കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിയര്‍ മാറ്റി കളത്തിലിറങ്ങി രാഹുല്‍, 2018 മോഡലിലേക്ക്, അണിനിരന്ന് 14 പാര്‍ട്ടികള്‍, മമത ഇഫക്ട്!!

Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജിയുടെ വരവില്‍ ആശങ്കപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ന് അടിമുടി മാറിയ രാഹുല്‍ ഗാന്ധിയെയാണ് പാര്‍ലമെന്റില്‍ അടക്കം കാണാന്‍ കഴിഞ്ഞത്. ടീം രാഹുല്‍ പൂര്‍വാധികം ശക്തിയോടെ ഇന്ന് തിരിച്ചുവന്നിരിക്കുകയാണ്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ രാഹുലിനെ പിന്തുണച്ചതും അമ്പരിപ്പിക്കുന്നതായിരുന്നു. മമതയുടെ വരവ് രാഹുലിനെ സജീവമായി കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അതിലുപരി രാഹുലിനൊപ്പം ചേരാന്‍ അവര്‍ വിസമ്മതിച്ചിരിക്കുകയാണ്. രാഹുലിന്റെ മാറ്റത്തില്‍ പ്രതിപക്ഷ കക്ഷികളും ആവേശത്തിലാണ്.

1

പ്രതിപക്ഷ നിരയാകെ ഇന്ന് രാഹുലിന് ചുറ്റും അണിനിരക്കുന്നതാണ് കണ്ടത്. മമതാ ഇഫക്ട് രാഹുലില്‍ പ്രകടമായിരുന്നു എന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. രാഹുലിന്റെ മാറ്റം കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ കടുത്ത രീതിയിലുള്ള ആക്രമണം ബിജെപിക്കെതിരെ നടത്തി, പുറത്ത് വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷത്തെ ഒന്നിപ്പിച്ച തന്ത്രമായിരുന്നു രാഹുല്‍ പയറ്റിയത്. ഒരുങ്ങിയിറങ്ങാല്‍ അണിനിരക്കാന്‍ ഉള്ളവര്‍ എത്തും എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

2

മമത ഇഫക്ടില്‍ രാഹുലിനൊപ്പം 14 പാര്‍ട്ടികളാണ് അണിനിരന്നത്. യുപിഎ നേതാക്കളെ സമര്‍ത്ഥമായി സഭയില്‍ അണിനിരത്താനും രാഹുലിന് സാധിച്ചു. ഉറങ്ങി കിടന്ന യുപിഎ ശക്തമായിട്ടാണ് തിരിച്ചുവന്നത്. മൂന്ന് ഇടത് പാര്‍ട്ടികള്‍, ഡിഎംകെ, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്പി, നാഷണല്‍ കോണ്‍ഫറന്‍സ്, എഎപി, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, വിസികെ എന്നിവര്‍ രാഹുല്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മമതയുടെ ദേശീയ മോഹം ഇതോടെ തന്നെ രാഹുല്‍ തകര്‍ക്കുകയും ചെയ്തു.

3

രാഹുല്‍ ഞെട്ടിച്ച പ്രഖ്യാപനവും ഇതിന് പിന്നാലെ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. മമത ബാനര്‍ജി ഞങ്ങള്‍ക്കൊപ്പമാണെന്നും രാഹുല്‍ ഇതിനിടെ പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിട്ടില്ല. അതേസമയം മമത ഇന്ന് സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു. രാഹുലും മമതയുമായി അടുക്കുന്നു എന്നാണ് സൂചന.

4

ഇത്രയൊക്കെയാണെങ്കിലും യുപിഎയെ നയിക്കുന്ന കടിഞ്ഞാണ്‍ വിട്ടുകൊടുക്കാന്‍ രാഹുലിന് താല്‍പര്യമില്ല. ഒരുപക്ഷേ സോണിയക്ക് ശേഷം ആ റോളിലേക്ക് താന്‍ തന്നെ വരുമെന്ന സൂചനയാണ് ഇന്നത്തെ പ്രതിപക്ഷ നീക്കത്തിലൂടെ രാഹുല്‍ വ്യക്തമാക്കുന്നത്. സാധാരണ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരെ മാത്രമാണ് രാഹുല്‍ കാണാറുണ്ട്. പാര്‍ലമെന്റിലെ തന്ത്രം സഭാ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച ചെയ്യാറുമുള്ളത്. എന്നാല്‍ കംഫര്‍ട്ട് സോണ്‍ വിട്ട് രാഹുല്‍ ഇറങ്ങിയതും കോണ്‍ഗ്രസ് ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു.

5

ശരത് പവാര്‍-മമത ബാനര്‍ജി സഖ്യം രാഹുലിനെ അലോസരപ്പെടുത്തുന്നുണ്ട്. ബിജെപി വിരുദ്ധ പ്രതിപക്ഷത്തെ ഇവര്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് രാഹുലിന്റെ നേതൃത്വത്തിന് ഭീഷണിയാണ്. പ്രതിപക്ഷ നീക്കത്തെ നിയന്ത്രിക്കുകയല്ലാതെ മറ്റ് മാര്‍ഗം രാഹുലിന് മുന്നില്‍ ഇല്ലായിരുന്നു. ബിഎസ്പിയുടെ റിയേഷ് പാണ്ഡെ പങ്കെടുത്തതും രാഹുലിന്റെ വിജയമാണ്. ബിഎസ്പി കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്നവരാണ്. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നുവെന്ന് നേതാക്കള്‍ പറയുന്നു.

6

രാഹുല്‍ 2018 മോഡലിലേക്ക് തന്നെ മാറ്റിയിരിക്കുന്നത്. 2018ല്‍ കോണ്‍ഗ്രസിന് ഏറ്റവും നല്ല വര്‍ഷമായിരുന്നു. 2017ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച് കീഴടങ്ങിയ കോണ്‍ഗ്രസ് അടുത്ത വര്‍ഷം തിരിച്ചുവന്നിരുന്നു. 2017ല്‍ അതിന് തുടക്കമിട്ടത് രാഹുലായിരുന്നു. പഞ്ചാബില്‍ വിജയം നേടിയ രാഹുല്‍, ഗുജറാത്തില്‍ സീറ്റുകള്‍ വലിയ തോതില്‍ ഉയര്‍ത്തി. 2018ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം നേടി. രാഹുലിന്റെ പ്രചാരണവും കാര്‍ഷിക വായ്പയില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി കോണ്‍ഗ്രസിന്റെ യുഎസ്പി.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India
7

2021ല്‍ അത്തരമൊരു തിരിച്ചുവരവ് രാഹുല്‍ നടത്തുകയാണ്. ഈ വര്‍ഷം രാഹുല്‍ കേരളത്തില്‍ മികച്ച പ്രചാരണമായിരുന്നു നടത്തിയത്. പക്ഷേ വിജയിച്ചില്ല. അടുത്ത വര്‍ഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെ രാഹുലായിരിക്കും മുഖ്യ പ്രചാരകന്‍. പിന്നീട് യുപി തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 2023ല്‍ മധ്യപ്രദേശ് അടക്കമുള്ളവ വീണ്ടും വരും. ഈ അഗ്രസീവ് സ്റ്റൈലിന് പ്രതിപക്ഷ നിരയില്‍ സ്വീകാര്യതയുണ്ട്. മമതയ്ക്കും സ്വീകാര്യത അതുകൊണ്ടാണ്. രാഹുലിന്റെ ഈ മാറ്റം കോണ്‍ഗ്രസിനും പാര്‍ട്ടിയിലെ യൂത്തിനും വലിയ തിരിച്ചുവരവിന് വഴിയൊരുക്കും.

English summary
rahul gandhi changed his style after mamata banerjee's entry, 14 opposition parties supports congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X