'പവാര്‍ജി പ്രധാനമന്ത്രിയല്ലല്ലോ..?', അതുകൊണ്ട് അദാനിയെ കാണുന്നതിനെ കുറിച്ച് ചോദിക്കാറില്ല: രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ഗൗതം അദാനി സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് 32000 കോടി രൂപ കൊള്ളയടിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷമൊരുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയുടെ കല്‍ക്കരി ഇറക്കുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ഫിനാന്‍ഷ്യല്‍ ടൈംസിന്റെ സമീപകാല റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ആരോപണം.
അദാനി കാരണം രാജ്യത്ത് വൈദ്യുതി വില ഉയരുകയാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'നിങ്ങളുടെ ഫാനോ ലൈറ്റോ ഓണാക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങളുടെ പണം അദാനിയുടെ പോക്കറ്റിലേക്ക് പോകുന്നു. ഓരോ യൂണിറ്റിനും നിങ്ങള്‍ കൂടുതല്‍ പണം നല്കുന്നു. ഈ തുക ഇനിയും ഉയരും,' രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ സംരക്ഷണമില്ലാതെ ഇത് സാധ്യമല്ല എന്നും എന്തുകൊണ്ടാണ് ഇതിലൊന്നും അന്വേഷണമില്ലാത്തത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

അദാനിക്ക് സര്‍ക്കാര്‍ ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനി ഗ്രൂപ്പ് കല്‍ക്കരി ഇറക്കുമതിയില്‍ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വൈദ്യുതി ബില്ലുകള്‍ വര്‍ധിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണം എന്നും രാഹുല്‍ പറഞ്ഞു. അതിനിടെ ശരദ് പവാറും അദാനിയും ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
'ശരദ് പവാര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. അതിനാല്‍ തന്നെ ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിട്ടില്ല. ശരദ് പവാര്‍ അദാനിയെ സംരക്ഷിക്കുന്നില്ല, മോദിയാണ് അത് ചെയ്യുന്നത്. അതുകൊണ്ടാണ് ഞാന്‍ ഈ ചോദ്യം മോദിയോട് ചോദിച്ചത്. ശരദ് പവാര്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും അദാനിയെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍, ഞാന്‍ ഈ ചോദ്യം ശരദ് പവാറിനോട് ചോദിക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.
അടുത്തിടെ ഗുജറാത്തിലെ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ ശരദ് പവാര്‍ ഗൗതം അദാനിയെ കണ്ടിരുന്നു. ശരദ് പവാറിന്റെ അദാനിയുമായുള്ള അടുപ്പം അദാനി ഇടപാടുകളില്‍ അന്വേഷണം വേണമെന്ന ഇന്ത്യാ ബ്ലോക്കിന്റെ ആവശ്യത്തിന് തിരിച്ചടിയായി പലരും വിലയിരുത്തിയിരുന്നു. നേരത്തെ മഹാരാഷ്ട്രയിലെ പവാറിന്റെ വസതിയില്‍ നേരിട്ടെത്തിയും അദാനി അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍ രാഹുലാകട്ടെ നിരന്തരം അദാനിക്കും മോദിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുമുണ്ട്. ഇതോടെ അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധി ശരദ് പവാറുമായി സംസാരിച്ചോ എന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യാ മുന്നണിയിലെ രണ്ട് പ്രമുഖ നേതാക്കളാണ് ശരദ് പവാറും രാഹുല്‍ ഗാന്ധിയും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications