രാഹുൽ ഗാന്ധി; 'ബിജെപി മന്ത്രിമാര്‍ കള്ളം പറഞ്ഞു,പാർലമെന്റിന് അകത്തായാലും പുറത്തായാലും ചെയ്യാനുളളത് ചെയ്യും'
ദില്ലി: കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. അയോഗ്യത നടപടി കൊണ്ട് തന്നെ ഭയപ്പെടുത്താൻ ആകില്ലെന്നും പാർലമെന്റിന് അകത്തായാലും പുറത്തായാലും താൻ പറയാനുള്ളത് പറയുമെന്നും രാഹുൽ പറഞ്ഞു.അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ .
ബി ജെ പി മന്ത്രിമാർ തന്നെ കുറിച്ച് കള്ളം പറഞ്ഞു. ഞാൻ വിദേശ ഇടപെടൽ തേടിയെന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ജനാധിപത്യത്തിന് മേൽ ആക്രമണം നടക്കുകയാണെന്നും രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി, അതായത് രാജ്യത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുക, പ്രധാനമന്ത്രിയുമായുള്ള ബന്ധം ചൂഷണം ചെയ്യുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ചുള്ള സത്യം ജനങ്ങളോട് പറയുക, അതാണ് തന്റെ ഉത്തരവാദിത്തം', രാഹുൽ ഗാന്ധി തുറന്നടിച്ചു.
'അവർ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും.അത് താൻ പാർലമെൻറിന് ഉളളിലാണോ പുറത്താണോ എന്നത് പ്രശ്നമല്ല. രാജ്യത്തിന് വേണ്ടി താൻ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും. താൻ സത്യത്തിന് വേണ്ടി നിലകൊള്ളും, സത്യം മാത്രമേ പറയൂ. ഇത് എന്റെ ജോലിയാണ് ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത് '
പാർലമെന്റിൽ ഞാൻ നടത്തിയ പ്രസംഗം അവർ നീക്കം ചെയ്തു. ഇത് സംബന്ധിച്ച് വിശദമായ മറുപടി ഞാൻ സ്പീക്കർക്ക് എഴുതിയിരുന്നു. എന്നാൽ ചില മന്ത്രിമാർ എന്നെ കുറിച്ച് നുണ പറഞ്ഞു. ഞാൻ വിദേശ ശക്തുകളുടെ സഹായം തേടിയെന്നായിരുന്നു അവർ ആരോപിച്ചത്. ഞാനൊരിക്കലും അത്തരമൊരു കാര്യം ചെയ്തിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുകയുമില്ല. ഇനിയും മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചോദ്യം ഉന്നയിച്ച് കൊണ്ടേയിരിക്കും'
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് പലപ്പോഴായി ഞാൻ പറഞ്ഞിട്ടും. അതിന്റെ ഉദാഹരണം ദിനംപ്രതി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. താൻ ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല, കാരണം എന്റെ പേര് സവർക്കർ എന്നല്ല, രാഹുൽ ഗാന്ധിയെന്നാണ്, ഗാന്ധിമാർ ഒരിക്കലും മാപ്പ് പറയുകയില്ല', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അയോഗ്യത കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. കേസ് വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനടെയായിരുന്നു എംപി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിക്കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം. 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നതായിരുന്നു രാഹുൽ ഗാന്ധിയ്ക്കെതിരായ കേസ്.
രണ്ട് വർഷത്തേക്കായിരുന്നു രാഹുലിനെ കോടതി ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് നടുടിയെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.
അതേസമയം സൂറത്ത് കോടതി വിധക്കെതിരെ ഇനി രാഹുൽ ഗാന്ധിയ്ക്ക് സുപ്രൂം കോടതിയെ സമീപിക്കാം. മേൽക്കോടതി കേസ് സ്റ്റേ ചെയ്യുകയോ വിധിയിൽ ഇളവ് നൽകുകയോ ചെയ്തില്ലെങ്കിൽ രാഹുലിന്റെ മണ്ഡലമായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.












Click it and Unblock the Notifications