• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മായാവതിയും അഖിലേഷും കോണ്‍ഗ്രസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു... വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധി ചുമതലയേറ്റതോടെ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യം മാറി മറിയുമെന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. രാഹുല്‍ ഗാന്ധിയുമായി നേരിട്ടാണ് ചര്‍ച്ച നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രിയങ്കയ്ക്ക് മുന്‍തൂക്കം നല്‍കിയാല്‍ അത് വലിയ തിരിച്ചടിയാവുമെന്നാണ് അഖിലേഷ് യാദവ് കരുതുന്നത്. ഇപ്പോഴും കിഴക്കന്‍ യുപിയില്‍ രാഹുല്‍ ഗാന്ധിക്ക് മുകളിലാണ് പ്രിയങ്കയുടെ ജനപ്രീതി.

അതേസമയം കോണ്‍ഗ്രസ് എല്ലാ സംസ്ഥാനത്തും സഖ്യം പരിശോധിക്കാന്‍ ഇതോടെ തീരുമാനിച്ചിരിക്കുകയാണ്. പ്രിയങ്കയുടെ വരവ് ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് വലിയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

മിഷന്‍ 30

മിഷന്‍ 30

രാഹുല്‍ ഗാന്ധിയുടെ മിഷന്‍ 30 പോളിസിയാണ് എസ്പി ബിഎസ്പി സഖ്യത്തെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണത്തിനും ബൂത്ത് തല പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. ദളിത് പിന്നോക്ക, മുസ്ലീം വോട്ടുകളും ഈ മണ്ഡലങ്ങളില്‍ ശക്തമാണ്. ഇത് ചോര്‍ന്നാല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമുണ്ടാകും. എന്നാല്‍ ഇതില്‍ നിന്ന് കുറച്ച് ശതമാനം ബിജെപിയിലേക്ക് പോയാല്‍ അതിന്റെ നേട്ടം എസ്പിക്കും ബിഎസ്പിക്കും ഇല്ലാതാവും. കോണ്‍ഗ്രസ് സ്വന്തം വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തില്‍ അയവ് വരുത്തണമെന്നാണ് നിര്‍ദേശം.

രാഹുലുമായി ചര്‍ച്ച

രാഹുലുമായി ചര്‍ച്ച

അഖിലേഷ് യാദവും മായാവതിയും പ്രാദേശിക തലത്തില്‍ രാഹുലുമായി ചര്‍ച്ചയ്ക്കാണ് ഒരുങ്ങുന്നത്. കിഴക്കന്‍, പടിഞ്ഞാറന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും എസ്പി ബിഎസ്പി പ്രവര്‍ത്തകരും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. വിജയസാധ്യത കൂടുതലുള്ളവര്‍ക്ക് വോട്ട് ചെയ്യാനാണ് ഇവര്‍ തമ്മിലുള്ള ധാരണ. രാഹുല്‍ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം. അഖിലേഷിന് പ്രിയങ്കയെ നേരിടാനുള്ള മാനസിക ബുദ്ധിമുട്ടുകളുണ്ട്.

ഒറ്റയ്ക്കുള്ള അങ്കത്തിന്

ഒറ്റയ്ക്കുള്ള അങ്കത്തിന്

രാഹുലിന് പ്രിയങ്ക നല്‍കിയ നിര്‍ദേശം, എല്ലാ സംസ്ഥാനത്തും സഖ്യത്തെ ഉപയോഗിച്ച് മത്സരിക്കേണ്ടെന്നാണ്. ഒറ്റയ്ക്ക് ലഭിക്കുന്ന സീറ്റുകള്‍ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകും. നിലവില്‍ നാല് സംസ്ഥാനം മാത്രമാണ് കോണ്‍ഗ്രസ് പകുതിയില്‍ താഴെ സീറ്റുകളില്‍ മത്സരിപ്പിക്കുന്നത്. അതേസമയം ടിഡിപിയുമായി സഖ്യം ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിന്റെ അന്തിമ കാര്യങ്ങള്‍ രാഹുലാണ് തീരുമാനിക്കുന്നത്.

മമതയും കുരുക്കില്‍

മമതയും കുരുക്കില്‍

മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ തഴഞ്ഞ് മായാവതിക്കും അഖിലേഷിനും ഒപ്പം ചേര്‍ന്നത് പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ്. അതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് പ്രിയങ്കയെ രാഹുല്‍ കളത്തിലിറക്കിയത്. മമതയ്ക്ക് ബദലായി ഒരു സ്ത്രീ കോണ്‍ഗ്രസിലും ഉണ്ടെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം ബംഗാളില്‍ സിപിഎമ്മുമായി ചേരാനുള്ള സാധ്യതകളും കോണ്‍ഗ്രസ് തള്ളി. ഇവിടെ 10ര സീറ്റ് രാഹുല്‍ ഗാന്ധി തള്ളിയിട്ടുണ്ട്. ബിജെപിക്ക് 22 സീറ്റ് ലക്ഷ്യമിടാമെങ്കില്‍ കോണ്‍ഗ്രസിനും നേട്ടം ലക്ഷ്യമിടാമെന്ന് രാഹുല്‍ കരുതുന്നു.

യുപിയില്‍ ശൈലി മാറുന്നു

യുപിയില്‍ ശൈലി മാറുന്നു

യുപിയില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രിയങ്കയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മൊറാദാബാദ്, ബറേലി, ഉന്നാവോ, പ്രതാപ്ഗഡ്, കാണ്‍പൂര്‍, ജാന്‍സി, ബാരബങ്കി, ഖുശിനഗര്‍, എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗാസിയാബാദ്, സഹാരണ്‍പൂര്‍, ലഖ്‌നൗ, കാണ്‍പൂര്‍ എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് 2014ല്‍ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങളാണ്. ഇതില്‍ മുന്‍ എംപിമാരെയും, യുവാക്കളെയുമാണ് രാഹുല്‍ നിയമിച്ചിരിക്കുന്നത്. മുന്നോക്ക വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിയ ജാതി സമവാക്യങ്ങള്‍ക്കാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

പോള്‍ മാനേജര്‍മാര്‍

പോള്‍ മാനേജര്‍മാര്‍

രാഹുല്‍ പോള്‍ മാനേജര്‍മാരെയാണ് യുപിയില്‍ ഇറക്കിയിരിക്കുന്നത്. അനു ടണ്ഡനാണ് സുപ്രധാന പോള്‍ മാനേജര്‍. ഉന്നാവോയില്‍ നിന്നുള്ള എംപിയായിരുന്നു അനു. ജിതിന്‍ പ്രസാദ്, ഇമ്രാന്‍ മസൂദ്, എന്നിവര്‍ക്ക് സംഘടാ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇവര്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മിര്‍സാപൂരില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിക്കുന്ന ലളിതേഷ്പതി ത്രിപാഠിക്കാണ് കിസാന്‍ സഭകളുടെയും ജനസമ്പര്‍ക്ക റാലികളുടെയും ചുമതല.

ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് പ്രതീക്ഷ

പ്രിയങ്കയുടെ വരവും എസ്പി ബിഎസ്പിയുടെ സമവായ നീക്കങ്ങളും ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മുന്നോക്ക വിഭാഗത്തെ കോണ്‍ഗ്രസ് അവഗണിക്കുകയും മുസ്ലീം ദളിത് വോട്ടുകള്‍ക്കായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് പ്രിയങ്കയുടെ രീതി. പ്രിയങ്കയെ റോബര്‍ട്ട് വദ്രയുടെ പേരില്‍ വേട്ടയാടാനാണ് ബിജെപിയുടെ തീരുമാനം. ഇതിലൂടെ മുന്നോക്ക വോട്ടുകള്‍ ഏകീകരിക്കാനാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ബ്രാഹ്മണ വോട്ടുകള്‍ കോണ്‍ഗ്രസിന് ഇതിലൂടെ നഷ്ടമാകും. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് സുല്‍ത്താന്‍പൂര്‍, ഖുഷിനഗര്‍, പ്രതാപ്ഗഡ്, കാണ്‍പൂര്‍, ബഹ്‌റൈച്ച് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ട്.

പ്രധാനമന്ത്രി ഏകാധിപതിയാണ്... മന്ത്രിമാര്‍ക്ക് മോദിക്കെതിരെ സംസാരിക്കാന്‍ ധൈര്യമില്ലെന്ന് രാഹുല്‍

പ്രിയ നടി മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്ക്? തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

English summary
rahul gandhi to rethink up strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X