കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അപമാനിക്കലാണ്, അവഹേളിക്കലാണ്, ക്ഷുഭിതനായി രാഹുല്‍ഗാന്ധി

  • By Sruthi K M
Google Oneindia Malayalam News

ഫരീദാബാദ്: മിശ്ര വിവാഹം ചെയ്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായി മരിച്ച ദളിത് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ചെന്ന് ആരോപണം. ഹരിയാന ഫരീദാബാദിലെ ഒരു ഗ്രാമത്തിലാണ് രാഹുലെത്തിയത്. രാഹുല്‍ എത്തുന്നതറിഞ്ഞ് സ്വഭാവികമായും മാധ്യമ പട തന്നെ ഗ്രാമത്തില്‍ തടിച്ചു കൂടിയിരുന്നു. എന്നാല്‍, ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ രാഹുലിനെ വെള്ളം കുടിപ്പിച്ചു എന്നു പറയാം.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായ രാഹുല്‍ ഇതു അപമാനിക്കലും, അവഹേളിക്കലുമാണെന്ന് പറഞ്ഞു. താങ്കളുടെ സന്ദര്‍ശനം ഫോട്ടോയില്‍ ഇടം നേടാനാണോയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍, രാഹുല്‍ ചുട്ട മറുപടിയും കൊടുത്തു. ഫോട്ടോ ഓപ്പറേഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

rahul

ക്ഷുഭിതനായ രാഹുല്‍ ഇതു തന്നെ മാത്രമല്ല ഇവിടുത്തെ പാവപ്പെട്ട ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ജനങ്ങള്‍ ഒരു കാരണവുമില്ലാതെ കൊല്ലപ്പെടുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള വഴി ആലോചിക്കാതെ ഇത്തരം ചോദ്യങ്ങള്‍ക്ക് എന്തു ഉത്തരമാണ് നല്‍കേണ്ടതെന്നും രാഹുല്‍ ചോദിച്ചു.

ഞാന്‍ ഇനിയും ഇവിടെ വരുമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ദളിത് കുടുംബത്തിലെ നാലു പേരെ ജീവനോടെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളും മരണപ്പെടുകയായിരുന്നു. ഞങ്ങള്‍ പാവപ്പെട്ടവരായതു കൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നതെന്നാണ് മരിച്ച കുട്ടികളുടെ അച്ഛന്‍ പറഞ്ഞത്.

rahulgandhi

സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ഉറങ്ങി കിടക്കുമ്പോഴാണ് തീ കൊളുത്തുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Rahul Gandhi visits Faridabad village where kids were burnt alive, lashes out at media for calling it a photo-op.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X