Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും; ഞെട്ടിച്ച് കമല്‍നാഥ്

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് കമല്‍നാഥ് പറഞ്ഞിരിക്കുന്നത്. അതേസമയം പരാമര്‍ശം വിവാദമായിരിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ഇതുവരെ രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പിടിഐയുമായുള്ള അഭിമുഖത്തിലാണ് കമല്‍നാഥ് ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. രാഹുലിനെ അഭിമുഖത്തില്‍ കമല്‍നാഥ് അഭിനന്ദിക്കുകയും ചെയ്തു.

1

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ രാജ്യത്തെമ്പാടും മുന്നില്‍ നിന്ന് നയിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ അത് കാണാന്‍ സാധിക്കുന്നുണ്ട്. അധികാരത്തിന് വേണ്ടി രാഷ്ട്രീയം കളിക്കുകയല്ല രാഹുല്‍ ചെയ്യുന്നത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് രാഹുല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യം പറയുകയാണെങ്കില്‍, രാഹുല്‍ പ്രതിപക്ഷത്തിന്റെ മുഖമായിരിക്കും. എന്നാല്‍ അത് മാത്രമായിരിക്കില്ല, അദ്ദേഹം തന്നെയായിരിക്കും അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും കമല്‍നാഥ് പറഞ്ഞു. ഭാരത് ജോഡോ യാത്രയെയും, രാഹുലിനെയും അദ്ദേഹം കോണ്‍ഗ്രസിന്റെ നേട്ടമായിട്ടാണ് ഉയര്‍ത്തി കാണിക്കുന്നത്.

ലോകത്ത് ഒരാളും ഇതുവരെ ഭാരത് ജോഡോ യാത്ര പോലൊരു നീളമേറിയ പദയാത്ര നടത്തിയിട്ടില്ലെന്നും കമല്‍നാഥ് പറയുന്നു. ഗാന്ധി കുടുംബമല്ലാതെ, മറ്റൊരു കുടുംബവും രാജ്യത്തിന് വേണ്ടി ഇത്രയും ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് രാഹുലിന്റെ ഈ യാത്ര.

അവരാണ് അധികാരത്തില്‍ ആരെ എത്തിക്കണമെന്ന് തീരുമാനിക്കുന്നത്. രാഹുല്‍ ഒരിക്കലും അധികാരത്തിന് വേണ്ടിയല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും കമല്‍നാഥ് വ്യക്തമാക്കി. അതേസമയം 2024ല്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ഉന്നയിച്ച അപൂര്‍വം നേതാക്കളിലെരാളാണ് കമല്‍നാഥ്.

അതേസമയം പാര്‍ട്ടിയെ ഒറ്റുകൊടുത്തവരും, ചതിച്ചവര്‍ക്കും കോണ്‍ഗ്രസില്‍ സ്ഥാനമില്ല.അവര്‍ പാര്‍ട്ടി സംഘടനയെ വഞ്ചിച്ചവരാണെന്നും കമല്‍നാഥ് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചുവരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഒരു വ്യക്തിയുടെ കാര്യത്തില്‍ ഞാന്‍ മറുപടി പറയില്ല. പാര്‍ട്ടിയെ ഒറ്റുകൊടുത്ത വഞ്ചകര്‍ക്കും, പ്രവര്‍ത്തകരുടെ വിശ്വാസം ഇല്ലാതാക്കിയവര്‍ക്കും. പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ലെന്നും കമല്‍നാഥ് പറഞ്ഞു.

മധ്യപ്രദേശില്‍ അധികാരം കിട്ടിയ ഉടനെ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുഖ്യമന്ത്രിയെ മാറ്റിയാലൊന്നും ഭരണവിരുദ്ധ വികാരം പോകില്ല. കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചതാണെന്നും കമല്‍നാഥ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+