Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അനുനയ പ്ലാന്‍, ആദ്യം ശിവസേന, മെഗാ യുപിഎ നീക്കം, കോണ്‍ഗ്രസിന്റെ ആദ്യ ചുവടുവെപ്പ്

ദില്ലി: യുപിഎയുടെ വളര്‍ച്ച മുന്നില്‍ കണ്ട് പുതിയ പദ്ധതികള്‍ ഒരുക്കി രാഹുല്‍ ഗാന്ധി. എല്ലാ കക്ഷികളെയും നേരിട്ട് കണ്ട് ഒപ്പം, സംസ്ഥാനങ്ങളിലെ നേതാക്കളുമായി നേരിട്ട് ഇടപെടാനാണ് രാഹുലിന്റെ പ്ലാന്‍. അതേസമയം മുമ്പൊന്നുമില്ലാത്ത വിധം രാഹുല്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിന് പിന്നില്‍ മമത ബാനര്‍ജിയുടെ ഇടപെടലും കൂടിയുണ്ട്.

മമതയുടെ സജീവമായ ചുവടുവെപ്പ് തനിക്ക് ഭീഷണിയാവുമോ എന്ന ഭയമാണ് പ്രധാന കാരണം. എന്നാല്‍ പ്രാദേശിക നേതാവ് നേതൃത്വം നല്‍കിയാല്‍ അത് വിശ്വാസ്യതയുണ്ടാവില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രതിപക്ഷ കക്ഷികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ അവസരമാണ് രാഹുലിന് നേട്ടമാകുന്നത്.

1

ഇതുവരെ യുപിഎയുടെ ഭാഗമാവാതിരുന്ന കക്ഷികളെ രാഹുല്‍ ഇത്തവണ കൂടെ ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഡിസംബര്‍ 28ന് റാലി നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള റാലിയാണിത്. ഈ ദിവസം രാഹുലിന്റെ മിഷന്‍ 2024നെ പുതിയ ഘട്ടം ആരംഭിക്കും. രാഹുല്‍ മുംബൈയിലെത്തുന്നത് ശിവസേന നേതൃത്വത്തെ കാണുകയെന്ന ലക്ഷ്യത്തോടെയാണ്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ മാതോശ്രീയിലെത്തുമെന്ന് ഉറപ്പ് നല്‍കിയതായി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അതേസമയം നിര്‍ണായക ഘട്ടങ്ങളില്‍ രാഹുലിനെ പിന്തുണച്ചിട്ടുണ്ട് ശിവസേന.

2

രാഹുലിനെ റീബ്രാന്‍ഡ് ചെയ്യാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രം നടപ്പാക്കാന്‍ ശിവസേന പ്രധാന ഘടകമാണ്. ബിഎംസി തിരഞ്ഞെടുപ്പിന് മുമ്പാണ് രാഹുല്‍ മുംബൈയിലെത്തുന്നത്. ഇത് നിര്‍ണായക സന്ദര്‍ശനമായി മാറും. കാരണം കോണ്‍ഗ്രസും ശിവസേനയും ഒറ്റയ്ക്ക് ബിഎംസിയില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി നേരിടാന്‍ ഇവര്‍ ഒന്നിക്കാനും സാധ്യതയുണ്ട്. അതിന് രാഹുലിന്റെ പിന്തുണയും ഉദ്ധവ് താക്കറെ നേടിയേക്കും. സമീപകാലത്ത് കോണ്‍ഗ്രസില്‍ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം നേരിട്ടപ്പോള്‍ രാഹുലിനൊപ്പം നില്‍ക്കുന്നതായിരുന്നു ശിവസേനയുടെ നയം. ഇത് അവര്‍ക്കെതിരെയുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ രാഹുലിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

3

ശിവസേനയെ ഒപ്പം ചേര്‍ത്താല്‍ മതനിരപേക്ഷ നിലപാടിന് കോട്ടം തട്ടുമെന്നായിരുന്നു ടീം രാഹുലിന്റെ പ്രചാരണം. എന്നാല്‍ ഈ നിലപാട് മാറ്റാന്‍ രാഹുല്‍ തന്നെ തയ്യാറായിരിക്കുകയാണ്. ബിജെപിയുടെ ഹിന്ദുത്വ പ്രചാരണത്തെ അതേ നാണയത്തില്‍ നേരിടാന്‍ ശിവസേനയ്ക്ക് മാത്രമേ സാധിക്കൂ. അതിന് യുപിഎയുടെ ഭാഗമായി അവരെ കൊണ്ടുവരേണ്ടതുണ്ട്. മറ്റൊന്ന് മഹാരാഷ്ട്ര പോലൊരു സംസ്ഥാനമാണ് തൂത്തുവാരുകയാണ്. 48 സീറ്റുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണിത്. ഇത്രയും സീറ്റുകള്‍ മഹാവികാസ് അഗാഡി സഖ്യം തൂത്തുവാരിയാല്‍ പാര്‍ലമെന്റില്‍ അത് നേട്ടമായി വരിക രാഹുലിന് തന്നെയാണ്.

4

2019ല്‍ ശിവസേനയ്ക്ക് 18 സീറ്റ് ലഭിച്ചിട്ടുണ്ട്. എന്‍സിപിക്ക് 4 സീറ്റും. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത് വര്‍ധിപ്പിക്കുകയാണ് കോണ്‍ഗ്രസിന് ഇനി ചെയ്യാനുള്ളത്. 23 സീറ്റ് സഖ്യത്തിന് നിലവില്‍ ഉറപ്പുണ്ട്. 20 സീറ്റ് കൂടുതല്‍ നേടണമെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില വര്‍ധിക്കേണ്ടതുണ്ട്. ഇതിനാണ് നാനാ പടോലെയെ രാഹുല്‍ ഇവിടെ അധ്യക്ഷനായി നിയമിച്ചത്. മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി, പുതിയ തുടക്കമിടാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലമായി പാര്‍ട്ടി കാണുന്നതും മഹാരാഷ്ട്രയാണ്.

5

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വീണ്ടുമൊരു പ്രതിപക്ഷ യോഗവും കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു. ഇതും വന്‍ വിജയമായി. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്തരമൊരു യോഗം കോണ്‍ഗ്രസ് വിളിക്കുന്നത്. 15 പാര്‍ട്ടികളാണ് ഇത്തവണ പങ്കെടുത്തത്. ഇതിന് ശേഷം കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പങ്കെടുക്കുകയും ചെയ്തു. ശിവസേന ഇതിലും പങ്കെടുത്തിരുന്നു. ആര്‍ജെഡി, ഡിഎംകെ, എന്നിവരെല്ലാം എത്തിയിരുന്നു. ഇത്തവണ ഒരു മാറ്റം മാത്രമാണ് ഉണ്ടായത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഎംഎം യോഗത്തിനെത്തിയില്ല. രാഹുല്‍ വിളിച്ച യോഗത്തിനെത്താത്തിരുന്ന അരവിന്ദ് കെജ്രിവാളിന്റെ എഎപി ഈ യോഗത്തിനെത്തി.

6

മായാവതിയുടെ ബിഎസ്പിയും പങ്കെടുത്തിരുന്നില്ല. ഇവരെ ക്ഷണിച്ചിരുന്നില്ലെന്നാണ് സൂചന. എഎപിക്കുള്ള ക്ഷണവും അവര്‍ പങ്കെടുത്തതും അമ്പരിപ്പിക്കുന്നതായിരുന്നു. നേരത്തെ രാഹുല്‍ വിളിച്ച യോഗത്തില്‍ നിന്ന് എഎപി വിട്ടുനിന്നത് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചിരുന്നു. പഞ്ചാബിലെ സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഇവര്‍ വിട്ടുനിന്നത്. സിപിഎം അടക്കമുള്ള കക്ഷികള്‍ കേരളത്തില്‍ അടക്കം കോണ്‍ഗ്രസുമായി എതിരാളികളാണ്. അവര്‍ പങ്കെടുക്കുന്ന കാര്യം പല പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടിയ എഎപി പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷമാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി ചേരുന്നുവെന്ന പ്രചാരണത്തെ ബോധപൂര്‍വം തകര്‍ക്കാനുള്ള നീക്കമായിരുന്നു കെജ്രിവാള്‍ നടത്തിയത്.

7

അതേസമയം രാഹുല്‍ പതിയെ പ്രതിപക്ഷ നിരയില്‍ സ്വീകാര്യനായി തുടങ്ങിയെന്ന് ഇതിലൂടെ വ്യക്തമാണ്. രാഹുല്‍ സജീവമായി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടണമെന്ന് പ്രശാന്ത് കിഷോറും പ്രിയങ്ക ഗാന്ധിയും ഉപദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സ്റ്റൈല്‍ മാറുന്നത്. 2022ല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും പിടിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. അതേസമയം ഉപദേശക റോളിലേക്കാണ് പ്രശാന്ത് കിഷോറിനെ രാഹുല്‍ കൊണ്ടുവരുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന ജനറല്‍ സെക്രട്ടറി എന്ന റോള്‍ നല്‍കുന്നതിനെ കുറിച്ചാണ് നേതൃത്വം ചിന്തിക്കുന്നത്. എന്നാല്‍ രാഹുലിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഉപദേശക റോളാണ് കിഷോര്‍ ഇഷ്ടപ്പെടുന്നത്.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president
    8

    കോണ്‍ഗ്രസ് വലിയ ബജറ്റ് പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നേടുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് എംപിമാരില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്റെ പല പുതിയ അംഗങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനയെ കുറിച്ച് അറിയില്ല. ഓരോ എംപിയും വര്‍ഷത്തില്‍ 50000 രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കേണ്ടത്. എഐസിസി സ്റ്റാഫുകളോട് ചെലവ് കുറയ്ക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാ ചെലവുകള്‍ അടക്കം നിയന്ത്രിക്കാനാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു മാസത്തില്‍ 20 ദിവസമെങ്കിലും തങ്ങാനാണ് നിര്‍ദേശം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+