• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍?' രാഹുല്‍ ഗാന്ധിയോട് അസം മുഖ്യമന്ത്രി

Google Oneindia Malayalam News

ഗുവാഹത്തി: ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന് വിളിച്ച് വിഘടനവാദികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസകള്‍ അടച്ച് പൂട്ടുകയും ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെങ്കില്‍, 5,000 വര്‍ഷത്തെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കോണ്‍ഗ്രസ് എന്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് സ്വയം വിളിക്കുകയും ഇന്ത്യയിലുടനീളം യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത്. അത് സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണോ അര്‍ത്ഥമാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ആര്‍ എസ് എസുമായി ബന്ധപ്പെടുത്തിയിട്ടുള്ള പാഞ്ചജന്യ, ഓര്‍ഗനൈസര്‍ മാസികകളുടെ 75 വര്‍ഷത്തെ സ്മരണയ്ക്കായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷേ അത് അദ്ദേഹത്തിന്റെ തെറ്റല്ല എന്നും ജെ എന്‍ യുവില്‍ നിന്ന് ആരുടെയെങ്കിലും അടുത്ത് ട്യൂഷന്‍ എടുത്ത് ഈ കാര്യങ്ങള്‍ പഠിക്കുന്നുണ്ടാകാമെന്നും ഹിമന്ത പരിഹസിച്ചു. ശനിയാഴ്ച ലണ്ടനില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ, ഭരണഘടനയില്‍ വിവരിച്ചിരിക്കുന്നതുപോലെ ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതായിട്ടാണ് കാണുന്നതെന്നും എന്നാല്‍ ബി ജെ പിയില്‍ രാഷ്ട്രം പാര്‍ട്ടിക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറണമെങ്കില്‍ മദ്രസ എന്ന വാക്ക് ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള മദ്രസകള്‍ അടച്ചുപൂട്ടാനുള്ള വിവാദ നീക്കത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു.

'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

നിങ്ങള്‍ക്ക് മതം പഠിപ്പിക്കണമെങ്കില്‍ അത് വീട്ടില്‍ വെച്ചാണ് ചെയ്യുക. സ്‌കൂളുകളില്‍, നിങ്ങള്‍ ശാസ്ത്രവും ഗണിതവും പഠിക്കുക എന്നാണ് അദ്ദേഹം പറഞ്ഞു. മദ്രസകള്‍ അടച്ചുപൂട്ടുന്നതും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതും മുസ്ലീങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഹിമന്ത ശര്‍മ്മ പറഞ്ഞു. ഞങ്ങള്‍ ഹിന്ദുത്വത്തിന് വേണ്ടി ഇത് ചെയ്യേണ്ടതില്ല.

മദ്രസകള്‍ അടച്ചുപൂട്ടുകയും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുകയും ചെയ്യുന്നവരെ ഇന്ത്യന്‍ മുസ്ലിംകള്‍ അവരുടെ മിത്രങ്ങളെന്നും ഒവൈസിയെ ശത്രുവെന്നും വിളിക്കണം എന്നും അദ്ദേഹം പറഞ്ഞു. അസമിലെ 36 ശതമാനം മുസ്ലീം ജനസംഖ്യ മൂന്ന് തരത്തില്‍ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് ഹിമന്ത ശര്‍മ്മ പറഞ്ഞു. ഒരാള്‍, 'സ്വദേശി മുസ്ലീങ്ങള്‍', അവരുടെ സംസ്‌കാരവും ജീവിതരീതികളും നമ്മുടെ പോലെയാണ്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

രണ്ടാമത്തേത് രണ്ട് തലമുറകള്‍ക്ക് മുമ്പ് മതം മാറിയവരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ വീടുകളുടെ മുന്‍വശത്ത് ഇപ്പോഴും തുളസി ചെടിയുണ്ട്, അവരുടെ സ്ത്രീകള്‍ ഇപ്പോഴും ഞങ്ങളുടെ ആചാരങ്ങള്‍ പാലിക്കുന്നു. ഇത് രണ്ടും കൂടാതെ ബാക്കിയുള്ളവര്‍ 1971-ന് മുമ്പോ ശേഷമോ സ്ഥിരതാമസമാക്കിയവരാണ്.

cmsvideo
  രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam
  English summary
  Rahul Gandhi indirectly encouraging separatists by calling India a union of states says Assam CM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X