11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ; ഇഡി ഓഫീസിൽ നിന്നും രാഹുൽ പോയത് ആശുപത്രിയിലേക്ക്
ദില്ലി; നാഷ്ണൽ ഹെരാൾഡ് കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ സോണിയ ഗാന്ധിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രി ഏറെ വൈകി രാഹുൽ ആശുപത്രിയിൽ എത്തിയത്. കൊവിഡ് ബാധിച്ച് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സോണിയ. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ ആശുപത്രിയിൽ എത്തിയത്. ഞായറാഴ്ചയായിരുന്നു സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.30 യ്ക്കായിരുന്നു ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഹാജരായത്. തുടർന്ന് ചോദ്യം ചെയ്യൽ 11 മണിക്കൂറോളം നീണ്ടു. തിങ്കളാഴ്ച 10 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്തത്. അതേസമയം ചൊവ്വാഴ്ച ചോദ്യം ചെയ്യൽ നടപടികൾ പൂർത്തീകരിക്കണമെന്ന ആവശ്യം രാഹുൽ ഇഡിയെ അറിയിച്ചെങ്കിലും അധികൃതർ ഇത് തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഒന്നിലധികം സെഷനുകളിലായാണ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും രാഹുൽ ഇഡിയ്ക്ക് മുന്നിൽ ഹാജരാകും.
'രാഹുല്‍ ഗാന്ധി ഒരു ലക്ഷം കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; പറഞ്ഞത് പലവട്ടം തിരുത്തി, ഇഡി പൂട്ടും!!
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി നടപടിക്കെതിരെ വലിയ പ്രതിഷേധമായിരുന്നു രണ്ട് ദിവസങ്ങളായി കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. ഇഡിയുടെ ഓഫീസിലേക്ക് രാഹുലിനൊപ്പം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ കെ സി വേണുഗോപാൽ,ജെബി മേത്തർ, രൺദീപ് സിംഗ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ദീപേന്ദർ സിംഗ് ഹൂഡ, ആധിർ രഞ്ജൻ ചൗധരി തുടങ്ങി നിരവധി നേതാക്കളെ ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഇഡി അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പല ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകിയിരുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. ചില മറുപടികൾ മാറ്റി പറയുന്ന സാഹചര്യവും ഉണ്ടായി.താൻ ഡയറക്ടറായ 'യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി' കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിൾ ആക്ട്) അനുസരിച്ചാണ് രൂപീകരിച്ചതെന്നും ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകേണ്ടതില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
'സോ ഹോട്ട് ആന്റ് അട്രാക്റ്റീവ്'; സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ കീർത്തി സുരേഷ്..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications