രാഹുൽ ഗാന്ധി വെറുതേ പറഞ്ഞതല്ല, രണ്ട് മാസം മുൻപേ മുന്നറിയിപ്പ്, ബിജെപി പുച്ഛിച്ചു, ഇന്ന് സംഭവിച്ചത്!
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ പതിമൂവായിരം കടന്നിരിക്കുന്നു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 437 പേര്‍. രാജ്യത്തെ സാഹചര്യം ഗുരുതരമായതോടെ ലോക്ക്ഡൗണ്‍ മെയ് 3 വരെ സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. ഇപ്പോഴും മതിയായ പരിശോധനകള്‍ രാജ്യത്ത് നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
Recommended Video
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വില കൊടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. ബിജെപി അനുകൂലികള്‍ക്ക് രാഹുല്‍ ഗാന്ധി എന്നും പപ്പുവാണ്. എന്നാല്‍ രാഹുലിന്റെ ദീര്‍ഘവീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി ക്യാംപില്‍ ഒരാള്‍ക്കും ഇല്ലാതെ പോയി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരിയിലെ ട്വീറ്റ്
ചൈനയില്‍ കൊവിഡ് കേസുകള്‍ വ്യാപിക്കുന്നതിനിടെ ഫെബ്രുവരി 12നാണ് രാഹുല്‍ ഗാന്ധി ഈ മഹാമാരിയെ കുറിച്ച് ആദ്യത്തെ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയേയും കൊവിഡ് ബാധിക്കാമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരും ബിജെപി നേതാക്കളും പുച്ഛിച്ച് തളളി. രാഹുല്‍ ഗാന്ധി പരിഭ്രാന്തി പരത്തുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്.

അന്ന് പരിഹസിച്ചു
രാജ്യത്ത് യാതൊരു വിധത്തിലുളള ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യവും ഇല്ലെന്ന് മോദി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെ പറഞ്ഞു. ഐടി സെല്‍ ട്വിറ്ററില്‍ പതിവ് പോലെ രാഹുലിനെതിരെ വിദ്വേഷപ്രചാരണവും നടത്തി. ഏപ്രില്‍ 16ന് രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ രാജ്യം ലോക്ക് ഡൗണിലാണ്.

ഇന്ന് അനുഭവിക്കുന്നത്
രാഹുല്‍ ഗാന്ധി കൊവിഡിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി രണ്ട് മാസം പിന്നിടുമ്പോള്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും കൊവിഡ് മരണങ്ങള്‍ കൂടുകയുമാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളും സാധാരണക്കാരും അവരുടെ ഭാവി എന്തെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ്. മുന്നൊരുക്കം കൂടാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലം ജനം അനുഭവിക്കുന്നു.

പപ്പുവായി ചിത്രീകരണം
രാഹുല്‍ ഗാന്ധിയെ തരംകിട്ടുമ്പോഴൊക്കെ പരിഹസിക്കാനാണ് ബിജെപി നേതാക്കളും അണികളും ശ്രമിച്ച് കൊണ്ടിരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളെന്ന നിലയില്‍ രാഹുല്‍ പറയുന്ന കാര്യങ്ങളിലെ മെറിറ്റ് ബിജെപിക്ക് വിഷയമേ അല്ലായിരുന്നു. മോദിയെ ഒരു വശത്ത് അമാനുഷനായും രാഹുല്‍ ഗാന്ധിയെ മറുവശത്ത് പപ്പുവായും ചിത്രീകരിക്കാന്‍ മാത്രമാണ് ബിജെപിക്ക് താല്‍പര്യം.

രാഷ്ട്രീയം പറയേണ്ട
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം പോലും കൊവിഡ് കാലത്ത് സര്‍ക്കാരിനെ ആക്രമിക്കുന്നു എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ആ വാര്‍ത്താ സമ്മേളത്തില്‍ രാഹുല്‍ ആവര്‍ത്തിച്ച് അടിവരയിട്ട് പറഞ്ഞത് രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും കൊവിഡ് എന്ന പൊതുശത്രുവിനെ തുരത്താന്‍ പൊരുതേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. മോദിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പറയേണ്ട നേരം ഇതല്ലെന്നും രാഹുല്‍ പറയുകയുണ്ടായി.

രാഹുലിന്റെ നിർദേശങ്ങൾ
ലോക്ക്ഡൗണ്‍ കൊവിഡ് പ്രതിരോധ മാര്‍ഗമല്ലെന്നും കൂടുതല്‍ പരിശോധനകള്‍ വേണമെന്നും രാഹുല്‍ പറഞ്ഞ് കൊണ്ടേയിരിക്കുന്നു. 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും കൂടുതല്‍ വിപുലമായ പദ്ധതി വേണമെന്നും പറയുന്നു. കുടിയേറ്റ തൊഴിലാളികളേയും രാജ്യത്തെ മറ്റ് ദരിദ്രരേയും ചേര്‍ത്ത് നിര്‍ത്തേണ്ടതിനെ കുറിച്ചും പറയുന്നു. ഇവയൊന്നും തന്നെ തള്ളിക്കളയേണ്ടവ അല്ല താനും.

മുന്നറിയിപ്പ് പരിഗണിക്കാത്തവർ
രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ നല്‍കിയ മുന്നറിയിപ്പ് കേന്ദ്രം ഭരിക്കുന്ന ബിജെപി മാത്രമല്ല കണക്കിലെടുക്കാതിരുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനും പഞ്ചാബും പുതുച്ചേരിയും അന്ന് കോണ്‍ഗ്രസ് ഭരിച്ചിരുന്ന മധ്യപ്രദേശും അടക്കം രാഹുലിന്റെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ല. അന്നേ മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കില്‍ കുറച്ച് ജീവനുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സാമ്പത്തിക തകര്‍ച്ച പിടിച്ച് നിര്‍്ത്താനും സാധിക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications