍ബല്യവും ശക്തമായി ഉന്നയിക്കാനാണ് സന്ദേശ് ടീമിന്റെ തീരുമാനം. ഓരോ മേഖലയിലും ഒരു കാര്യം പൊതുവിഷയമാക്കാനും, ബാക്കി പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്താനുമാണ് രാഹുല്‍ ശ്രമിക്കുന്നത്.

ടീമിന്റെ പ്രവര്‍ത്തനം ഇങ്ങനെ

ടീമിന്റെ പ്രവര്‍ത്തനം ഇങ്ങനെ

മോദി സര്‍ക്കാര്‍ അവഗണിച്ച കാര്യങ്ങള്‍ ഏറ്റെടുക്കാനാണ് രാഹുല്‍ എല്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സച്ചിന്‍ നല്‍കിയ നിര്‍ദേശമാണ്. അതേസമയം പ്രവീണ്‍ ചക്രവര്‍ത്തിയും ഈ ടീമിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നുണ്ട്. രാഹുലിന് ഓരോ ദിവസത്തെയും റിപ്പോര്‍ട്ടും കൈമാറുന്നുണ്ട്. ബിജെപിയെ വ്യത്യസ്തമായ രീതിയില്‍ നേരിടണമെന്നാണ് ആവശ്യം. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരിക്കണം പ്രചാരണമെന്നാണ് ആദ്യ നിര്‍ദേശം. ഇനി പുതുമുഖങ്ങളെ കൊണ്ടുവന്നാല്‍, മുമ്പുണ്ടായിരുന്നവര്‍ മണ്ഡലത്തിന് ചെയ്ത ദോഷങ്ങളെ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് ടീം ഒരുങ്ങുന്നത്. ഇതിലൂടെ ബിജെപിയുടെ വീഴ്ച്ച പൂര്‍ണമാകും.

കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!

ബിജെപിക്ക് ധിക്കാരം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സഖ്യകക്ഷി

lok-sabha-home

English summary
rahul gandhi appoints sachin rao as aicc In-charge of training and sandesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more