Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണം'; വിഭജനത്തിന് ശേഷം രാഹുല്‍ ആദ്യമായി ജമ്മു-കശ്മീരില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നേതൃത്വം നല്‍കണം.

സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനോടൊപ്പം ജമ്മു കശ്മീരിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെയോടെ കശ്മീരില്‍ എത്തിയ അദ്ദേഹം രണ്ട് ദിവസം അവിടെ തുടരും.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

ശ്രീനഗറിൽ

കേന്ദ്ര സര്‍ക്കാറിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് ദീര്‍ഘനാളായി ഉയര്‍ത്തുന്ന ആവശ്യമാണ്. ശ്രീനഗറിൽ പാർട്ടി പ്രവർത്തകരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്നതിന് മുമ്പ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനം രാഹുല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദർശനമാണിത്.

ഗുലാം നബി ആസാദ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. ജമ്മുകശ്മിരിന്‍റേയും ലഡാക്കിന്‍റെയും ഭാവി പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തത്.

സംസ്ഥാന പദവി

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയം പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ഈ യോഗത്തില്‍ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നു. "സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം. പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്ത വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ അനുകൂല ഇതിനുള്ള അനുകൂല സാഹചര്യമാണ്, എത്രയും വേഗം അത് നടപ്പിലാക്കുക,"- എന്നായിരുന്നു ഗുലാം നബി ആസാദ് അന്ന് പറഞ്ഞത്.

ഓഗസ്റ്റില്‍

2019 ഓഗസ്റ്റിലായിരുന്നു നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിനെ നിയമസഭയുടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത്. പാർലമെന്റ് പാസാക്കിയ സംസ്ഥാന പുനഃസംഘടന ബില്ലിലൂടെ പഴയ സംസ്ഥാനത്തെ വിഭജിക്കുകയായിരുന്നു. ലഡാക്കിനെ കേന്ദ്ര സര്‍ക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൂര്‍ണ്ണ കേന്ദ്ര ഭരണ പ്രദേശവും ആക്കി മാറ്റിയതിനൊപ്പം സംസ്ഥാനത്തിന് അന്നുവരെ ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്ത് കളയുകയും ചെയ്തിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 (എ) എന്നിവയിലൂടെ ജമ്മു കശ്മീരിന് അന്ന് വരെ പ്രത്യേക പദവികള്‍ ഉണ്ടായിരുന്നു.

ക്ഷേത്ര സന്ദര്‍ശനം

അതേസമയം ജമ്മു കശ്മീർ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഗന്ദർബാൽ ജില്ലയിലെ ഖീർ ഭവാനി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. എഐസിസിയുടെ സംഘടനാ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറി കെസി വേണുഗോപാലും ക്ഷേത്ര സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ നിരവധി പാർട്ടി നേതാക്കളും അനുയായികളും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.

ചര്‍ച്ചകള്‍

ക്ഷേത്ര ദർശനത്തിനുശേഷം ദാൽ തടാകത്തിന്റെ തീരത്തുള്ള ദർഗ ഹസ്രത്ബാൽ ദേവാലയവും രാഹുല്‍ ഗാന്ധി സന്ദർശിക്കും. ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗുലാം അഹമ്മദ് മിറിന്റെ മകന്റെ വിവാഹ സൽക്കാരത്തിലും രാഹുല്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പടേയുള്ള കാര്യങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
    100% Covid vaccination: Kashmir village is India's first to inoculate all adults

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+