രാഹുലിന്റെ ട്വീറ്റിനു പിന്നിൽ പിഡി, ഇവർ തമ്മിലുള്ള ബന്ധം? രാഹുലിനേയും പിഡിയേയും ട്രോളി ബിജെപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കഴിഞ്ഞ കുറച്ചു നാളുകളായി കോൺഗ്രസ് ഉപാധ്യക്ഷൻ ട്വിറ്ററിൽ സജീവമാണ്. മുൻപത്തെക്കാലും രാഹുലിന്റെ ട്വീറ്റുകൾ എല്ലാം തന്നെ ജനശ്രദ്ധ നേടുന്നുമുണ്ട്. എന്നാൽ ഇതിനു പിന്നിൽ രാഹുൽ മാത്രമാണോ എന്ന സംശയം എല്ലാവരും പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവരുടെ സംശയത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

രാഹുൽ തന്റെ വളർത്തു നായയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവർക്ക് മറുപടി നൽകിയിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെ " ഇയാൾക്ക് വേണ്ടി ട്വിറ്റ് പോസ്റ്റ് ചെയ്യുന്നയാളെ അന്വേഷിക്കുന്നവർക്കായി. അത് ഞാനാണ് പിഡി. ഞാൻ ഇയാളെക്കാൾ സ്മാർട്ട് ആണ്. എന്ന കുറിപ്പോടു കൂടിയാണ് രാഹുൽ തന്റെ വളർത്തു നായയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്

 ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

രാഹുലിന്റെ വളർത്തു നായയെ വച്ചുള്ള ട്വീറ്റ് വിവാദമായിരിക്കുകയാണ്. ഇതിന് മറുപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്.

പിഡിമാൻ റോക്സ്

പിഡിമാൻ റോക്സ്

അക്ഷയ്കുമാർ ചിത്രം പാഡ്മാന്റെ പോസ്റ്റർ അനുകരിച്ച് പിഡിമാൻ എന്നൊരു പോസ്റ്റർ നിർമ്മിച്ചാണ് രാഹുലിന് ബിജെപി മറുപടി നൽകിയിരിക്കുന്നത്. ഉടമയെക്കാൾ സ്മാർട്ടായ നായയുടെ കഥ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിഡിയെ കൊണ്ടുവരൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്നും ബിജെപിയുടെ ഐടി വിഭാഗം തലവൻ അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

രാഹുലിനെ ട്രോളി ബിജെപി

രാഹുലിനെ ട്രോളി ബിജെപി

2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിപ്പിച്ചപ്പോൾ നിങ്ങൾ പിഡിക്കു ബിസ്കറ്റ് നൽകുകയായിരുന്നുവെന്നു ‍ഞാൻ ഓർക്കുന്നുവെന്ന് അസം മന്ത്രി ഹിമാന്ത ബിസ്വ ശർമയും പറഞ്ഞു.

ബിജെപിയെ കടന്നാക്രമിക്കുന്നു

ബിജെപിയെ കടന്നാക്രമിക്കുന്നു

അടുത്ത കുറച്ചു നാളുകളായി ബിജെപിയേയും കേന്ദ്ര സർക്കാരിനോയും ട്രോളിയുള്ളതാണ് രാഹുലിന്റെ ട്വീറ്റുകൾ. രാഹുലിന്റെ ഔദ്യോഗിക ട്വീറ്റർ അക്കൗണ്ടായ ഓഫ് ആർജിയിലൂടെയാണ് കടന്നാക്രമണം.

ട്വീറ്റുകൾ മറ്റൊന്നിന്റെ സൂചന

ട്വീറ്റുകൾ മറ്റൊന്നിന്റെ സൂചന

രാഹുലിന്റെ ട്വീറ്റുകൾ മോദി സർക്കാരിനെതിരെ പ്രയോഗിക്കാനുള്ള വജ്രായുധമാണ്. സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

 ട്വീറ്റുകൾ തയ്യാറാക്കുന്നത് മറ്റാരോ

ട്വീറ്റുകൾ തയ്യാറാക്കുന്നത് മറ്റാരോ

രാഹുലിന് വേണ്ടി ട്വീറ്റുകൾ തയ്യാറാക്കുന്നത് മറ്റാരോയാണെന്ന് വിമർശകരുടെ വാദം . ഇതിനെ ശരിവെച്ച് ബിജെപി പല തവണ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനു മറുടിയായിട്ടാണ് രാഹുൽ തന്റെ വളർത്തു നായയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

English summary
Congress vice-president Rahul Gandhi took a dig on Sunday at critics questioning the sudden surge in his popularity on Twitter with a sarcastic tweet "confessing" that his pet dog was behind the posts. He also put out a video of the pet.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്