കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; സ്ഥലം വെളിപ്പെടുത്താതെ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് വേളയില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് യാത്ര എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അടുത്തിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുല്‍ എന്തിന് വീണ്ടും വിദേശത്തേക്ക് പോയി എന്ന ചോദ്യവുമായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

ബിജെപി നേതാക്കളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. എന്നാല്‍ എവിടേക്കാണ് രാഹുല്‍ പോയതെന്നോ എന്നാണ് തിരിച്ചുവരികയെന്നോ കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. പല വിധത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇതിടയാക്കിയിട്ടുണ്ട്....

യുഎഇയില്‍ കൊവിഡ് കുതിച്ചുയര്‍ന്നു; ദുബായ് എക്‌സ്‌പോ നിര്‍ത്തിയേക്കും, സൗദിയും ഖത്തറും കടുപ്പിച്ചുയുഎഇയില്‍ കൊവിഡ് കുതിച്ചുയര്‍ന്നു; ദുബായ് എക്‌സ്‌പോ നിര്‍ത്തിയേക്കും, സൗദിയും ഖത്തറും കടുപ്പിച്ചു

1

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് യുപിയിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റു സംസ്ഥാനങ്ങില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ്. അതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയിരിക്കുന്നത്.

2

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയിരുന്നു. ഒരു മാസത്തോളം വിദേശത്ത് കഴിഞ്ഞ അദ്ദേഹം സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് തിരിച്ചെത്തിയത്. സമ്മേളനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്ന വേളയിലാണ് വീണ്ടും വിദേശ യാത്ര. ഇതാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണ് യാത്രാ കാരണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുമില്ല.

3

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ബിജെപിയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാണ് രാഹുല്‍ തിരിച്ചെത്തുക, ഏത് രാജ്യത്തേക്കാണ് പോയിട്ടുള്ളത് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തും ചര്‍ച്ചയ്ക്കിടയാക്കി.

4

രാജ്യം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. യുപി തിരഞ്ഞെടുപ്പ് 2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കാണുന്നത്. എല്ലാ പാര്‍ട്ടികളും സജീവ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ അടിയന്തര ആവശ്യം എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. മുമ്പും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് രാഹുല്‍ വിദേശയാത്ര നടത്തിയത് വാര്‍ത്തയായിരുന്നു.

പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...

5

ഉത്തര്‍ പ്രദേശിന് പുറമെ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ഭരണം ബിജെപിയാണ്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടി തീരുമാനിച്ചിരുന്നു.

6

പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുന്നത് ജനുവരി മൂന്നിനാണ്. അതിന് തുടക്കം കുറിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ റാലിയോടെയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി നീട്ടിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി, എഎപി, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികളെല്ലാം പഞ്ചാബില്‍ പ്രാഥമിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വമ്പന്‍ റാലിയോടെയുള്ള ബിജെപിയുടെ പ്രചാരണം അടുത്താഴ്ചയാണ്.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തും. കൂറ്റന്‍ റാലി നടത്താനാണ് തീരുമാനം. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നടന്ന സംസ്ഥാനമാണ് പഞ്ചാബ്. നിയമം പിന്‍വലിച്ച ശേഷം മോദി ആദ്യമായിട്ടാണ് പഞ്ചാബില്‍ എത്താന്‍ പോകുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ സിങിനൊപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി ഇത്തവണ മല്‍സരിക്കുന്നത്.

Recommended Video

cmsvideo
സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു, വേദി വിട്ട് അധ്യക്ഷ | Oneindia Malayalam

English summary
Rahul Gandhi Flying To Abroad; Congress Not Disclose Place and Return Date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X