മിന്നല്‍ വേഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓട്ടം!! പോലീസുകാരെ പോലും പിന്നിലാക്കി... വൈറല്‍ വീഡിയോ
ഹൈദരാബാദ്: ഭാരത് ജോഡോ യാത്ര നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് തെലങ്കാനയില്‍ പര്യടനം തുടരുകയാണ്. ഇതിനകം യാത്രയുടെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു. രാഹുല്‍ ഗാന്ധി തന്നെയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷന്‍ ചുമതലയേറ്റാല്‍ ബാറ്റണ്‍ അദ്ദേഹത്തിന് കൈമാറുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായെങ്കിലും പക്ഷേ, രാഹുല്‍ ഗാന്ധി തന്നെയാണ് യാത്ര നയിക്കുന്നത്. തെലങ്കാനയില്‍ അഞ്ചാം ദിവസം പര്യടനം നടത്തുന്ന യാത്രയ്ക്കിടെ നടന്ന രാഹുല്‍ ഗാന്ധിയുടെ ഓട്ടമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്...

രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും റോഡിലൂടെ ഓടുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ബഹുദൂരം മുന്നോട്ട് കുതിക്കുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന് ഒപ്പമെത്തുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കുട്ടികളും പോലീസുകാരുമെല്ലാം ഓടുന്നുണ്ട്. പക്ഷേ, രാഹുല്‍ ഗാന്ധി തന്നെ ഏറെ മുന്നില്‍.

ആരോഗ്യ സംരക്ഷണത്തില്‍ ഒരുപടി മുന്നിലാണ് രാഹുല്‍ ഗാന്ധി. നിത്യേന അദ്ദേഹം വ്യായാമം ചെയ്യുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. യാത്രയ്ക്കിടെയും പലപ്പോഴും രാഹുലിന്റെ ശാരീരിക ക്ഷമതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം പുഷ് അപ്പ്, പുള്‍ അപ്പ് ചെയ്യുന്നതും നാടോടി പാട്ടിന് ചുവടുവയ്ക്കുന്നതുമെല്ലാം വൈറലായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി തെലങ്കാനയിലാണ് ഭാരത് ജോഡോ യാത്ര. മെഹ്ബൂബ് നഗറിലെ ധരംപൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയത്. ഈ വേളയിലായിരുന്നു രാഹുലും നേതാക്കളും അല്‍പ്പദൂരം ഓടിയത്. ദിവസവും കിലോമീറ്ററുകളോളം പിന്നിടുന്ന യാത്ര കോണ്‍ഗ്രസിന്റെ ഉണര്‍വിന് കാരണമായിട്ടുണ്ട്. വലിയ സ്വീകരണം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയേറിയിരിക്കുകയാണ്.

കര്‍ണാടകയില്‍ യാത്ര എത്തിയപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഓടിയതും വാര്‍ത്തയായിരുന്നു. രാഹുല്‍ ഗാന്ധി യാത്രയുടെ ഭാഗമായി ദിവസവും 25 കിലോമീറ്റര്‍ നടക്കുന്നുണ്ട്. അതിനിടെയാണ് വിവിധ വിഭാഗത്തില്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാക്കളെ രാഹുല്‍ ഗാന്ധി കാണുന്നില്ല എന്നതാണ് യാത്രയില്‍ എടുത്തുപറയേണ്ടത്. പകരം സമൂഹത്തിലെ സാധാരണക്കാര്‍ക്കൊപ്പമാണ് അദ്ദേഹം കൂടുതല്‍ സമയവും. കുട്ടികളെ തോളിലേറ്റിയിട്ടുള്ളതും മുതിര്‍ന്ന സ്ത്രീകളുമായി സ്‌നേഹം പങ്കുവയ്ക്കുന്നതും കുശലം പറയുന്നതുമായ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

ബിജെപിയെ കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഓരോ ദിവസത്തെയും പ്രതികരണം. ജനങ്ങളെ പരസ്പരം തല്ലിക്കുന്ന ബിജെപി രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നും രാഹുല്‍ പറയുന്നു. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിനെയും രാഹുല്‍ വിമര്‍ശിച്ചു.

കര്‍ഷകര്‍ക്കെതിരെ കരിനിയമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു. മറുഭാഗത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കര്‍ഷകരുടെ ഭൂമി കൈയ്യേറുന്നു. കര്‍ഷകരെയും ആദിവാസികളെയും ദളിതുകളെയും ഇവര്‍ ഒതുക്കുകയാണ് ചെയ്യുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പാസാക്കിയപ്പോള്‍ പിന്തുണച്ചവരാണ് ടിആര്‍എസ് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications