കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർ

Google Oneindia Malayalam News

ദില്ലി; അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. അധികാരം തിരിച്ച് പിടിക്കാനാകുമെന്ന് പ്രതീക്ഷിച്ച കേരളത്തിലും അസമിലും നിലംതൊടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പശ്ചിമബംഗാളിൽ സംപൂജ്യരായി. അധികാരത്തിലിരുന്ന പോണ്ടിച്ചേരിയിലാകട്ടെ ലഭിച്ചത് രണ്ട് സീറ്റ് മാത്രം.തമിഴ്നാട്ടിൽ മാത്രമാണ് ആശ്വസിക്കാൻ വകയുണ്ടായിരുന്നത്. അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റ് ഉയർത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു.

അതേസമയം തുടർ തിരിച്ചടികളിൽ ഇപ്പോൾ പാർട്ടിയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വന്നിരിക്കുന്നത് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് എന്നാണ് റിപ്പോർട്ട്. അതിന്റെ കാരണങ്ങൾ എന്താണെന്ന് പരിശോധിക്കാം.

മുതിർന്ന നേതാക്കൾക്കെതിരെ

മുതിർന്ന നേതാക്കൾക്കെതിരെ

കോൺഗ്രസിൽ യുവ നിര ഉയർന്നു വരണമെന്ന നിലപാടാണ് തുടക്കം മുതൽ രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചിരുന്നത്. മുതിർന്ന നേതാക്കളുടെ രീതികളാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണമെന്ന് പലപ്പോഴായി രാഹുൽ തുറന്നടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് തൊട്ട് പിന്നാലെ അധ്യക്ഷ പദവി രാജിവെച്ചൊഴിയുമ്പോഴും മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ച് തന്നെയായിരുന്നു രാഹുലിന്റെ വിമർശനം.

തിരുമാനം തെറ്റി

തിരുമാനം തെറ്റി

എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പും പാർട്ടിയുടെ പ്രകടനങ്ങളും രാഹുലിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 'യുവ തലമുറ'യെന്ന തന്റെ തിരുമാനം പ്രതീക്ഷിച്ച രീതിയിൽ വിജയം കണ്ടില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തലത്രേ. കേരളത്തിലേയും അസമിലേയുമെല്ലാം ബംഗാളിലേയും കനത്ത തിരിച്ചടികൾ ഇത് ശരിവെയ്ക്കുന്നുവെന്നുണ്ട്.

നിർണായക തിരുമാനം

നിർണായക തിരുമാനം

രാഹുലിന്റെ വിശ്വസ്തരായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ജിതിൻ പ്രസാദ് എന്നീ നേതാക്കൾക്കായിരുന്നു ഈ മൂന്ന് സംസ്ഥാനങ്ങളുടേയും ചുമതല. മറ്റൊരു വിശ്വസ്തനായിരുന്ന രൺദീപ് സിംഗ് സുർജേവാലയ്ക്ക് ചുമതലയുണ്ടായിരുന്ന ബിഹാറിലും നേരത്തേ കോൺഗ്രസ് കനത്ത പരാജയമാണ് രുചിച്ചത്.
ഈ സാഹചചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി ചില നിർണായക തിരുമാനങ്ങൾ കൈകൊണ്ടേക്കുന്ന് സൺഡേ ഗാർഡിയൻ ലൈവ് റിപ്പോർട്ട് ചെയ്തു.

അധികാര തർക്കം

അധികാര തർക്കം

ഇതിൽ പ്രധാനമാണ് ഇപ്പോൾ ആഭ്യന്തര തർക്കങ്ങൾ കൊടുംപിടി കൊണ്ടിരിക്കുന്ന പഞ്ചാബ്. 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അധികാര തുടർച്ച നേടുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗും യുവ നേതാവ് നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര വടംവലിയാണ് ഇതിന് കാരണം.

ഇടപെട്ട് ഹൈക്കമാന്റ്

ഇടപെട്ട് ഹൈക്കമാന്റ്


അമരീന്ദറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉറപ്പാണെന്നാണ് സിദ്ധുപക്ഷം ആരോപിക്കുന്നത്. അതേസമയം സിദ്ധുവിനെ മുൻനിർത്തി നയിച്ച് പ്രശ്ന പരിഹാരത്തിന് സാധ്യത തേടിയാൽ ക്യാപ്റ്റൻ എന്ന് വിളിക്കപ്പെടുന്ന അമരീന്ദർ ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല.നിലവിൽ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്റ് തന്നെ ഇടപെട്ടിട്ടുണ്ട്.

തിരുമാനം എന്ത്

തിരുമാനം എന്ത്

പക്ഷേ എന്തു തിരുമാനമാകും രാഹുൽ കൈക്കൊള്ളുക എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രിയങ്കയുടേയും രാഹുലിന്റേയും ഏറ്റവും അടുത്ത വിശ്വസ്തനായ നേതാവാണ് സിദ്ധു. നേരത്തേ അമരീന്ദറുമായി ഇടഞ്ഞ് പാർട്ടിയിൽ നിന്നും മാറി നടന്ന സിദ്ധുവിനെ തിരികെ എത്തിച്ചത് പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടാണ്. എന്നാൽ പഞ്ചാബിലെ ഇപ്പോഴത്തെ ഭീഷണിക്ക് കാരണക്കാരൻ സിദ്ധുവാണെന്നിരിക്കെ ചില കടുത്ത തിരുമാനങ്ങൾ രാഹുൽ കൈക്കൊണ്ടേ മതിയാകൂവെന്നാണ് പാർട്ടിയിൽ നിന്നും ഉയരുന്ന സമ്മർദ്ദങ്ങൾ.

 കേരളം ആവർത്തിക്കും

കേരളം ആവർത്തിക്കും

രാഹുൽ തിരുമാനം കൈക്കൊള്ളുന്നത് വൈകിയാൽ കേരളത്തിൽ നേരിട്ട സമാന തിരിച്ചടി പഞ്ചാബിലും ഉണ്ടാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ മാറ്റി നിർത്തി കെസി വേണുഗോപാലിനേയും ചെന്നിത്തലയേയും അധികമായി വിശ്വാസത്തിലെടുത്തതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.

തികഞ്ഞ പരാജയം

തികഞ്ഞ പരാജയം

അസമിലും മുതിർന്ന നേതാവായ ഹരീഷ് റാവത്തിനെ മാറ്റി നിർത്തി യുവ നേതാവ് ജിതേന്ദ്ര സിംഗിനെ നിയമിച്ച തിരുമാനത്തിനേയും നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തിരിച്ച് വരാനുള്ള അനുകൂല സാഹചര്യം ഉണ്ടായിട്ട് കൂടി ജിതേന്ദ്ര സിംഗിന്റെ നേതൃത്വം പരാജയപ്പെട്ടുവെന്ന് നേതാക്കൾ പറയുന്നു. ഇവിടെ മാത്രമല്ല രാജസ്ഥാൻ, ദില്ലി, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, ബിഹാർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം ഇത്തരത്തിൽ രാഹുലിന്റെ വിശ്വസ്തർ തികഞ്ഞ പരാജയമാണെന്നാണ് നേതാക്കൾ പറയുന്നത്.

യുപിയിൽ ഉൾപ്പെടെ

യുപിയിൽ ഉൾപ്പെടെ

ഈ നേതൃനിരയെ മുൻനിർത്തി തിരഞ്ഞെടുപ്പ് നേരിട്ടാൽ തിരിച്ചടി ഉണ്ടായേക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ യുവാക്കളെ മാറ്റി അനുഭവ സമ്പത്തുള്ള നേതാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രിയങ്ക ഗാന്ധി ഇടപെട്ട് നിയമിച്ച യുപി അധ്യക്ഷനെ ഉൾപ്പെടെ മാറ്റണമെന്നതാണ് ആവശ്യം. യുവ നേതാവായ അജയ് കുമാർ ലല്ലുവാണ് യുപിയിൽ നിലവിൽ അധ്യക്ഷൻ.

പാർട്ടിയിലെ ഭിന്നതകൾ

പാർട്ടിയിലെ ഭിന്നതകൾ

ഉത്തരാഖണ്ഡിൽ യുവ നേതാവായ പ്രീതം സിംഗിനെ മാറ്റി മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്തിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂർ, ഗോവ, ഗുജറാത്ത് എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയിൽ അഴിച്ച് പണിയുണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ തിരിച്ച് വരവിനായി മുതിർന്ന നേതാക്കൾക്ക് തന്നെ പാർട്ടി ചുമതല നൽകാനാണ് ഇപ്പോൾ രാഹുലിന്റെ തിരുമാനമത്രേ. ഈ നീക്കത്തിലൂടെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ ഇല്ലാതാക്കാനും രാഹുൽ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
Rahul gandhi may appoint veteran leaders in party post , may avoid youth leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X