കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്ധ്യപ്രദേശ്:പോലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിക്ക് ജാമ്യം...

കര്‍ഷകരെ കാണാന്‍ അനുവദിക്കും

  • By Anoopa
Google Oneindia Malayalam News

ഭോപ്പാല്‍: കര്‍ഷകസമരം നടത്തുന്ന മദ്ധ്യപ്രദേശിലെ മന്ദ്‌സേറില്‍ സന്ദര്‍ശനം നടത്തരുതെന്ന പോലീസ് മുന്നറിയിപ്പിനെ അവഗണിച്ച് സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത പോലീസ് രാഹുലിനെ ജാമ്യത്തില്‍ വിട്ടയച്ചു. മദ്ധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് കര്‍ഷകരെ കാണണമെന്ന രാഹുലിന്റെ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.

നീണ്ട പോരാട്ടങ്ങള്‍ക്കു ശേഷം ഒടുവില്‍ മദ്ധ്യപ്രദേശില്‍ പോലീസ് വെടിവെയ്പില്‍ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ കാണണമെന്ന രാഹുലിന്റെ ആവശ്യം പോലീസ് അംഗീകരിച്ചെന്ന് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് എംപി മീനാക്ഷി നടരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

rahulgandhi

പോലീസ് മുന്നറിയിപ്പ് മാനിക്കാതെ പ്രക്ഷോഭം നടക്കുന്ന മന്ദസേറിലെത്തിയ രാഹുലിനെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമരം നടക്കുന്നിടത്തേക്ക് വരരുതെന്ന് രാഹുല്‍ ഗാന്ധിക്ക് പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയും അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്തുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതലാണ് മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്.

English summary
Rahul Gandhi released after bail, allowed to meet kin of farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X