കന്യാസ്ത്രീകളെ ജയിലിലടച്ചു: ഇത് നീതിയല്ല, ആർഎസ്എസിന്റെ ആള്‍ക്കൂട്ട രാജെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപയില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷ പീഡനമാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്, മിണ്ടാതിരിക്കില്ലെന്നും എക്സില്‍ കുറിച്ചു.
യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം: നഗരങ്ങളുടെ പട്ടികയില്‍ ദുബായും ഷാർജയും; ഇന്ത്യയില്‍..
'
'ഛത്തീസ്ഗഡിൽ വിശ്വാസത്തിന്റെ പേരിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല. ബി ജെ പി - ആർ എസ് എസ് ആൾക്കൂട്ട രാജ് ആണിത്. അപകടകരമായ മാർഗമാണ്. ഭരണത്തിൻ തണലിൽ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കുകയാണ്. യു ഡി എഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിച്ചു. ഞങ്ങൾ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കുകയും അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം'- രാഹുല്‍ ഗാന്ധി കുറിച്ചു.

നിയമപരമായ രേഖകളോടെയും മാതാപിതാക്കളുടെ സമ്മതത്തോടെയും മൂന്ന് സ്ത്രീകളെ ജോലിക്കായി കൊണ്ടുപോയ കന്യാസ്ത്രീകൾക്കെതിരായ അക്രമം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. മതപരിവർത്തനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചാണ് ബജ്‌റംഗ്ദൾ അക്രമം നടത്തിയത്. പോലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. പകരം, അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളെയും കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആസൂത്രിതമായി ലക്ഷ്യം വയ്ക്കുന്നത് നാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, പക്ഷേ ശക്തമായ നടപടികളൊന്നും ഇനിയും സ്വീകരിച്ചിട്ടില്ല. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കാനും ഉത്തരവാദിത്തപ്പെട്ടവർക്കിടയിൽ ഭയം പടർത്താനും ബിജെപി സർക്കാർ ബജ്‌റംഗ്ദൾ, ആർഎസ്‌എസ് പോലുള്ള ഗ്രൂപ്പുകളെ പ്രാപ്തരാക്കുകയാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മതപരിവർത്തനം നടത്താനായി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (ASM ഐ) സന്യാസിനി സംഘത്തിലെ അംഗങ്ങളായ അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതിമേരി, കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഛത്തീസ്ഗഡ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യൻ ന്യായസംഹിതയിലെ 143-ാമത് വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ഇവർക്കെതിരായി ചുമത്തിയിട്ടുണ്ട്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്.












Click it and Unblock the Notifications