• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!

ദില്ലി: രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് പടയൊരുക്കത്തിന് ഒരുങ്ങുന്നു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കാണ് രാഹുല്‍ ഒരുങ്ങുന്നത്. ഇവരെ നേരിട്ട് കാണുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉത്തര്‍പ്രദേശില്‍ ബസ് വിവാദമടക്കമുള്ളവ പരമാവധി തന്റെ തിരിച്ചുവരവിന് ബലം നല്‍കിയിരിക്കുകയാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ കളത്തിലിറങ്ങിയത് പെട്ടെന്നുള്ള പ്രതികരണത്തിന് വേണ്ടിയല്ല. മറിച്ച് ഒരു വിഷയം ശക്തമായി സ്ഥാപിച്ച് അതിന്റെ നേതൃത്വം രാഹുലിനെ ഏല്‍പ്പിക്കുന്നതിന് വേണ്ടിയാണ്.

എന്താണ് അവര്‍ക്ക് ലഭിക്കുക

എന്താണ് അവര്‍ക്ക് ലഭിക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ കാലത്ത് വിട്ടുകളഞ്ഞ ഒരു തുറുപ്പുച്ചീട്ടാണ് രാഹുല്‍ പൊടിത്തട്ടിയെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സഹായിച്ചതും അക്കാര്യമാണ്. അതിഥി തൊഴിലാളികളെ എങ്ങനെ നാട്ടിലെത്തിക്കും, അവര്‍ക്ക് നാട്ടില്‍ എന്ത് ജോലി നല്‍കും. അതിനായി സംസ്ഥാനങ്ങള്‍ക്ക് എത്ര തുക നല്‍കി. യഥാര്‍ത്ഥത്തില്‍ ഇത് മൂന്നും മോദിക്ക് പാലിക്കാന്‍ പറ്റാത്ത കാര്യമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കലാണ് രാഹുലിന്റെ വജ്രായുധം.

ആ സ്‌നേഹം പുറത്തറിഞ്ഞു

ആ സ്‌നേഹം പുറത്തറിഞ്ഞു

ബിജെപി നാടകക്കാരെന്ന് വിശേഷിപ്പിച്ച സംഭവത്തിന്റെ വീഡിയോ രാഹുല്‍ പുറത്തുവിട്ടിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുമായി 15 മിനുട്ട് നേരം സംസാരിക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. ഇന്ത്യയുടെ ഹീറോസുമായി, നമ്മുടെ കുടിയേറ്റ തൊഴിലാളികളായ സഹോദരി-സഹോദരന്മാര്‍, അവര്‍ ലോക്ഡൗണിന് ശേഷം കഷ്ടപ്പാടുകളും, അതിക്രമങ്ങളും അന്യായത്തിനും ഇരയായെന്ന് വീഡിയോ പങ്കുവെച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതില്‍ എന്താണ് രാഹുലിന്റെ അടുത്ത നീക്കമെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. രാഹുലിന്റെ കരുതലും സ്‌നേഹവും കൂടുതലായി ഇവര്‍ അറിഞ്ഞിരിക്കുകയാണ്.

മോദിയെ പൂട്ടും

മോദിയെ പൂട്ടും

മോദി പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതാണ് അന്യസംസ്ഥാന തൊഴിലാളികള്‍ രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ പരസ്യമായി പറഞ്ഞത്. അഞ്ച് ഘട്ടമായി ഞങ്ങള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാഹുല്‍ ആവശ്യപ്പെട്ടത് പോലെ നേരിട്ടുള്ള ധനസഹായമാണ് ഇവര്‍ക്ക് ഗുണം ചെയ്യുകയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് തുടരെ രാഹുല്‍ നേടുന്ന രാഷ്ട്രീയ വിജയം കൂടിയാണിത്. വിഷയങ്ങള്‍ നിരത്തിയുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബിജെപി ഉത്തരം പറയാതെ മുങ്ങുകയാണ്.

ബിജെപിയുടെ വീക്ക്‌നെസ്സ്

ബിജെപിയുടെ വീക്ക്‌നെസ്സ്

ഹരിയാനയില്‍ നിന്ന് ജാന്‍സിയിലേക്ക് നടന്ന് പോകുന്ന അതിഥി തൊഴിലാളികളെയാണ് രാഹുല്‍ പുതിയതായി കണ്ടത്. ഇവര്‍ തിരിച്ച് ഹരിയാനയിലേക്ക് വരില്ലെന്ന് പറയുന്നുണ്ട്. പട്ടിണിയാണ് കൊറോണയേക്കാള്‍ ഭയപ്പെടുന്നതെന്ന് ഒരു തൊഴിലാളി പറഞ്ഞു. മോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ഇവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. നാല് മണിക്കൂര്‍ മുമ്പേ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യം മോദി മുന്‍കൂട്ടി അറിയിക്കാതിരുന്നതാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്നും ഈ തൊഴിലാളികള്‍ രാഹുലിനോട് പറയുന്നുണ്ട്. സാമ്പത്തിക വിഷയത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് രാഹുലിന്റെ മാസ്റ്റര്‍ ഗെയിം. പല ബിജെപി മുഖ്യമന്ത്രിമാരുടെയും വീക്ക്‌നെസ്സ് കൂടിയാണിത്.

രാഹുലിന്റെ വജ്രായുധം

രാഹുലിന്റെ വജ്രായുധം

തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം തന്റെ ന്യായ് പദ്ധതി വീണ്ടും മോദിക്ക് മുന്നില്‍ രാഹുല്‍ അവതരിപ്പിച്ചു. 7500 രൂപ അന്യസംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.13 കോടി കുടുംബങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് രാഹുല്‍ പറയുന്നു. രാഹുല്‍ ഇക്കാര്യം പഠിച്ചിട്ടാണ് പറയുന്നത്. രഘുറാം രാജന്റെയും അഭിജിത്ത് ബാനര്‍ജിയുടെയും സഹായം രാഹുലിന് ലഭിച്ചിട്ടുണ്ട്. മോദി ഇത് നടപ്പാക്കുന്നത് വരെ രാഹുല്‍ ആവശ്യം തുടരും. പുതിയ വീഡിയോ പ്രചാരണം രാഹുല്‍ തുടങ്ങിയതോടെ അത് നടപ്പാക്കേണ്ട അവസ്ഥയിലാണ് ബിജെപി.

വീഴ്ച്ചകള്‍ അവതരിപ്പിക്കുന്നു

വീഴ്ച്ചകള്‍ അവതരിപ്പിക്കുന്നു

രാഹുല്‍ രണ്ട് പണികളാണ് മോദിക്കായി ഒരുങ്ങുന്നത്. തയ്യാറെടുപ്പുകളില്‍ മോദിയാണ് മികച്ചതെന്ന പ്രതിച്ഛായയാണ് പൊളിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇന്ത്യയില്‍ രോഗവ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ കൂടി പിന്‍വലിക്കുന്നു. ഇതിനര്‍ത്ഥം തെറ്റായ രീതിയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണോ എന്ന് മോദി ചോദിക്കുന്നു. മോദിയെ സംശയമുനയില്‍ നിര്‍ത്തുന്നതാണ് ചോദ്യം. സൗജന്യ റേഷന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ പട്ടിണിയിലാണ് എന്ന റിപ്പോര്‍ട്ടാണ് രാഹുലിന്റെ രാഷ്ട്രീയായുധം.

cmsvideo
  Rahul Gandhi to share migrant labourers' 'incredible story of grit : Oneindia Malayalam
  തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

  തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

  യുപിഎ കാലത്തെ ദാരിദ്ര്യ നിര്‍മാര്‍ജനവും ബിജെപിയുടെ മൊത്തം ഭരണകാലത്തെ ദാരിദ്ര്യവും കോണ്‍ഗ്രസ് പഠിക്കുന്നുണ്ട്. വളരെ കൂടുതലാണിത്. ബീഹാര്‍, അസം തിരഞ്ഞെടുപ്പില്‍ ഇതാണ് അവതരിപ്പിക്കുന്നത്. തൊഴിലും, പണവുമാണ് ഇനിയുള്ള ഒരു വര്‍ഷം ഏറ്റവുമധികം ചര്‍ച്ചയാവുകയെന്ന് രാഹുല്‍ പറയുന്നു. ഇത്തരം വിഷയങ്ങള്‍ മോദി 2014ന് ശേഷം അവതരിപ്പിച്ചിട്ടില്ല. കാരണം അത്തരം ഭരണനേട്ടങ്ങള്‍ ഒരു സംസ്ഥാനത്തും ബിജെപിക്കില്ല. രണ്ട് കോടി തൊഴിലവസരം എന്ന് വാഗ്ദാനം ചെയ്ത മോദി വെറും 40 ലക്ഷം തൊഴിലാണ് ഉണ്ടാക്കിയത്. ജനകീയ വിഷയങ്ങളിലെ വീഴ്ച്ചയാണ് കോണ്‍ഗ്രസ് തുറന്നുകാണിക്കുന്നത്. ഇതിനുള്ള വഴിയാണ് ഇപ്പോള്‍ രാഹുല്‍ ഒരുക്കുന്നത്.

  കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!

  ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

  English summary
  rahul gandhi trying to exploit narendra modi's weakness to strengthen opposition camp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more