കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മയില്‍ ഹരിയാന ഒന്നാമത്; വ്യാപാര കേന്ദ്രമായിരുന്ന പാനിപ്പത്ത് തകര്‍ന്നുവെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച്ച ഹരിയാനയിലേക്ക് പ്രവേശിച്ചു. ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചത്.

അതേസമയം യാത്രയ്ക്കിടെ രാഹുല്‍ സുഖമില്ലാത്ത അമ്മ സോണിയ ഗാന്ധിയെ കാണാന്‍ കഴിഞ്ഞ ദിവസം വൈകീട്ട് രാഹുല്‍ ദില്ലിയിലേക്ക് എത്തിയത്.പിന്നീട് തിരിച്ച് വെള്ളിയാഴ്ച്ചയാണ് യാത്രയിലേക്ക് എത്തിയത്. പാനിപ്പത്ത് ജില്ലയിലെ സനോലി ഖുര്‍ദിലാണ് അദ്ദേഹം എത്തിയത്. കേന്ദ്രത്തെ അതിരൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

1

ബിജെപി സര്‍ക്കാരിന്റെ ജിഎസ്ടിയും, നോട്ടുനിരോധനവും വെറും രണ്ട് നയങ്ങള്‍ മാത്രമല്ല, ചെറുകിട-ഇടത്തരം ബിസിനസുകളെ തകര്‍ക്കാനുള്ള ആയുധങ്ങളായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്തെ വ്യാപാരത്തെ പൂര്‍ണമായും തകര്‍ത്തത് ജിഎസ്ടിയും നോട്ടുനിരോധനവുമാണെന്ന് രാഹുല്‍ ആരോപിച്ചു.

മേഗനും ഹാരി രാജകുമാരനും വേര്‍പിരിയും, ചാള്‍സ് രാജാവ് വിഷാദത്തിലേക്ക് വീഴുമെന്ന് പ്രവചനം!!മേഗനും ഹാരി രാജകുമാരനും വേര്‍പിരിയും, ചാള്‍സ് രാജാവ് വിഷാദത്തിലേക്ക് വീഴുമെന്ന് പ്രവചനം!!

പാനിപ്പത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍, തൊഴിലില്ലായ്മയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അവരെ മുന്നിലെത്തിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയുടെ ദേശീയ ചാമ്പ്യനായി മാറിയിരിക്കുകയാണ് ഹരിയാനയെന്നും രാഹുല്‍ ആരോപിച്ചു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

ഇന്ന് ഹരിയാനയില്‍ 38 ശതമാനമാണ് തൊഴിലില്ലായ്മ. സംസ്ഥാനത്തെ യുവജനങ്ങളുടെ കരുത്ത് മുഴുവന്‍ നഷ്ടമായി കൊണ്ടിരിക്കുകയാണ്. അവര്‍ മറ്റിടങ്ങളിലേക്ക് തൊഴില്‍ തേടി പോവുകയാണ്. മുമ്പ് ചെറുകിട-ഇടത്തരം ബിസിനസുകളുടെ കേന്ദ്രമായിരുന്നു പാനിപ്പത്ത്. ഇന്ന് അതിന് എന്താണ് സംഭവിച്ചിരിക്കുന്നത്.

ഇവിടെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകളുണ്ടായിരുന്നു. ലക്ഷകണക്കിന് പേര്‍ക്ക് അതിലൂടെ ജോലി ലഭിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് നോട്ടുനിരോധനവും, മോശമായി നടപ്പാക്കിയ ജിഎസ്ടിയുമെത്തിയത്. അത് ആ തൊഴില്‍ മേഖലയെ ഒന്നാകെ തകര്‍ത്ത് കളഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍

ഇന്ന് നമ്മുടെ മുന്നില്‍ രണ്ട് ഇന്ത്യയാണ് ഉള്ളത്. ആദ്യത്തെ ഇന്ത്യയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, തൊഴിലില്ലാത്തവര്‍, എന്നിവരാണ് ഉള്ളത്. ഇതാണ് കോടിക്കണക്കിന് പേരുടെ ഇന്ത്യ. മറ്റേ ഇന്ത്യ രാജ്യത്ത് മുന്നൂറോളം വരുന്ന ധനികര്‍ക്കുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.

ഇതില്‍ നിങ്ങള്‍ ന്യായം കാണുന്നുണ്ടോ? ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തീര്‍ച്ചയായും ന്യായ് പദ്ധതി കൊണ്ടുവരും. ഓരോ പാവപ്പെട്ടവനും 72000 രൂപ അവരുടെ അക്കൗണ്ടിലെത്തും. ഇത് വര്‍ഷത്തില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ വിദ്വേഷത്തെ ഭാരത് ജോഡോ യാത്ര ഇല്ലാതാക്കിയതായും രാഹുല്‍ അവകാശപ്പെട്ടു.

English summary
rahul gandhi hits out at bjp govt says haryana number one in unemployment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X