രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തെന്ന് കോൺഗ്രസ്
തന്റെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രാഹുൽ തന്റെ അനുയായികളുമായി ബന്ധം തുടരുമെന്ന് കോൺഗ്രസ് പറഞ്ഞു
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. കോൺഗ്രസാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പ്രശ്നം പരിഹരിച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്നും പാർട്ടി വ്യക്തമാക്കി. ഡൽഹി പീഡനക്കേസുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നേരത്തെ ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് തന്നെ അപ്രതീക്ഷമായത്.

തന്റെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രാഹുൽ തന്റെ അനുയായികളുമായി ബന്ധം തുടരുമെന്ന് കോൺഗ്രസ് പറഞ്ഞു. "അദ്ദേഹം നമ്മുടെ ആളുകൾക്ക് വേണ്ടി ശബ്ദം ഉയർത്തുകയും അവരുടെ ലക്ഷ്യത്തിനായി പോരാടുകയും ചെയ്യും. ജയ് ഹിന്ദ് !," പാർട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഡൽഹിയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ മാതാപിതാക്കളുടെ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ട്വിറ്റർ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായാണ് കമ്പനി ട്വീറ്റ് നീക്കം ചെയ്തത്. ഇന്ത്യൻ ചട്ടമനുസരിച്ച് ഇത്തരം സാഹചര്യങ്ങളിൽ ഇരയുടെയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നത് കുറ്റകരമാണ്.
ബിജെപി അടക്കം നേരത്തെ ഇക്കാര്യത്തിൽ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് ട്വിറ്ററിനും കേന്ദ്ര ബാലാവകാശ കമ്മിഷനും പരാതി നൽകിയത്. രാഹുലിനെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമായിരുന്നു. ഈ ട്വിറ്റ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെയും, പോക്‌സോ നിയമത്തിന്റെയും, ശിശു സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ ട്വീറ്റ് പിന്‍വലിക്കണമെന്ന് നേരത്തെ ദില്ലി പോലീസ് ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ ഈ വിഷയത്തില്‍ കടന്നാക്രമണവും നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അനുശോചന സന്ദേശം പോലും ഈ വിഷയത്തില്‍ നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സുര്‍ജേവാലയും രാഹുലിനൊപ്പം സന്ദര്‍ശനത്തിലുണ്ടായിരുന്നു. ദില്ലി വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഓള്‍ഡ് നംഗല്‍ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. വനിതാ കമ്മീഷന്‍ അന്വേഷണത്തിനും സംഭവത്തില്‍ ഉത്തരവിട്ടിരുന്നു. നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചത്.
Recommended Video
ഓള്‍ഡ് നംഗല്‍ മേഖലയില്‍ വലിയ പ്രതിഷേധവും സംഭവത്തെ തുടര്‍ന്ന് ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. ശ്മശാനത്തിലെ പൂജാരിയാണ് മൃതദേഹം ദഹിപ്പിച്ചതെന്നും, ഇത് അനധികൃതമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൂജാരി അടക്കമുള്ള നാല് പേര്‍ക്കെതിരെ ഇവരുടെ മൊഴി പ്രകാരം കേസെടുത്തിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.












Click it and Unblock the Notifications