കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കര്‍ഷകരെ കൈയ്യിലെടുത്ത് രാഹുല്‍..... കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് കൈയ്യടി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്നു. ഇത്തവണയും കര്‍ഷകരെയും യുവാക്കളെയുമാണ് രാഹുല്‍ കൈയ്യിലെടുത്തിരിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക പാക്കേജാണ് രാഹുല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെയും പിന്നോക്ക വിഭാഗത്തെയും വഞ്ചിച്ചത് അക്കമിട്ട് നിരത്തിയാണ് രാഹുല്‍ സംസാരിച്ചത്. ഇതാണ് കൈയ്യടികളോടെ വരവേറ്റത്.

അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരീക്ഷിച്ച ഫോര്‍മുലയാണ് രാജസ്ഥാനില്‍ രാഹുല്‍ പുറത്തെടുത്തത്. പ്രധാനമായും ബിജെപി പ്രകടനപത്രികയുടെ പോരായ്മകള്‍ തുറന്നുകാണിച്ചും, അതിനെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുമായി ഉപമിച്ചുമാണ് രാഹുല്‍ തന്റെ തന്ത്രങ്ങള്‍ നടപ്പാക്കിയത്. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരുടെ സാന്നിധ്യവും രാഹുലിന് കരുത്ത് പകരുന്നുണ്ട്.

സാധാരണക്കാരന്‍ ഇമേജ്.....

സാധാരണക്കാരന്‍ ഇമേജ്.....

സാധാരണക്കാര്‍ക്കിടയില്‍ നിന്നുള്ള പ്രതിനിധിയെന്ന പോലെയാണ് രാഹുല്‍ സംസാരിച്ചത്. തന്റെ പാര്‍ട്ടി എന്തുകൊണ്ട് അടിസ്ഥാന വര്‍ഗങ്ങള്‍ വേണ്ടി നിലനില്‍ക്കുന്നു എന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ഷകരും യുവാക്കളുമാണ് രാജ്യത്തിന്റെ നട്ടെല്ല്. അവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും തന്റെ പാര്‍ട്ടി അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഈ രണ്ട് സംസ്ഥാനം മാത്രമല്ല, രാജ്യത്തൊട്ടാകെ ഉള്ള എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ നയം ഇതു തന്നെയാണ്.

കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും

കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും

കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്ന രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടേ ഇനി വായ്പകള്‍ അടയ്ക്കുന്നുള്ളുവെന്ന് മധ്യപ്രദേശിലും ഇനി അരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് ഛത്തീസ്ഗഡിലും കര്‍ഷകര്‍ തീരുമാനമെടുത്തിരുന്നു. ഇത് ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തുമെന്ന് കരുതുന്ന സമയത്താണ് അതേ പ്രഖ്യാപനം രാജസ്ഥാനില്‍ രാഹുല്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ ജോലി സമയം....

മുഖ്യമന്ത്രിയുടെ ജോലി സമയം....

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്ക് ജോലി സമയവും ഉണ്ടായിരിക്കുമെന്ന് രാഹുല്‍ പറയുന്നു. അതായത് നിത്യേന 18 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. യുവാക്കള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇത്രയും നേരം ജോലി ചെയ്യേണ്ടതെന്നും രാഹുല്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്കായി ബൂത്ത് തലം തൊട്ട് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൈയ്യടികളോടെയാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

പഞ്ചാബിലെയും കര്‍ണാടകയിലെയും പോലെ

പഞ്ചാബിലെയും കര്‍ണാടകയിലെയും പോലെ

പഞ്ചാബിലും കര്‍ണാടകയിലും കര്‍ഷകര്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടാവും. മുമ്പ് അവിടെ ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കാര്‍ഷിക വായ്പകളെല്ലാം ഇവിടെ അധികാരത്തിലെത്തിയതിന് പിന്നാലെ എഴുതി തള്ളിയിരുന്നു. അതാണ് രാഹുല്‍ ഉന്നയിച്ചത്. ഇത് രാജസ്ഥാനിലും ആവര്‍ത്തിക്കും. നിങ്ങള്‍ ഞങ്ങളെ അധികാരത്തിലെത്തിക്കൂ. പത്ത് ദിവസം കൊണ്ട് കര്‍ഷകരുടെ ദുരിതങ്ങളെല്ലാം ഞങ്ങള്‍ അവസാനിപ്പിക്കും.

ഞാന്‍ പറയുന്നത് നടപ്പാക്കും

ഞാന്‍ പറയുന്നത് നടപ്പാക്കും

ഈ വേദിയില്‍ വെച്ച് ഞാനോ, ഇനി സച്ചിന്‍ പൈലറ്റോ അശോക് ഗെലോട്ടോ എന്ത് പറയുന്നുവോ അതായിരിക്കും രാജസ്ഥാനില്‍ നടപ്പാക്കുക. ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്കായി ഞാന്‍ വാഗ്ദാനം ചെയ്യില്ല. ബിജെപി ഇത്രയും കാലം അത്തരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിങ്ങളെ വഞ്ചിച്ചത്. ഞാന്‍ പറയുന്നത് കളവാണെങ്കില്‍ പഞ്ചാബിലെയും കര്‍ണാടകയിലെ കര്‍ഷകരെ നിങ്ങള്‍ക്ക് വിളിച്ച് അന്വേഷിക്കാം. അവിടെ സംഭവിച്ചതാണ് നിങ്ങളോടും എനിക്ക് പറയാനുള്ളത്. ഇനി ഒരിക്കലും കര്‍ഷകര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കഷ്ടപ്പെടേണ്ടി വരില്ല.

മോദി എഴുതിതള്ളിയത്....

മോദി എഴുതിതള്ളിയത്....

പ്രധാനമന്ത്രി നിങ്ങളോട് സംസാരിക്കുന്ന രീതി നന്നായിരിക്കും. പക്ഷേ അദ്ദേഹം നിങ്ങളെ ഓരോ നിമിഷവും വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വന്‍കിട ബിസിനസുകാരുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി എഴുതി തള്ളിയത്. എന്നാല്‍ കോണ്‍ഗ്രസ് ലക്ഷങ്ങളുടെയും കോടികളുടെയും വായ്പ ഈ രാജ്യത്തെ യുവാക്കള്‍ക്കാണ് നല്‍കുക. അവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഈ പണം കൊണ്ട് പുതിയ വ്യാപാരം ആരംഭിക്കൂ. എന്നിട്ട് മറ്റുള്ളവര്‍ക്ക് കൂടി നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകൂ എന്നാണ്. യുവാക്കള്‍ക്ക് കൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

എല്ലാത്തിലും സുതാര്യത

എല്ലാത്തിലും സുതാര്യത

ജനങ്ങളുമായുള്ള എല്ലാ ബന്ധത്തിലും സുതാര്യത കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജസ്ഥാനില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും രാഹുല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതായത് ജിഎസ്ടിയിലും നോട്ടുനിരോധനത്തിലും രാജസ്ഥാനിലെ ഗ്രാമീണ-നഗര മേഖലകള്‍ തകര്‍ന്ന് പോയിരുന്നു. പല വ്യവസായികളും ആത്മഹത്യയുടെ വക്കിലാണെന്ന് കോണ്‍ഗ്രസിന്റെ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ അടക്കം ബിജെപിയുടെ അലസതയും പാളിച്ചയും രാഹുല്‍ തുറന്നുകാണിച്ചിരിക്കുകയാണ്.

പ്രകടനപത്രിയക്ക് കൈയ്യടി

പ്രകടനപത്രിയക്ക് കൈയ്യടി

രാഹുലിന്റെ കര്‍ഷക വാഗ്ദാനങ്ങള്‍ക്ക് ജെയ്‌സാല്‍മീറിലും ജയ്പൂരിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പലയിടത്തും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് കൈയ്യടികളാണ് ലഭിച്ചത്. ഐക്യദാര്‍ഢ്യവുമായി കര്‍ഷകര്‍ എത്തിയിട്ടുണ്ട്. പ്രധാനമായും ബിജെപിയുടെ പ്രകടനപത്രികയില്‍ വായ്പ തള്ളുന്ന കാര്യങ്ങളോ താങ്ങുവില വര്‍ധിപ്പിക്കുന്ന കാര്യങ്ങളോ പരാമര്‍ശിച്ചിട്ടില്ല. അതേസമയം സ്‌കൂളുകളുടെ നിലവാര തകര്‍ച്ചയും രാഹുല്‍ വസുന്ധര രാജയ്‌ക്കെതിരെ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. ബിജെപി നേതാക്കളെയും പ്രധാനമന്ത്രിയെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും രാഹുല്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുണ്ട്.

രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

42 സീറ്റില്‍ ജയം നിര്‍ണയിക്കുന്നത് മുസ്ലിം വോട്ട്; ചാക്കിലാക്കാന്‍ കോണ്‍ഗ്രസ്, വൈദ്യുതി, ശമ്പളം....42 സീറ്റില്‍ ജയം നിര്‍ണയിക്കുന്നത് മുസ്ലിം വോട്ട്; ചാക്കിലാക്കാന്‍ കോണ്‍ഗ്രസ്, വൈദ്യുതി, ശമ്പളം....

English summary
rahul gandhi promises farm loan waiver in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X